വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക് സുൽത്താൻബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾ

ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.

 

മാനിക്കുനിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.

 

സുൽത്താൻബത്തേരി ഭാഗത്തുനിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ, ബൈക്ക്, കാർ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

 

കൂട്ടിയിടിയിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. ബൈക്ക്

യാത്രികനും പരിക്കേറ്റു. ഇവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക

ചികിത്സയ്ക്ക് വിധേയമാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ല

Leave a Reply

Your email address will not be published. Required fields are marked *