ഓണത്തിന് രണ്ട് മാസത്തെ പെൻഷൻ നൽകും: വിതരണം ഓഗസ്റ്റ് അവസാനത്തിൽ.

തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. ഓണക്കാല ചെലവിന് കേന്ദ്രം കനിയണം. ഓണക്കാലത്ത് രണ്ട് മാസത്തെ പെൻഷൻ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. അഞ്ച് മാസത്തെ കുടിശികയിൽ രണ്ട്…

Read More

വിദ്യാർത്ഥികൾക്ക് ആധികാരിക തിരിച്ചറിയൽ രേഖ കൈമാറി.

മൊതക്കര: ജി.എൽ.പി.എസ് മൊതക്കാരയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ സവിശേഷാൽ ആധികാരിക തിരിച്ചറിയൽ രേഖയുടെ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Read More

സുനില്‍ മെച്ചനയെ അനുമോദിച്ചു.

മെച്ചന: മികച്ച കലാസംവിധാനത്തിനു 2023ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ സുനില്‍ മെച്ചന യെയും ഉള്‍നാട്ടിലൂടെ ബസ് സര്‍വീസ് ആരംഭിച്ച സരയു സ്വാശ്രയസംഘം ഭാരവാഹികളെയും അംഗങ്ങളെയും യുവജന വായനശാലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വാര്‍ഡ് അംഗം മുരളീദാസന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.ഡി. രാജു അധ്യക്ഷത വഹിച്ചു. പി.എസ്. ശശിധരന്‍. സി.ഒ. തോമസ്. എ. കെ. മോഹനന്‍, സി.ഡി. തങ്കച്ചന്‍ വി.ഡി. സാബു. ജോസ് പുതിയപറമ്പില്‍, കെ.ആര്‍. വിജയന്‍, എഡിഎസ് സെക്രട്ടറി സുജാത, ശ്യാമള മോഹനന്‍,…

Read More

ചൂരൽമല -മുണ്ടക്കൈ ദുരന്തം: കേരള മുസ്ലിം ജമാഅത്ത് പ്രാർത്ഥനാ സദസ്സ് നടത്തി.

മേപ്പാടി: പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോൾ സഹജീവികളെ ചേർത്തുപിടിക്കുകയാണ് നമ്മുടെ ഏറ്റവും വലിയ ബാധ്യതയെന്ന്സമസ്ത സെക്രട്ടറി പേരോട് അബ്ദുൽറഹ്മാൻ സഖാഫി പറഞ്ഞു. ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഈ മാതൃകയാണ് നാം കാണിച്ചതെന്നും ഓരോമനഷ്യനും കുടുംബങ്ങളും സുരക്ഷിതരാവുന്നത് വരെ വിശ്രമിക്കാനാവില്ലന്നും അദ്ദേഹം ഓർമിപ്പിച്ചു. ഉരുൾ പൊട്ടലിൽ മരണപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ സംഗമത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും ദുരിതമനുഭവിക്കുന്നവരും പങ്കാളികളായി. കേരള മുസ്ലിം ജമാഅത്…

Read More

രക്ഷാപ്രവര്‍ത്തകരുമായെത്തിയ വാഹനങ്ങള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്.

മേപ്പാടി: ദുരിതാശ്വാസ ധനസഹായത്തില്‍ കൈയിട്ടുവാരിയ ബാങ്കിൻ്റെ നടപടിക്ക് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ വാഹന ഉടമകള്‍ക്ക് പണികൊടുത്ത് മോട്ടോർ വാഹന വകുപ്പ്. ഉരുള്‍പൊട്ടല്‍ ദുരന്തവാർത്ത കേട്ട് ലഭിക്കുന്ന വാഹനങ്ങളില്‍ കയറിയാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും സന്നദ്ധ പ്രവർത്തകർ ദുരന്തഭൂമിയില്‍ എത്തിയിരുന്നത്. വാഹനങ്ങളില്‍ കയറുന്ന യാത്രക്കാരുടെ എണ്ണം പോലും നോക്കാതെ ഡ്രൈവർമാരും രക്ഷാപ്രവർത്തകരെ ദുരന്തഭൂമിയിലേക്ക് എത്തിച്ചു. ടിപ്പർ ലോറികളില്‍ ഉള്‍പ്പെടെ രക്ഷാപ്രവർത്തകർ എത്തിയിരുന്നു. എന്നാല്‍ വാഹന ഉടമകള്‍ക്കെല്ലാം ഇപ്പോള്‍ മോട്ടോർ വാഹന വകുപ്പിന്റെ പിഴ നോട്ടിസ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ചുമതലപ്പെടുത്തിയ…

Read More

കഥാസമാഹാരം പ്രകാശനം ചെയ്തു.

മീനങ്ങാടി: ജോയ് പാലക്കാമൂലയുടെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ ‘കറുപ്പന്‍’ എഴുത്തുകാരന്‍ ഡോ.ബാവ കെ. പാലുകുന്ന് പ്രകാശനം ചെയ്തു. സി.കെ. പ്രതിഭ പുസ്തകം ഏറ്റുവാങ്ങി. ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ഒ. സുമിത അധ്യക്ഷത വഹിച്ചു. കവയിത്രി പ്രീത ജെ. പ്രിയദര്‍ശിനി പുസ്തകം പരിചയപ്പെടുത്തി. ജോയ് പാലക്കാമൂല, കെ. അനില്‍കുമാര്‍, ടെല്‍മ സെബാസ്റ്റ്യന്‍, സുനില്‍കുമാര്‍, ഹിഷാം മുഹമ്മദ്, പി.കെ. സരിത എന്നിവര്‍ പ്രസംഗിച്ചു.

Read More

ജോർജ് മുണ്ടയ്ക്കൽ വയനാട് ജില്ലാ പഴം പച്ചക്കറി മാർക്കറ്റിങ് സംഘം പ്രസിഡൻ്റ്.

ബത്തേരി : വയനാട് ജില്ലാ പഴം പച്ചക്കറി മാർക്കറ്റിങ് സഹകരണ സംഘം ഭരണ സമിതിയെ തിരഞ്ഞെടുത്തു. ജറൽ, വനിത, പട്ടികജാതി, പട്ടികവർഗം, 40 വയസ്സിൽ താഴെ വനിതാ വിഭാഗം എന്നീ വിഭാഗങ്ങളിൽ ആയി മൂന്നു താലൂക്കുകളിൽ നിന്നും 9 അംഗ ഭരണ സമിതിയെ എതിരിതെ തിരഞ്ഞെടുക്കുകയായിരുന്നു. ജോർജ് മുണ്ടയ്ക്കൽ, കെ.വി. പോക്കർ ഹാജി, സി.രാജീവ്, എം.പി. രേണുക, സി ഇന്ദിര, എം. എം.ശാന്തകുമാരി, കെ.ബാബു, എ. കെ.അഫ്സൽ, വി.ബി.ലീന മോൾ എന്നിവരാണു ഭരണ സമിതി അംഗങ്ങൾ. പ്രിസൈഡിങ്…

Read More

പരിസ്ഥിതിലോല മേഖല – വിജ്ഞാപനം പിൻവലിക്കണം; കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത.

കൽപ്പറ്റ: പരിസ്ഥിതി ലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം കേരളത്തിലെ കർഷകരെയും കൃഷിയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും, കേരളത്തിലെ 123 വില്ലേജുകളെയും പൂർണമായും പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത നേതൃ സമ്മേളനം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു .പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ മറവിൽ കേന്ദ്ര ഗവൺമെൻറ് നിഗൂഡമായി പരിസ്ഥിതി മേഖലയുടെ കാര്യത്തിൽ ധൃതഗതിയിലുള്ള നിയമനിർമ്മാണത്തിന് മുതിരുന്നത് പ്രതിഷേധമാണ്. മനുഷ്യൻ്റെ ഇടപെടൽ ഒട്ടും ഇല്ലാത്ത സ്ഥലത്ത് നടന്ന ദാരുണ…

Read More

വയനാട് മെഡിക്കൽ കോളേജ്; പുതിയ കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കണം: എസ്ഡിപിഐ.

മാനന്തവാടി : 45 കോടി രൂപ ചിലവിൽ വയനാട് മെഡിക്കൽ കോളേജിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ നിർമാണത്തിലെ അപാകത അന്വേഷിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി. നിർമാണത്തിലെ അപാകത മൂലം കക്കൂസ് മാലിന്യമടക്കം പരന്നൊഴുകി കെട്ടിടത്തിലെ ലിഫ്റ്റ് അടക്കം തകരാറിലായിരിക്കുകയാണ്. ശുചിമുറിയിലെ പരന്നൊഴുകുന്ന മാലിന്യം കാരണം വൃത്തിഹീനമായ അന്തരീക്ഷമാണ് 7 നിലയുള്ള ഈ കെട്ടിടത്തിലെ വിവിധ നിലകളിൽ. രോഗികളും ഡോക്ടർമാരുമടക്കം നിരവധിയാളുകളാണ് ഇത് മൂലം പ്രയാസത്തിലായിരിക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗത്തിൽ വാർഡുകൾ ഈ കെട്ടിടത്തിലായതിനാൽ തന്നെ അഡ്മിറ്റായ…

Read More

ഹയർസെക്കൻഡറി നാഷണൽ സർവീസ് നടപ്പിലാക്കുന്ന ഹരിതഭൂമി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി

പയ്യമ്പള്ളി: ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന ഹരിതഭൂമി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. രണ്ട് ഏക്കർ വയലിൽ നെൽകൃഷി തുടങ്ങിയാണ് പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചത്. മാനന്തവാടി ക്ലസ്റ്ററിലെ 9 യൂണിറ്റുകളുടെയും പയ്യമ്പള്ളി സ്കൂളിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ കാർഷിക പരിജ്ഞാനം വളർത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന സുസ്ഥിരമായ പരിപാടിയാണ് ഹരിതഭൂമി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ ഓരോ യൂണിറ്റിലും വിവിധയിനം കൃഷികൾ ഒരുക്കും. പച്ചക്കറി കൃഷി, വാഴ കൃഷി, മീൻ കൃഷി, നെൽകൃഷി, കൂൺ…

Read More