മാനന്തവാടി–കല്ലോടി റോഡിലെ മരണപ്പാച്ചിലിന് പൂട്ടിടണം: എസ്.ഡി.പി.ഐ

എടവക: മാനന്തവാടി–കല്ലോടി റോഡിൽ വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ചുണ്ടമുക്ക് 2/4 ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ റൂട്ടിൽ തുടർച്ചയായി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ ദിവസം 12 വയസ്സുകാരി അതിദാരുണമായി മരണപ്പെട്ട സംഭവവും പ്രദേശത്തെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം ഇനിയും ജീവനുകൾ പൊലിയാതിരിക്കാൻ ഈ മേഖലകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും വേഗനിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ അടിയന്തരമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

ബ്രാഞ്ച് പ്രസിഡന്റ് സ്വാലിഹ് അധ്യക്ഷത വഹിച്ച യോഗത്തിൽ എടവക പഞ്ചായത്ത് പ്രസിഡന്റ് അബ്‌ദുൽ കരീം,സെക്രട്ടറി സൈനുദ്ധീൻ, ബ്രാഞ്ച് സെക്രട്ടറി സഹീർ സി.പി, വൈസ് പ്രസിഡന്റ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *