കൽപ്പറ്റ: യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിൽ പ്രിയങ്ക ഗാന്ധി എം.പി സംബന്ധിച്ചു. കൽപ്പറ്റ റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലയെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിനു വേണ്ട നടപടികൾക്കായി മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള സമാശ്വാസ ധനം ഇരട്ടിപ്പിക്കുന്നതിനും ഉടനടി ലഭ്യമാക്കുന്നതിനും വേണ്ട നടപടിക്കായി സമ്മർദം ചെലുത്തും. പൂഴിഞ്ഞോട് – പടിഞ്ഞാറത്തറ റോഡ്, വിലങ്ങാട് – കുഞ്ഞോം – മാനന്തവാടി – ബംഗ്ലൂരു റോഡ് എന്നിവയുടെ അനുമതിക്കായി കേന്ദ്ര മന്ത്രിമാരുമായി ഉടനടി കൂടിക്കാഴ്ച നടത്തുമെന്നും എം.പി അറിയിച്ചു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി. മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ, ഡി.സി.സി പ്രസിഡന്റ് ടി.ജെ. ഐസക്, ജില്ലാ യു.ഡി.എഫ് കൺവീനർ എച്ച്.ബി. പ്രദീപ്, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, മുൻ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, പി.പി. ആലി, വിനയൻ കെ.ഇ, ഘടകകക്ഷി നേതാക്കളായ എൻ.കെ. റഷീദ്, എം.സി. സെബാസ്റ്റ്യൻ, ജോസഫ് കളപ്പുരക്കൽ, ആർ. പ്രവീൺ തങ്കപ്പൻ, ടി. പോക്കർ ഹാജി, റസാഖ് കൽപ്പറ്റ, ജോസ് തലച്ചിറ, ബൈജു എൻ., എ. പ്രഭാകരൻ, എം.ജി. ബിജു, എൻ.കെ. വർഗീസ്, ടി. ഹംസ, എം.എ. ജോസഫ്, ഡി.പി. രാജശേഖരൻ, കെ.ടി. ജോർജ്, ഗിരീഷ് കെ.ടി, വർക്കി സി.ജെ, സലിം മേമന, അബ്ദുള്ള മാടക്കത്തറ, എം. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.
