കേരളത്തിലെ എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

    ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ( എസ്‌ഐആര്‍ ) ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജികളിലെ ആവശ്യം.   തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാർ ആവശ്യപ്പെടുന്നത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.   കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന…

    Read More

      കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത മഹോത്സവത്തിന് കൊടിയേറി.

      കൽപ്പറ്റ: കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.രാജൻ എഫ്.സി.എ , സെക്രട്ടറിയും ഉൽസവാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ എം മോഹനൻ. ട്രഷറർ എ.സി അശോകൻ, ജോ: സെക്രട്ടറി ബിജു വി.കെ, സമിതി അംഗങ്ങളായ സനിൽ കുമാർ, എ എസ് ബാലമുരുകൻ , ആർ മോഹൻ കുമാർ, ടി. മോഹനൻ , പ്രധാന കോമരമായ പട്ടിക്കര വിജയൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ…

      Read More

        പൊന്മുടി കോട്ട മലമുകളിൽ കുടുങ്ങിയ 2 യുവാക്കളെ ബത്തേരി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

        ബത്തേരി: അമ്പലവയൽ പൊന്മുടി കോട്ട മലമുകളിൽ കുടുങ്ങിയ 2 യുവാക്കളെ ബത്തേരി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇവർ മലകയറിയത്. സന്ധ്യ ആയതോടെ മലമുകളിലേക്ക് കയറാൻ ആകാതെ കുടുങ്ങി പോകുകയായിരുന്നു. പിന്നാലെ ഇവർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ബത്തേരി അഗ്നിരക്ഷാ സേനാംഗങ്ങളും അമ്പലവയൽ പൊലീസും നാട്ടുകാരും നടത്തിയ തിരിച്ചിലിൽ രണ്ടര മണിക്കൂറിനു ശേഷം യുവാക്കളെ കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ…

        Read More

          കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി

          ചീരാല്‍: നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍ ശിലാസ്ഥാപനം നടത്തി. വാര്‍ഡ് അംഗം വി.ടി. ബേബി അധ്യക്ഷത വഹിച്ചു. ജെ.എ. രാജു, കെ.സി.കെ. തങ്ങള്‍, വി.ടി. രാജു, ടി.കെ. രാധാകൃഷ്ണന്‍, എം. സുനില്‍കുമാര്‍, ഇ.പി. പുഷ്‌കരന്‍, കെ.സി. വേലായുധന്‍, പീഞ്ചന്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,47,000 രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ബത്തേരി ലേബര്‍…

          Read More

          ലോക ലഹരി വിരുദ്ധ ദിനത്തിൽ മേപ്പാടിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

          മേപ്പാടി: പോലീസിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ മേപ്പാടിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിക്കെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കൂട്ട ഓട്ടത്തിൽ മേപ്പാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജയപ്രകാശ് ലഹരി വിരുദ്ധ സന്ദേശവും ഉദ്ഘാടനവും നിർവഹിച്ചു. പരിപാടിക്ക് പോലീസ് സബ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ, എസ് ഐ .അജൽ, സിപി ഒ മാരായ ഷംനാസ്, ജബലു റഹ്മാൻ, ജയ്സൺ, ഷിജു, പ്രമോദ്, റഷീദ്, സുജേഷ്, അയ്യൂബ് എന്നിവർ നേതൃത്വം നൽകി. മേപ്പാടി സെൻ്റ് ജോസഫ് സ്കൂൾ…

          Read More

          ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണ കേസുകളിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

          കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണ കേസുകളിലെ പ്രതിയാണെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ ഹിന്ദി ഭാഷ സംസാരിക്കുന്ന (മലയാള ഭാഷ അറിയുന്ന) ആളാണ്. ഇയാള്‍ വയനാട് ജില്ലയിലെ കമ്പളക്കാട്(പള്ളിമുക്ക്), മുട്ടില്‍, കല്‍പ്പറ്റ, കണിയാമ്പറ്റ പനമരം. എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്നതായി സംശയിക്കുന്നു. ഈ രേഖാചിത്രത്തിലെ വ്യക്തിയെ കണ്ട് തിരിച്ചറിയാൻ സാധിക്കുന്നവരും മുൻപരിചയം ഉള്ളവരും, ചിത്രത്തിൽ കാണുന്ന ആളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ സാധിക്കുന്നവരും താഴെ കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. എസ്.എച്ച്.ഓ കൽപ്പറ്റ :9497987196 എസ്….

          Read More

            എസ്ഐആർ ജോലികൾക്ക് വിദ്യാർഥികളും; എൻസിസി,എൻഎസ്എസ് വളണ്ടിയർമാരെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് 29 സ്‌കൂളുകൾക്ക് കത്ത്

            തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്ഐആർ) ജോലികൾക്ക് വിദ്യാർഥികളെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്തയച്ചു. എന്യുമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനുമാണ് വിദ്യാർഥികളെ ഉപയോഗിക്കുന്നത്.   ഈ മാസം 30വരെ എൻസിസി,എൻഎസ്എസ് വളണ്ടിയർമാരെ വേണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്ത് നൽകിയത്.എന്നാൽ പരീക്ഷാകാലമായതിനാൽ ഇത് വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുമെന്ന് അധ്യാപകർ പറയുന്നു.   എസ്ഐആർ ജോലി ഭാരം കൂടുതലാണെന്ന് ബൂത്ത് ലെവൽ ഓഫീസർമാരുടെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ലെന്ന്…

            Read More

            വയനാട് മെഡിക്കൽ കോളേജ് ഇഫ്താർ സംഗമം നടത്തി

            മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് സൗഹൃദ കൂട്ടായ്മ ഒരുക്കിയ ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ടും സംഘാടകമികവ് കൊണ്ടും ശ്രദ്ധേയമായി.മുൻ വർഷങ്ങളിൽ നടത്തിയത് പോലെ മാനന്തവാടി ഗവ: യുപി (ബോർഡ്സ്കൂൾ)സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ആശുപത്രി ജീവനക്കാരും രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവരും നേഴ്സിങ് കോളേജ് വിദ്യാർഥികളുമായി 700 ൽ അതികം ആളുകൾ പങ്കെടുത്തു. എ കെ റൈഷാദ് സ്വാഗതം പറഞ്ഞു, ഡോ. സക്കീർ അധ്യക്ഷതവഹിച്ചു ഇഫ്താർസംഗമ ഉൽഘാടനം മന്ത്രി ഒആർ കേളു നിർവഹിച്ചു.ഡോ റാഷിദ്‌…

            Read More

              ജില്ലയിലെ ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ സ്ത്രീ ക്യാമ്പയിൻ

              ജില്ലയിലെ ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ സ്ത്രീ ക്യാമ്പയിൻ ജില്ലയിലെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക പരിശോധനയും ചികിത്സയും ലഭ്യമാക്കുന്ന സ്ത്രീ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ജില്ലാ പ്രാഥമിക ഇടപെടൽ കേന്ദ്രത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു. ആരോഗ്യമുള്ള സ്ത്രീകൾ,ശക്തമായ സമൂഹം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിപ്പിക്കുന്ന ക്യാമ്പയിൻ 2026 മാർച്ച് 8 വരെ നീണ്ടുനിൽക്കും. സ്ത്രീ ക്ലിനിക്കുകൾ, അയൽക്കൂട്ട സ്ക്രീനിങ് ക്യാമ്പുകൾ, തുടർപരിശോധനയും ചികിത്സയും,…

              Read More

                കുഴിനിലം തടയണയില്‍ യുവാവ് മുങ്ങിമരിച്ചു.

                മാനന്തവാടി: കുഴിനിലം തടയണയില്‍ യുവാവ് മുങ്ങിമരിച്ചു. ഇന്നു വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് കരുതുന്നത്. നീന്തുന്നതിനിടെ യുവാവ് മുങ്ങിപ്പോകുകയായിരുന്നു. അഗ്നി-രക്ഷാസേനയുടെ സ്‌കൂബ ടീം 20 അടി താഴ്ചയില്‍നിന്നാണ് യുവാവിനെ പുറത്തെടുത്തത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

                Read More