Headlines

    ഉംറ യാത്രക്കാർ സഞ്ചരിച്ച ബസ് കത്തിനശിച്ചു

    ഉംറ യാത്രക്കാർ സഞ്ചരിച്ച ബസ് കത്തിനശിച്ചു തരുവണയിൽ നിന്നും തിങ്കളാഴ്‌ച രാത്രിയിൽ ഉംറക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ്സാണ് കത്തി നശിച്ചത്. കണ്ണൂര്‍: മട്ടന്നൂര്‍ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു. ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.   തീപിടുത്തത്തില്‍ ബസിന് സമീപമുണ്ടായിരുന്ന ചില കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ്…

    Read More

    നാളെ ജില്ലയിൽ സഹചാരി ഫണ്ട് കലക്ഷൻ

    കൽപ്പറ്റ : എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് കലക്ഷൻ നാളെ ജില്ലയിൽ സംഘടിപ്പിക്കും. 2024 – 25 വർഷത്തിൽ മാത്രം 3164000 രൂപയുടെ ചികിത്സാ സഹായങ്ങൾ ജില്ലയിലെ രോഗികൾക്ക് നൽകാനായിട്ടുണ്ട്. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന എഴുപതോളം സഹചാരി സെൻററുകൾ ആംബുലൻസ് സർവ്വീസുകൾ കിഡ്നിരോഗികൾക്ക് സ്ഥിരം സാമ്പത്തീക സഹായം, അപകടകളിലും മറ്റും പരുക്ക് പറ്റുന്നവർക്ക് സഹചാരിയുടെ അടിയന്തിര ചികിത്സാ സഹായം തുടങ്ങി കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന സഹചാരി പ്രമേയത്തെ കൂടുതൽ അർത്ഥമുള്ളതാക്കുന്നതാണ് സംഘടനയുടെ…

    Read More

      ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടത്തിപ്പുമായി സഹകരിക്കില്ല: കെ പി എസ് ടി എ

      മീനങ്ങാടി: പൊതുപരീക്ഷകൾ വിളപ്പാടകലെ എത്തിനിൽക്കുമ്പോൾ സിലബസിനു പുറത്തുള്ള വിഷയങ്ങൾ കുത്തിനിറച്ച് നടത്തുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് നടത്തിപ്പുമായി സഹകരിക്കില്ലെന്ന് കെ പി എസ് ടി എ മീനങ്ങാടി ബ്രാഞ്ച് സമ്മേളനം അറിയിച്ചു. രാഷ്ട്രീയ താല്പര്യങ്ങൾക്കായി നടത്തുന്ന ഇത്തരം പരിപാടികൾ പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണമാകും. പൊതുസമൂഹം തള്ളിക്കളഞ്ഞ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന ക്വിസ് മൽസരം തെരഞ്ഞെടുപ്പു പ്രചരണത്തിനായാണ് സർക്കാർ ഉപയോഗിക്കുന്നത്. ഇത്തരം പരിപാടികളുടെ നടത്തിപ്പിനെ സംഘടന ശക്തമായി പ്രതിരോധിക്കും. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി…

      Read More

      അലോഷ്യസ് കെ. ജോഷിക്ക് മടക്കിമല ഹിദായത്തുൽ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റി സ്വീകരണം നൽകി.

      മടക്കിമല: സീനിയർ കോമൺവെൽത്ത് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് അഭിമാനമായി മാറിയ മടക്കിമല സ്വദേശി സൈനികനായ അലോഷ്യസ് കെ. ജോഷിക്ക് മടക്കിമല ഹിദായത്തുൽ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റി സ്വീകരണം നൽകി. ഫെൻസിങ് ടീം ഇനത്തിലാണ് വെള്ളിത്തിള ക്കവുമായി അലോഷ്യസിന്റെ നേട്ടം. നൈജീരിയയിലെ ലാഗോസിൽ നടന്ന മത്സരത്തിൽ വ്യക്തിഗത ഇനത്തിൽ അഞ്ചാം സ്ഥാനവും അലോഷ്യസിനുണ്ട്. 65 പേർ മാറ്റുരച്ച മത്സരത്തിലാണ് അലോഷ്യസ് അഞ്ചാമതെത്തിയത്. ടീം ഇനത്തിൽ ഇന്ത്യയുടെ എ ടീമും ബി ടീമും തമ്മിലായിരുന്നു മത്സരം. ബി ടീമിലെ…

      Read More

      ബസ് വെയിറ്റിംഗ് ഷെഡ് അപകടാവസ്ഥയിൽ ഉടൻ പൊളിച്ചു നീക്കണം: യൂത്ത് ലീഗ്.

      പനമരം: ദിവസേന 100 കണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും ആശ്രയിക്കുന്ന പനമരം ബസ് സ്റ്റാൻഡിലെ ബസ് വെയിറ്റിംഗ് ഷെഡ് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. മേൽക്കൂരയിൽ ബസ് തട്ടിയും വലിയ കാറ്റിൽ ആടിയുലഞ്ഞ് വലിയ അപകടമാണ് അവിടെ മറഞ്ഞിരിക്കുന്നത്. എത്രയും പെട്ടെന്ന് പൊളിച്ചു നീക്കി പുതിയ ബസ്റ്റോപ്പ് നിർമ്മിക്കണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. സാലിഹ് ദയരോത്ത്, ജസീർ കടന്നോളി, അർഷാദ് മഞ്ചേരി, സൗബാൻ പുനത്തികണ്ടി എന്നിവർ…

      Read More

      കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

      അമ്പലവയൽ: ഇടയ്ക്കൽ പൊന്മുടികോട്ട മലയുടെ മുകളിൽ നിന്ന് 100 അടി താഴ്ചയോളമുള്ള കൊക്കയിലേക്ക് അബദ്ധത്തിൽ വീണ യുവാവിനെ ബത്തേരി അഗ്നിരക്ഷ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.ആണ്ടൂർ അമ്പലക്കുന്ന് സ്വദേശി ആണ് പുലർച്ചെ 1.30 മാണിയോടെ കൊക്കയിലേക്ക് വീണത്. ബത്തേരി അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേന റോപ്പ് ഹാർനെസ് , സ്‌ട്രെച്ചർ എന്നിവയുടെ സഹായത്തോടെ മലയുടെ അടിയിൽ എത്തി തിരച്ചിൽ നടത്തി 2.30 മണിയോടെ ആളെ കണ്ടെത്തുകയും കൊക്കയുടെ മുകളിലേക്കു എത്തിച്ചു ബത്തേരി…

      Read More

        കള്ളാടി മണ്ണിടിച്ചിൽ: മേഖലയിൽ ശാസ്ത്രീയ-നിയമ പരിശോധന നടത്തും: മുഖ്യമന്ത്രി വി.ഡി സതീശൻ

        കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് ശാസ്ത്രീയ-നിയമ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. തുരങ്കപാത നിർമാണത്തിനായി കേന്ദ്ര സർക്കാ‍‍ർ നൽകിയ പാരിസ്ഥിതി അനുമതിയിലെ കർശന വ്യവസ്ഥകൾ കമ്പനി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. അന്വേഷണം പൂർത്തിയാകുന്നതു വരെ കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതാ നിർ‍മാണം ഇരുവശങ്ങളിലും താത്ക്കാലികമായി നിർത്തിവെയ്ക്കുമെന്നും അന്വേഷണത്തിനുള്ള വിദഗ്ധ സമിതിയെ ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മണ്ണിടിച്ചിലില്‍ കാണാതായ അഞ്ച് പേരെ കണ്ടെത്തുന്നതിന് എന്‍.‍ഡി. ആര്‍….

        Read More

        നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കണം; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

        ബത്തേരി: വാകേരിയില്‍ യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയെ സംഭവത്തില്‍ നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവിറങ്ങിയതിന് ശേഷമേ മരണപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങുള്ളൂവെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ജന വികാരത്തിനൊപ്പാണ് താന്‍. നിയമപരമായി ഉത്തരവിറക്കാന്‍ തടസങ്ങളിലെന്നും, ഇതുമായി ബന്ധപ്പെട്ട് താന്‍ വനംമന്ത്രിയോട് സംസാരിച്ചതായും ഉത്തരവിറക്കുമെന്ന് വനം മന്ത്രി ഉറപ്പു നല്‍കിയതായും എം.എൽ.എ പറഞ്ഞു.ഉത്തരവിറങ്ങിയാല്‍ കടുവയെ വെടിവെക്കാനായി ഡോക്ടര്‍മാര്‍ സജ്ജമാണ്.വാകേരിയില്‍ കൂടുതല്‍ വനപാലകരെ നിയോഗിക്കാന്‍ സി.സി.എഫിനോട് ആവശ്യപ്പെട്ടതായും ബത്തേരി ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ വ്യക്തമാക്കി.        

        Read More

          വയനാട് ഫ്ളവർ ഷോ നാളെ തുടങ്ങും: എ.ഐ. റോബോട്ടിക് ഷോയും ഉണ്ടാകും.  

            കൽപ്പറ്റ:വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം നടക്കുന്നത് .   പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് വയനാട് ഫ്ളവർ ഷോ നടക്കുന്നത്.   നാളെ വൈകുന്നേരം അഞ്ച് മണിക്ക് വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി പ്രസിഡണ്ട് കൂടിയായ ജില്ലാ…

          Read More

          കേരളം ഭരിക്കുന്നത് കുറുവ സംഘം: കോൺഗ്രസ്

          മീനങ്ങാടി: പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെഎസ്ഇബി ഭരിക്കുന്നതെന്ന ബോർഡ് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിൽ സ്ഥാപിച്ചു. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനവും നടത്തി. വെള്ള കരവും ഭൂനികുതിയും പെട്രോളിനും ഡീസലിനും അധിക നികുതിയും ചുമത്തി സർക്കാർ ജനങ്ങളെ ഉപദ്രവിക്കാനുള്ള എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയാണെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ കെ ഇ വിനയൻ പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് ചന്ദനക്കാവ്…

          Read More