മില്‍മ ഡയറി പ്ലാന്റ് സന്ദര്‍ശിക്കാന്‍ അവസരം

    കല്‍പ്പറ്റ: ഡോ.വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ 26 ദേശീയ ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 24, 25, 26 തിയതികളില്‍ മില്‍മ വയനാട് ഡയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. മൂന്നു ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് സന്ദര്‍ശകരെ അനുവദിക്കുക. ഈ ദിവസങ്ങളില്‍ മില്‍മ നെയ്യ്, പേഡ, പാലട മിക്‌സ്, മില്‍മ പ്ലസ്, ഐസ് ക്രീം തുടങ്ങിയ ഉത്പപന്നങ്ങള്‍ ഡയറി പാര്‍ലറില്‍ വിലക്കുറവില്‍ ലഭിക്കും.

    Read More

    തൊഴില്‍ മേള: ഇസാഫ് ബാങ്ക് ഓഫര്‍ ലെറ്റര്‍ വിതരണം ചെയ്തു

    കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരിതബാധിതരിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. ജില്ലാ ഭരണകൂടവും കുടുംബശ്രീയും സംയുക്തമായി ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരില്‍ മേപ്പാടി കാപ്പംകൊല്ലിയില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ ബാങ്ക് പങ്കെടുത്തു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനു ഓഫര്‍ ലെറ്റര്‍ വിതരണം ചെയ്തു. വരുംദിവസങ്ങളില്‍ ദുരിന്തബാധിത മേഖലയില്‍ തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു…

    Read More

      മൂന്നു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന മാതാവിനും പ്രസവാവധിബാധകം സുപ്രിംകോടതി

      ന്യൂഡല്‍ഹി: മാതൃത്വം രക്തബന്ധത്തിലൂടെയോ പ്രസവത്തിലൂടെയോ മാത്രം നിര്‍വചിക്കപ്പെടുന്ന ഒന്നല്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. മൂന്നു മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന മാതാവിനും പ്രസവാവധി നിഷേധിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം, മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുന്ന മാതാവിന് മാത്രമാണ് 12 ആഴ്ചത്തെ അവധി ലഭിച്ചിരുന്നത്. എന്നാല്‍ ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് കണ്ടെത്തി കോടതി അത് റദ്ദാക്കി. ‘ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത് ഒരു കുടുംബം നിര്‍മ്മിക്കുന്നതിന്റെ സമാനമായ പ്രക്രിയയാണ്’ എന്ന് ജസ്റ്റിസുമാരായ…

      Read More

      ജ്വാല 2026; കായിക മേള ഉദ്ഘാടനം ചെയ്തു.

      ജിവിഎച്ച്എസ്എസ് വെള്ളാർമലയിൽ കായികമേള ജ്വാല 2026 വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ ഉദ്ഘാടനം ചെയ്തു. ബൈജു കള്ളാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഭവ്യലാൽ സ്വാഗതവും, സ്കൂൾ എസ് എം സി ചെയർമാൻ റഷീദ്, എം പി ടി എ പ്രസിഡണ്ട് അഞ്ജലി, സ്കൂൾ പ്രധാന അധ്യാപിക ജസ്ന ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ ജോൺസൺ നന്ദിയും രേഖപ്പെടുത്തി. കായികമേളക്ക് ബിബിഷ, ജനിഫർ,അനീഷ് ടി കെ, മെഹബൂബ് റാസി, അടുത്തിരിക്കുന്ന…

      Read More

        സ്വീപ്: വോട്ടര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

        വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വീപ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തിലെ നായാടിപ്പൊയില്‍ ഉന്നതിയില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ. ഇന്ദു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ്, വൈത്തിരി സ്വീപ് നോഡല്‍ ഓഫീസര്‍ ദിലീപ്, ടി.ഇ.ഒ വിനോയ് സെബാസ്റ്റ്യന്‍, ഊരുമൂപ്പന്‍ കേശവന്‍ എന്നിവര്‍ സംസാരിച്ചു.   മാനന്തവാടിയിലെ ഗോദാവരി എഫ്.ആര്‍.സി ഉന്നതിയിലും പ്രിയദര്‍ശിനി ഉന്നതിയിലും വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേകം പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി എല്‍.ആര്‍ തഹസില്‍ദാര്‍…

        Read More

          തെങ്ങിൻതൈ വിതരണം ചെയ്തു

          മാനന്തവാടി : യാക്കോബായ സു റിയാനി സഭ മലബാർ ഭദ്രാസ നത്തിന്റെ കൂട് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന ‘മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’ പദ്ധതിയുടെ ഭാഗമായി മാനന്തവാടി മേഖലയിലെ വിവിധ ദേ വാലയങ്ങളിലെ ഇടവകാംഗ ങ്ങൾക്ക് തെങ്ങിൻതൈകൾ വിതരണംചെയ്തു. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന തെങ്ങിൻതൈ വിതരണം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്നേഫാനോസ് മെത്രാപ്പോലീത്ത തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.     ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ അധ്യക്ഷത…

          Read More

          കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാതല വിതരണ മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു

          മീനങ്ങാടി : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെപിസിസി അംഗം കെ.ഇ. വിനയന്‍ നിര്‍വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ് കുമാര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിജു മാത്യു, ജില്ലാ സെക്രട്ടറി ടി എം അനൂപ്, എം ടി ബിജു, ജിജോ കുര്യാക്കോസ്, നന്ദകുമാര്‍, രജീഷ് മായന്‍ എന്നിവര്‍ പ്രസംഗിച്ചു.

          Read More

            ട്രെയിൻ ടിക്കറ്റ് ബുക്കിങ് രീതി മാറുന്നു, ഡിസംബർ ഒന്ന് മുതൽ ഒടിപി വെരിഫിക്കേഷൻ വരുന്നു

            ദില്ലി: തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കും. ഒടിപി വെരിഫൈ ചെയ്‌താൽ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.   യഥാർത്ഥ…

            Read More

              മിഠായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു 

              lകൽപ്പറ്റ :വൈത്തിരി ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷിഠിത വിദ്യാഭ്യാസം നടത്തുന്ന ശയ്യാവലംബരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മിഠായി- ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അവകാശങ്ങൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി നേടിയെടുക്കുക, മാനസികോല്ലാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കുക, സർഗ്ഗാത്മകശേഷി വർദ്ധിപ്പിക്കുക, ഒത്തുചേരൽ വേദിയിലൂടെ പ്രതിഭകളെ കണ്ടെത്തുക, സർഗ്ഗാത്മകശേഷി വികാസം സാധ്യമാക്കുക, ജനപ്രതിനിധികൾക്ക് അതത് പഞ്ചായത്ത് പരിധിയിൽ കിടപ്പിലായ കുട്ടികളെ…

              Read More

              കാരാട്ട്ക്കുന്ന് കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

              കെല്ലൂർ: അഞ്ചാംമെയിൽ കെല്ലൂർ വാർഡിലെ കാരാട്ട്ക്കുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ എസ്.ടി ഫണ്ടിൽ നിന്നും പത്ത്‌ ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാർഡ് മെമ്പർ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം തോമസ് പൈനാടത്ത്, കെ. സി.കെ നജുമുദ്ധീൻ, ഷമീം വെട്ടൻ,മമ്മൂട്ടി പി, അസ്സു വി, റോയ് മുണ്ടങ്ങാട്ടിൽ, യൂസുഫ് ടി, ചന്ദ്രൻ കെ…

              Read More