ഹയർസെക്കൻഡറി നാഷണൽ സർവീസ് നടപ്പിലാക്കുന്ന ഹരിതഭൂമി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി
പയ്യമ്പള്ളി: ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന ഹരിതഭൂമി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. രണ്ട് ഏക്കർ വയലിൽ നെൽകൃഷി തുടങ്ങിയാണ് പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചത്. മാനന്തവാടി ക്ലസ്റ്ററിലെ 9 യൂണിറ്റുകളുടെയും പയ്യമ്പള്ളി സ്കൂളിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ കാർഷിക പരിജ്ഞാനം വളർത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന സുസ്ഥിരമായ പരിപാടിയാണ് ഹരിതഭൂമി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ ഓരോ യൂണിറ്റിലും വിവിധയിനം കൃഷികൾ ഒരുക്കും. പച്ചക്കറി കൃഷി, വാഴ കൃഷി, മീൻ കൃഷി, നെൽകൃഷി, കൂൺ…
