കൽപ്പറ്റ :സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വയനാട്ടിലെ പണ്ഡിത കാരണവർ വി. മൂസക്കോയ മുസ്ലിയാർക്ക് ജില്ലാ അതിർത്തിയായ ലക്കിടിയിൽ എസ്.കെ.എസ്.എസ്.എഫ് അക്കാദമി സമിതിയുടെ ആഭിമുഖ്യത്തിൽ വരവേൽപ്പ് നൽകി. ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി ജനറൽ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാൽ സെക്രട്ടറി കെ. അലി മാസ്റ്റർ,മാനേജർ എ. കെ. സുലൈമാൻ മൗലവി, കുഞ്ഞുമുഹമ്മദ് ദാരിമി, , ശംസുദ്ദീൻ റഹ്മാനി , എസ്.കെ.എസ്.എസ് എഫ്.സംസ്ഥാന സെക്രട്ടറി മുഹിയുദ്ദീൻകുട്ടി യമാനി അക്കാദമി സമിതി കൺവീനർ അബ്ദുല്ലത്തീഫ് വാഫി, അബ്ബാസ് വാഫി ചെന്നലോഡ് ,ശുഐബ് വാഫി സംബന്ധിച്ചു.
മുസക്കോയ മുസ്ലിയാർക്ക് സ്വീകരണം നൽകി
