ചത്തിസ്ഗഡിലെ കന്യാസ്ത്രീ അറസ്റ്റ്:’പ്രതിഷേധ ജ്വാല’ തീർത്ത് ക്രൈസ്തവ സഭകൾ

മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല’ തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക് നീതിലഭിക്കുവാനും ഇനിയൊരു അതിക്രമം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും മാനന്തവാടി ഗാന്ധിപ്പാർക്കിൽ നടന്ന പ്രതിഷേധ ജ്വാല ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാനന്തവാടി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ‘പ്രതിഷേധ ജ്വാല’ എന്ന പേരിൽ പ്രതിഷേധ സമ്മേളനം നടത്തിയത്. വൈദീകരും കന്യാസ്ത്രീകളും വിശ്വാസികളും…

Read More

    മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും കൽപ്പറ്റയിൽ ജുനൈദ് കൈപ്പാണി മത്സരിക്കും; ഐ സി ബാലകൃഷ്ണൻ മണ്ഡലം മാറിയേക്കും?

    മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവും കൽപ്പറ്റയിൽ ജുനൈദ് കൈപ്പാണി മത്സരിക്കും; ഐ സി ബാലകൃഷ്ണൻ മണ്ഡലം മാറിയേക്കും? തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. വയനാട്ടിലെ മൂന്ന് സീറ്റിലും ഇത്തവണ വിജയിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സമാപിച്ച കെപിസിസി നേതൃക്യാമ്പും വയനാട് ജില്ലയിലെ മൂന്ന് സീറ്റുകളും കോൺഗ്രസ് വിജയിക്കുമെന്നാണ് വിലയിരുത്തിയത്. പ്രിയങ്ക ഗാന്ധിയുടെ പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ വയനാട്ടിലെ മൂന്ന് നിയമസഭാ…

    Read More

      കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക

      കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക   *തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.*   പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.   പുറം ജോലികളിൽ ഏർപ്പെടുന്നവർ,…

      Read More

      ബാലവേദി ഉപസമിതി മാഗസിൻ കവർപേജ് പ്രകാശനം ചെയ്തു.

      മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ ബാലവേദി ഉപസമിതിയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന കിളിവാതിൽ എന്ന ബാലവേദി ദ്വൈമാസികയുടെ കവർപേജ് പ്രകാശനം മീനങ്ങാടി സുധിക്കവലയിൽ വെച്ച് പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ഡോ. സി രാമകൃഷ്ണൻ, ബാലവേദി ഉപസമിതി ജില്ലാ കൺവീനർ ശാലിനി തങ്കച്ചൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറിവി മനോജ് കുമാർ, ബാലവേദി ഉപസമിതി സംസ്ഥാന കൺവീനർ അഭിജിത്ത് കെ എ, കേന്ദ്ര നിർവാഹക സമിതി അംഗം…

      Read More

      സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; രാത്രി 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

      സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി. വൈകിട്ട് 7 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയത്താണ് നിയന്ത്രണത്തിന് സാധ്യത. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വിവിധ ഇടങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും.   ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയത്ത് കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവാണ് നിലവിലുള്ളത്.   പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി…

      Read More

        കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

        മാനന്തവാടി : എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് 205 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വൈത്തിരി പൊഴുതന അത്തിമൂല കീച്ചേരി ജെസീർ.കെ.സി (36) ആണ് വിൽപനയ്ക്കായി കഞ്ചാവ് കൊണ്ടുപോകവെ ബാവലിയിൽ അറസ്റ്റിലായത്. പ്രിവന്റിവ് ഓഫിസർമാരായ അരുൺപ്രസാദ്.ഇ, സജി മാത്യു, സിവിൽ എക്സൈസ് ഓഫിസർമാരായ മഹേഷ്.എം, മാനുവൽ ജിംസൺ, അർജുൻ.എം, ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

        Read More

        മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളിൽ തരുവണയിൽ ഇനി ഈന്തപ്പഴം

        തരുവണ :തരുവണ ഗവൺമെൻറ് യുപി സ്കൂളിൽ ഈന്തപ്പഴം ചലഞ്ച് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ജന്മദിനങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും നവീന മാതൃകകൾ സൃഷ്ടിക്കാനുള്ള അവസരങ്ങൾ ആയി മാറ്റുന്ന ഈന്തപ്പഴം ചലഞ്ചിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക് മിഠായിവിതരണം നടത്തുന്നതിലൂടെ ഉണ്ടാകുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാനും കുട്ടികളുടെ ജന്മദിനം വിദ്യാലയത്തിലെ എല്ലാവരും ചേർന്ന് ആഘോഷിക്കുന്നതിലൂടെകുട്ടികളിൽ സാഹോദര്യവും സമഭാവവും വളർത്താനുമായിട്ടാണ് ഈ പരിപാടി നടപ്പിലാക്കി…

        Read More

        മാനന്തവാടിയിൽ സംരംഭകസഭ സംഘടിപ്പിച്ചു

        മാനന്തവാടി: താലൂക്ക് വ്യവസായ കേന്ദ്രം സംരംഭകസഭ നടത്തി. മാനന്തവാടി കോൺഫറൻസ് ഹാളിൽ വച്ചു നടത്തിയ സംരംഭക സഭ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്‌തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ ആദ്യക്ഷത വഹിച്ച സംരംഭക സഭയിൽ നൂറോളം പേര് പങ്കെടുത്തു, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി വിജോൾ,താലൂക് ജില്ലാ വ്യവസായ വകുപ്പ് ഓഫീസർ രഹിമുദ്ധീൻ ബ്ലോക്ക്‌ വ്യവസായ വകുപ്പ് ഓഫീസർ…

        Read More

        വന്യജീവി വാരാഘോഷം; വയനാട് ചുരം ശുചീകരണം നടത്തി

        അടിവാരം: വന്യജീവി വാരാഘോഷം 2024 ൻ്റെ ഭാഗമായി സാമൂഹ്യ വനവൽക്കരണ വിഭാഗം കോഴിക്കോടിൻ്റെ നേതൃത്വത്തിൽ അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ വയനാട് ചുരത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. വനം വന്യജീവി വകുപ്പ് ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ മീഞ്ചന്ത ആട്സ് ആൻ്റ് സയൻസ് കോളേജിലെ 50 ഓളം വിദ്യാർത്ഥികളും വന സംരക്ഷണ സമിതി പ്രവർത്തകരും പങ്കാളികളായി. ചുരം വ്യൂ പോയൻ്റിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീ…

        Read More

          ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റ്; ഉത്തരവ് പിൻവലിച്ചു, പണമിടപാട് നടത്താം

          തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ബെവ്‌കോ മാനേജ്‌മെന്റ് തീരുമാനം മാറ്റിയത്.     ഇനി മുതൽ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ ഇടപാടുകൾക്കൊപ്പം നേരിട്ട് പണം നൽകിയും മദ്യം വാങ്ങാം. നേരത്തെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രീമിയം കൗണ്ടറുകളിൽ കാർഡ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന് നിർദ്ദേശിച്ചിരുന്നത്.    …

          Read More