ബാലുശ്ശേരിയിൽ ലോറി പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു

    വാകേരി : കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം എം.എം. പറമ്പിൽ ലോറി പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിയിൽ വെച്ചായിരുന്നു അപകടം നടന്നത്. പ്രദേശത്തെ ഒരു പറമ്പിൽ നിന്നും കൊക്കോ കയറ്റാനായി എത്തിയതായിരുന്നു ലോറി. വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ വെള്ളി ലോറിക്കടിയിൽ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി….

    Read More

      വയോജന സംരക്ഷണ റാലിയും അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനാചാരണവും

      ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, വയോജന കൗൺസിൽ, എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വയോജന സംരക്ഷണ ബോധവത്കരണ റാലി കളക്ടറേറ്റ് അങ്കണത്തിൽ രാവിലെ ജില്ലാ കളക്ടർ ശ്രീമതി. ഡി.ആർ. മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.   കൽപ്പറ്റ നഗരസഭാധ്യക്ഷൻ…

      Read More

      അഗതികൾക്കും ഭിന്നശേഷിക്കാർക്കുമൊപ്പം സംയുക്ത ക്രിസ്തുമസ് ആഘോഷം

      മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ലീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ പഴശ്ശി പാർക്കിൽ നടന്ന സംയുക്ത ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി. മാനന്തവാടി കേന്ദ്രീകരിച്ച് വിവിധ അപ്പോസ്തോലിക സഭകളുടെ അൽമായ നേതൃത്വ വേദിയായ ക്രിസ്ത്യൻ ലീഡേഴ്സ് ഫോറം. തുടർച്ചയായ പതിമൂന്നാം വർഷമാണ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിലെ വിദ്യാർത്ഥികളും പെരുവക സെൻറ് ആൻസ് അഗതിമന്ദിരത്തിലെ അന്തേവാസികളും മണിപ്പൂർ കലാപത്തിന് ഇരകളായ വിദ്യാർഥികളും ക്രിസ്തുമസ് ആഘോഷത്തിന് പ്രത്യേക അതിഥികളായി എത്തി. ഒ. ആർ. കേളു എം എൽഎ…

      Read More

        നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

        പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71)അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരീ ഭർത്താവാണ്. സംസ്കാരം നാളെ സ്വദേശമായ ത്രിശൂർ വാടാനപ്പള്ളി ത്രിത്തല്ലൂർ ഏങ്ങൂർ വീട്ടിൽ നടക്കും.   തൃശൂർ ജില്ലയിൽ തൃത്തല്ലൂരിൽ അയ്യപ്പന്റെയും സുമതിയുടെയും മകനായി ഇ എ രാജേന്ദ്രൻ്റെ ജനിച്ചു. തൃത്തല്ലൂർ യു പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.  …

        Read More

        എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

        കൽപ്പറ്റ : എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സ്‌കൂൾ കായിക മേളക്ക് ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു പി.ടി. എ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് കായിക മേളക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ബാബു പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. കായികാദ്ധ്യാപകൻ രാജീവ് പി.കെ. പി.ടി.എ അംഗം രാജേഷ് .കെ . എന്നിവർ നേതൃത്വം നൽകി

        Read More

          മീനങ്ങാടിയിലും ബത്തേരിയിലും യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി

          മീനങ്ങാടിയിലും ബത്തേരിയിലും യുഡിഎഫ് പ്രതിഷേധപ്രകടനം നടത്തി   ഷാഫി പറമ്പില്‍ എം പി മര്‍ദ്ദിച്ച സംഭവം: ജില്ലയിലെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം   കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ജില്ലയില്‍ പ്രതിഷേധ പ്രടനങ്ങള്‍ നടത്തുകയും യോഗം ചേരുകയും ചെയ്തു. ബത്തേരിയില്‍ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍…

          Read More

          ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണം; പ്രതികൾ പിടിയിൽ

          സുൽത്താൻ ബത്തേരി : മന്തംകൊല്ലിയിലെ ബീവറേജ് ഔട്ട്ലറ്റ്ലെറ്റിൽ മോഷണം നടത്തിയ കേസിൽ വാകേരി സ്വദേശി എളമ്പിലകാട്ടിൽ നിൻസൺ [26], ക ണിയാമ്പറ്റ സ്വദേശി വള്ളിപ്പറ്റ നഗർ വി. ആർ. നന്ദു [24], പൂതാടി ലാൽ ഭവൻ ടി.പി. ജിജോ [28] എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിനാണ് മോഷണം നടന്നത്. പൂട്ടു പൊളിച്ച് അ കത്തു കടന്ന മോഷ്ടാക്കൾ എണ്ണായിരത്തി അഞ്ഞൂറ് രൂപയുടെ മദ്യമാണ് കവർന്നത്.

          Read More

          നവംബർ ഒന്നിന് വയനാട് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാകും

          കൽപ്പറ്റ: വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ദീഖ്. കൽപ്പറ്റ ഹോളിഡേയ്‌സിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും മന്ത്രി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ആദ്യഘട്ട ഇ-മാലിന്യ ശേഖരണ ക്യാമ്പയിനിൽ 31 ടൺ മാലിന്യം ശേഖരിച്ചു. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജകമണ്ഡലങ്ങളിലായി നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായി രണ്ടാംഘട്ടത്തിൽ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും…

          Read More

          വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

          വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക് സുൽത്താൻബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.   മാനിക്കുനിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.   സുൽത്താൻബത്തേരി ഭാഗത്തുനിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ, ബൈക്ക്, കാർ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.   കൂട്ടിയിടിയിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. ബൈക്ക് യാത്രികനും പരിക്കേറ്റു. ഇവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ല

          Read More

          മെക് 7 ആരോപണം, സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ദുരുദ്ദേശപരം. എസ്.ഡി.പി.ഐ

          കൽപറ്റ: മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്നിൽ എസ്. ഡി. പി. ഐ ആണെന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ആരോപണം പിൻവലിച്ചു പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും എസ് ഡി. പി. ഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ് ആവശ്യപ്പെട്ടു. മെക് 7ൻ്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അതിന്റെ സംഘടകർ തന്നെ വിശദീകരണം നൽകിയതാണ്. എന്നിരിക്കേ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് എവിടെനിന്നാണ് ഇത്തരമൊരു വിവരം…

          Read More