കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു.

കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു. വെങ്ങപ്പള്ളിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങൽ ഉസ്മാൻ ഉസ്താദിൻറെ മകൻ തമീം ദാരിമി ആണ് മരിച്ചത്. പിക്കപ്പും സ്കൂട്ടിയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഉടനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ. സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം.

Read More

    എയ്മി സാറ ബാബുവിന് ജില്ലയിൽ രണ്ടാം സ്ഥാനം

    കൽപ്പറ്റ: സിബിഎസ്ഇ പത്താം ക്ലാസിൽ ൽ 99% മാർക്ക് നേടി എയ്മി സാറാ ബാബു ജില്ലയിൽ രണ്ടാം സ്ഥാനം നേടി. കൽപ്പറ്റ ഡീപോൾ സ്കൂൾ വിദ്യാർത്ഥിനിയാണ്. കൈനാട്ടി റൈറ്റ് ഡോർ ഉടമ പറളിക്കുന്ന് തെറ്റിക്കാട്ടിൽ ബാബു – ലീ ബഎന്നിവരുടെ മകളാണ്

    Read More

    ഡോ.ഒ.സൂര്യനാരായണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

    പുൽപള്ളി: പുൽപള്ളി പഴശ്ശിരാജ കോളേജ് പ്രഥമ പ്രിൻസിപ്പലായിരുന്ന ഡോ. (പ്രൊഫ) ഒണ്ടെൻ സൂര്യനാരായണന്റെ വിയോഗത്തിൽ പഴശ്ശിരാജ കോളേജ് സ്റ്റാഫ്‌ അനുശോചനം രേഖപ്പെടുത്തി.അനുശോചന യോഗത്തിൽ പ്രിൻസിപ്പൽ കെ കെ അബ്ദുൽ ബാരി, സി ഇ ഒ ഫാ. വർഗീസ് കൊല്ലമാവുടി, പ്രൊഫ. ഷെൽജി മാത്യു, കെ പി വിമ്യ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കോളേജിലെ അദ്ധ്യാപക പ്രതിനിധികളും അനദ്ധ്യാപകരും പങ്കെടുത്തു. മലബാറിന്റെ സ്വാതന്ത്ര്യ സമരചരിത്രകാരനും, ഗവേഷകനുമായിരുന്ന അദ്ദേഹം തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജ്,കണ്ണൂർ എസ്. എൻ. കോളേജ്, ആലുവ…

    Read More

    ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഇടം നേടിയ താരങ്ങൾ യാത്രാ ചിലവിനായി പ്രയാസത്തിൽ.

    കൽപ്പറ്റ: ഏഷ്യാ കപ്പ് വുമൺസ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടി രണ്ട് മലയാളികൾ. മലപ്പുറം താനൂർ സ്വദേശിനി പി. അഞ്ജലി കൽപ്പറ്റ മണിയങ്കോട് സ്വദേശിനി എം.എസ്. ശ്രുതി എന്നിവരാണ് ചൈനയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്. ജൂലൈ 11 മുതൽ 20 വരെയാണ് മത്സരം. ഇരുവരും വയനാട് ടീമിന് വേണ്ടി കളിച്ച് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മുന്ന് തവണകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന…

    Read More

    തന്നെ മികച്ച അധ്യാപികയാക്കിയത് കാട്ടിക്കുളത്തെ കുട്ടികളെന്ന് രശ്‌മി ടീച്ചർ

    കാട്ടിക്കുളം: കാട്ടിക്കുളം ജി എച്ച് എസ് എസ് മുൻ അധ്യാപികയും, നിലവിൽ ജി എച്ച് എസ് എസ് മൂലങ്കാവിലെ ഹയർ സെക്കൻ്ററി വിഭാഗം അധ്യാപികയുമായ ശ്രീമതി വി എസ് രശ്മി ടീച്ചറെ കാട്ടിക്കുളം സ്‌കൂൾ പി ടി എ ആദരിച്ചു. ഡോ. എ പി ജെ അബ്‌ദുൾ കലാം സ്‌റ്റഡി സെൻ്റർ ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡിനർഹയായ ടീച്ചറുടെ കാട്ടിക്കുളം വിദ്യാലയം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെട്ടത്. മികച്ച അധ്യാപനം, അധ്യാപക പരിശീലനം, പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ ഉന്നമനത്തിനായി…

    Read More

    മുണ്ടക്കൈ ദുരന്തം-പ്രാര്‍ത്ഥനാ സംഗമവും, സമസ്ത ദുരിതാശ്വാസ നിധിയിലേക്കുളള ഫണ്ട് കൈമാറ്റവും നടത്തി

    ചെറ്റപ്പാലം: മദദേ മദീന 2024 മീലാദ് ഫെസ്റ്റ് സമാപന പരിപാടിയില്‍ വെച്ച് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കായി പ്രാര്‍ത്ഥനാ സംഗമം നടത്തുകയും ദുരന്ത ബാധിതരെ സഹായിക്കാനായി സമസ്തയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ഫണ്ട് കൈമാറുകയും ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനന്തവാടി റെയ്ഞ്ച് പ്രസിഡന്റ് ജലീല്‍ ഫൈസി തുക ഏറ്റുവാങ്ങി. പ്രാര്‍ത്ഥന സംഗമത്തിന് മഹല്ല് ഖത്വീബ് ഉസ്താദ് നൗഫല്‍ ബിശ്‌രി നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് എം.കെ നസീര്‍ ഹാജി, ജന.സെക്രട്ടറി അര്‍ഷാദ്. കെ.എം, ട്രഷറര്‍ നാസർ കെ.പി, നബിദിന…

    Read More

      വയനാട് വിജിലൻസ് പുതിയ കെട്ടിടത്തിലേക്ക്

      വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിനായി മൂന്നു കോടി രൂപ ചെലവിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിന് സമീപം PWD നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 4.03.2026 തീയതി ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3.30 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങ് വഴി നിർവഹിക്കുന്നു. ബത്തേരിയിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ.ആർ. കേളു, സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ…

      Read More

      മാനന്തവാടിയിൽ ഖാദി ഗ്രാമസൗഭാഗ്യ പ്രവർത്തനമാരംഭിച്ചു.

      മാനന്തവാടി: മാനന്തവാടി ടൗണിൽ ഖാദി ഗ്രാമസൗഭാഗ്യ പ്രവർത്തനമാരംഭിച്ചു. ഖാദി പഴയതല്ലെന്നും ഉപഭോക്താക്കൾക്ക് സ്വീകാര്യത ഉറപ്പാക്കി ഖാദി ഉത്പന്നങ്ങൾ നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഗ്രാമസൗഭാഗ്യ ഷോറൂം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. എരുമത്തെരുവ് കാഞ്ചികാമാക്ഷി ക്ഷേത്രത്തിന് സമീപം പ്രവർത്തനമാരംഭിച്ച ഗ്രാമസൗഭാഗ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോറൂമിൽ റെഡി മെയ്ഡ് വസ്ത്രങ്ങൾ, ഡോക്ടർമാർ, നഴ്‌സമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ധരിക്കുന്ന കോട്ടുകൾ, വക്കീൽ കോട്ടുകൾ എല്ലാം ലഭിക്കും. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശത്തോടെ ഖാദി…

      Read More

        കബനിഗിരി സെന്റ് മേരീസ് എ.യു.പി.സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

        പുൽപ്പള്ളി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കബനിഗിരി സെന്റ് മേരീസ് എ.യു.പി.സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച പി.ടി.എ. ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചായിരുന്നു സെമിനാർ നടന്നത്. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാറിന് നേതൃത്വം നൽകുകയും ജനറൽ ബോഡി യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും,കുട്ടികളെ ലഹരിയുടെ കെണിയിൽ…

        Read More

        പട്ടയം അനുവദിച്ച കുടുംബങ്ങള്‍ക്ക് അതിവേഗം വീട് നിര്‍മ്മിക്കും: മന്ത്രി ഒ.ആര്‍ കേളു

        മീനങ്ങാടി: പട്ടയം ലഭിച്ച ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അതിവേഗത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നിര്‍മ്മിച്ച 44 വീടുകളുടെ താക്കോല്‍ വിതരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ലാന്‍ഡ് ബാങ്ക് പദ്ധതിയിലുള്‍പ്പെടുത്തി 20 കുടുംബങ്ങള്‍ക്ക് വാങ്ങിയ സ്ഥലത്തിന്റെ പട്ടയം വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മീനങ്ങാടി മൂന്നാനക്കുഴി സബര്‍മതി നഗറില്‍ 10 സെന്റ് സ്ഥലത്ത് വൈദ്യുതി, കുടിവെള്ളം മറ്റനുബന്ധ സൗകര്യങ്ങളോടെയാണ് വീടുകള്‍ നിര്‍മ്മിച്ചത്….

        Read More