പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷം നടത്തി

    മാനന്തവാടി: എടവക പഞ്ചായത്തിലെ പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. വടം വലിയും പൂക്കള മത്സരവും അടക്കം നിരവധി കാലാ കായിക മത്സരങ്ങളും ഓണ സദ്യയും ഒരുക്കിയിരുന്നു. എടവക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ സുധാകരൻ ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ നറുക്കെടുപ്പ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഓണ സന്ദേശം നൽകി. ഉന്നതവിജയം നേടിയവരെമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.വി.വിജോൾ ആദരിച്ചു. പഴശ്ശി…

    Read More

      തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

      കൽപ്പറ്റ: തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.   കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.   സർക്കാർ, സ്വകാര്യ മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പു വരുത്താനാണ് ഐസി സംവിധാനം കാര്യക്ഷമമാക്കാൻ കമ്മീഷൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ-ബ്ലോക്ക്‌ തലങ്ങളിൽ പോഷ് ആക്ട് ബോധവത്കരണം നടത്തും. വയനാട് ജില്ലയിൽ താരതമ്യേന…

      Read More

        വൈബായി വയനാടൻ വെൽനസ്

        കൽപ്പറ്റ: ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവിതശൈലീ രോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം- വൈബ് 4 വെൽനെസ് ക്യാംപയിനിന്റെ ജില്ലാതല പ്രീലോഞ്ചിങ്‌ പരിപാടികൾ കൽപ്പറ്റയിൽ നടന്നു. സിനിമാതാരവും ഫിറ്റ്നസ് കോച്ചുമായ അബൂ സലീം വർകൗട്ട് ഫോർ വെൽനസിലൂടെ പ്രീലോഞ്ചിങ്ങ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുലർകാലം ഫിറ്റ്നസ് ക്ലബ്ലിന്റെ മ്യൂസിക്കൽ വർക്കൗട്ടും അരങ്ങേറി. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാരംഭിച്ച വാക് ഫോർ…

        Read More

          സർഗോത്സവത്തിൽ വിജയികളായവരെ ആദരിച്ചു

          മാനന്തവാടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെനേതൃത്വത്തിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ പഴശ്ശി ഗ്രന്ഥാലയത്തിന് വേണ്ടി വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത് വിജയികളായവരെ ഗ്രന്ഥാലയം ആദരിച്ചു. ഒരു കുടുംബം പോലെ ഗ്രന്ഥാലയത്തോടൊപ്പംചേർന്ന് നിന്ന് പഴശ്ശി ഗ്രന്ഥാലയത്തിന്റെ പേര് വാനോളമുയർത്തിയ കൂട്ടുകാരെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ച ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ. ഷബിതടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് നീതു വിൻസെന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് അയ്യൂബ് സ്വാഗതം ആശംസിച്ചു. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയൻ ഷിനോജ് വി പി…

          Read More

          യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലയിലെ 3 മണ്ഡലങ്ങളിലും അസംബ്ലി യൂത്ത് കൗൺസിലുകൾ സംഘടിപ്പിക്കും

          കൽപ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംബ്ലി യൂത്ത് കൗൺസിലുകൾ (AYC) സംഘടിപ്പിക്കുമെന്ന് യങ് ഡെമോക്രാറ്റ്സ് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ വിദ്യാർത്ഥി–യുവജനങ്ങൾ രാഷ്ട്രീയമായ തിരിച്ചറിവ് നേടുകയും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പോരാട്ടരംഗത്ത് നിലയുറപ്പിക്കുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് യങ് ഡെമോക്രാറ്റ്സിന്റെ അസംബ്ലി യൂത്ത് കൗൺസിലുകൾ സംഘടിപ്പിക്കുന്നത്. അസംബ്ലി യൂത്ത് കൗൺസിലുകളിലാണ് യങ് ഡെമോക്രാറ്റ്സിന്റെ മണ്ഡലം കമ്മിറ്റിയായ DAC (Democrats Assembly Committee) പ്രഖ്യാപിക്കുക. വയനാട്…

          Read More

          വേൾഡ് ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് ദിനത്തിൽ ഹോളിസ്റ്റിക് പാലിയേറ്റീവ് സപ്പോർട്ട് ഡ്രൈവ് നടത്തി

          മാനന്തവാടി : വേൾഡ് ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി മാനന്തവാടി പി ടി എച്ചിന്റെ നേതൃത്വത്തിൽ ഹോളിസ്റ്റിക് പാലിയേറ്റീവ് സപ്പോർട്ട് ഡ്രൈവ് നടത്തി നടത്തി ഡോക്ടർമാർ നേഴ്സ് മാർ 40 ഓളം വരുന്ന പാലിയേറ്റീവ് വളന്റിയർമാർ ഉൾപ്പെടുത്തി 8 ഓളം സ്‌കോഡുകളാക്കി തിരിച്ച് നിലവിൽ പി ടി എച്ച് പാലിയേറ്റീവ് കെയർ നൽകി വരുന്ന 45 ഓളം രോഗികളുടെ അടുത്ത് എത്തി അവരോടൊപ്പം ചിലവഴിച്ച് അവർക്ക് സ്നേഹ സമ്മാനങ്ങൾ നൽകി രാവിലെ 10 മണിക്ക് ആരംഭിച്ച…

          Read More

          സമസ്ത സെൻ്റിനറി ലോക സമാധാന സന്ദേശമുയർത്തി സ്ഥാപകദിനാചരണം

          കൽപ്പറ്റ: കേരളീയ സമൂഹത്തെ മത, സാമൂഹിക, ജീവകാരുണ്യ രംഗത്ത് അനിഷേധ്യമാം വിധം പുണർനിർമ്മാണത്തിന് നേതൃത്വം വഹിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 100-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ നടന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തെ കണക്കിലെടുത്ത് സമാധാന സന്ദേശമുയർത്തിയാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. യൂണിറ്റ്കേന്ദ്രങ്ങൾ, സംഘടനാ ഓഫീസുകൾ, സ്ഥാപനങ്ങൾ , ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, മദ്റസകൾ, പള്ളികൾ തുടങ്ങിയവകൾ കേന്ദ്രീകരിച്ച് സമസ്തയുടെ പതാക ഉയർത്തി. സർക്കിൾ കേന്ദ്രങ്ങളിൽ യുദ്ധം പരിഹാരമല്ല എന്ന സന്ദേശത്തിൽ സമാധാന റാലി…

          Read More

            നാടിന്റെ വികസനം എല്ലാ ജനാവിഭാഗങ്ങൾക്കും ലഭ്യമാവണം : മന്ത്രി ഒ. ആർ. കേളു

            നാടിന്റെ വികസനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ലഭ്യമാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു. മൊതക്കര മൊണ്ണഞ്ചേരി–എടത്തിൽപ്പടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിൽ മൊണ്ണഞ്ചേരി -എടത്തിൽപ്പടി റോഡും മുഖ്യമന്ത്രിയുടെ ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചിലവിലുമാണ് ഇടിഞ്ഞകുഴി-മരക്കാട്ട്ക്കുന്ന് -മൊണ്ണഞ്ചേരി റോഡും നിർമാണം പൂർത്തീകരിച്ചത്. ഗ്രാമീണ മേഖലയിൽ മെച്ചപ്പെട്ട ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി സർക്കാർ വിവിധ റോഡ് വികസന പദ്ധതികൾ…

            Read More

            കാലവർഷം ചതിച്ചു; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവർഷത്തിൽ

            തിരുവനന്തപുരം: സെപ്റ്റംബർ മാസമായപ്പോഴേക്കും കടുത്ത ചൂടിലേക്ക് കടന്ന് കേരളം. കാലവർഷം ഇതുവരെ പിന്മാറിയിട്ടില്ല. എന്നാൽ മഴ ദുർബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് കൂടിയത്. വേനൽക്കാലമാകാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ളപ്പോൾ മഴക്കാല സീസണിൽ തന്നെ ചൂട് കൂടിയത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നിരിക്കുകയാണ്. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്.   തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മഴയേ ഇല്ല. ഇത്തവണ…

            Read More

              ചെറുകര ലൈബ്രറിയുടെ ടോയ്ലറ്റ് ബ്ലോക്കും സ്റ്റേജും ഉദ്ഘാടനം ചെയ്തു

              ചെറുകര: റിനൈസൻസ് ലൈബ്രറി ചെറുകരക്ക് ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ടോയ്ലറ്റ് ബ്ലോക്കും സ്റ്റേജും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ്‌ കെ പ്രേമരാജ് അധ്യക്ഷത വഹിച്ചു. മംഗലശ്ശേരി മാധവൻ മാസ്റ്റർ,എം.ജെ ഷിബി, സി. ജി പ്രത്യുഷ്,അഡ്വ. കെ രാജേഷ്, പത്മനാഭൻ മാസ്റ്റർ,വി.പി പ്രേം പ്രകാശ്, എം. ഷൈബി,കെ സാജിഷ്, സ്വപ്ന എം തുടങ്ങിയവർ പ്രസംഗിച്ചു.

              Read More