പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ മിഷൻമാസാചരണത്തിന് തുടക്കമായി

പുൽപ്പള്ളി: ചെറുപുഷ്പം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ മിഷൻമാസാചരണത്തിന് തുടക്കമായി. 27-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് നടന്ന ദീപശിഖ റാലിയോടെ ദേവാലയങ്കണത്തിൽ വികാരി ഫാ. ജോഷി പുൽപ്പയിൽ മിഷൻ പതാക ഉയർത്തി. മിഷൻ ലീഗ് ശാഖ പ്രസിഡൻ്റ് ജ്യോഷ്വാ മുഴിച്ചാലിൽ, സെക്രട്ടറി അനറ്റ് കണ്ടത്തിൽ, ജോയിൻ ഡയറക്ടർ സിസ്റ്റർ ടെസീന, ജിൻസി ചിറയത്ത്, ഷിബു കാരുവേലിൽ, കൈക്കാരന്മാർ, മതാധ്യാപകർ, സിസ്റ്റേഴ്സ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *