ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

    ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു   വി.എസ് അച്യുതാനന്ദൻ സ്മാരക ബഡ്സ് റിഹാബിലിറ്റേഷൻ ആൻഡ് തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്തിലെ മൂളിത്തോടിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.കെ ജയഭാരതി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, മാനന്തവാടി…

    Read More

    വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു

    മാനന്തവാടി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണയോഗം ദ്വാരക കാസാ മരിയയില്‍ നടന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് കമ്മറ്റിയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വച്ച് ആദ്യത്തെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ എടവക ഗ്രാമ പഞ്ചായത്ത് അഹമ്മദ് കുട്ടി ബ്രാന് നല്‍കി നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍: സംഷാദ് മരയ്ക്കാര്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്),…

    Read More

      വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ഊർജിതമെന്ന് മുഖ്യമന്ത്രി

      വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ രണ്ട് പേർ മരിച്ചതായും ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി ഡി സതീശൻ. കാണാതായവരിൽ അധികവും പ്രദേശത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങൾ വിവിധ സേനകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള അംഗങ്ങളും…

      Read More

      കാര്‍ഷിക സെമിനാര്‍ നടത്തി.

      കാവുംമന്ദം: വിഎഫ്പിസികെ തരിയോട് സ്വാശ്രയ കര്‍ഷക സമിതിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാര്‍ നടത്തി. സമിതി ഹാളില്‍ തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.ജി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.വി. ഉണ്ണിക്കൃഷ്ണന്‍, പടിഞ്ഞാറത്തറ എസ്‌കെഎസ് പ്രസിഡന്റ് കെ.സി. ജോസഫ്, വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ സുബി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. നൂതന കൃഷിരീതികളും മാര്‍ക്കറ്റിംഗും എന്ന വിഷയത്തില്‍ വെറൈറ്റി ഫാര്‍മറും വിവിധ പുരസ്‌കാര ജേതാവുമായ എസ്പി സുജിത്ത് പ്രഭാഷണം നടത്തി….

      Read More

        വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്.

        വിശ്വനാഥന്റെ മരണത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതിയുടെ ഉത്തരവ്. 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിശ്വനാഥന്റെ സഹോദരൻ വിനോദ് സമർപ്പിച്ച ഹർജിയിലാണ് തുടരന്വേഷണത്തിന് ഉത്തരവ്.   2023 ഫെബ്രുവരി 11 നാണ് കൽപ്പറ്റ അഡ‌ലൈഡ് പാറവയൽ പട്ടികവർഗ ഉന്നതിയിലെ വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2024ൽ വിശ്വനാഥന്റെ സഹോദരൻ വിനോദ് സമർപ്പിച്ച ഹർജിയിലാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് ബിന്ദുകുമാരിയുടെ ഉത്തരവ്. വിശ്വനാഥന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ…

        Read More

          ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി കൈകോർത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

          മേപ്പാടി : യുവതലമുറയ്ക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും എക്സൈസ് വകുപ്പും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ (ഇൻ-ചാർജ്) സജിത്ത് ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എലിസബത്ത് ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഡോ. പ്രഭു ഇ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…

          Read More

            ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

            കല്‍പ്പറ്റ: വയനാടിന്റെ ആസ്ഥാനമണ്ഡലമായ കല്‍പ്പറ്റയുടെ വികസനത്തുടര്‍ച്ചക്കായി വോട്ടഭ്യര്‍ഥിച്ച് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടികള്‍ പുരോഗമിക്കുന്നു. മൂന്നാംദിനം കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. കോട്ടത്തറ പഞ്ചായത്തിലെ വാളലിലായിരുന്നു മൂന്നാംദിനത്തിലെ പരിപാടിയുടെ ആരംഭം. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍ പര്യടനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതിരാവിലെ തന്നെ നിരവധി പ്രവര്‍ത്തകരാണ് പര്യടനപരിപാടിയുടെ ആദ്യസ്ഥലത്ത് തന്നെ എത്തിച്ചേര്‍ന്നിരുന്നത്. കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ അബ്ദുള്ള…

            Read More

              കിടപ്പ് രോഗികൾക്ക്ആഹ്ലാദവും ആശ്വാസവുമായി സ്നേഹ സംഗമം

              മാനന്തവാടി : കൂട്ടിനുണ്ട് എടവക “2k26” എന്ന പേരിൽ നടത്തിയ പാലിയേറ്റിവ് രോഗി ബന്ധു സംഗമം ശ്രദ്ധേയമായി. എടവക പഞ്ചായത്തിന്റെയും എട്ടവക കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ പാലിയേറ്റിവ് രോഗി ബന്ധു സംഗമം മാനന്തവാടി പഴശ്ശി പാർക്കിൽ നടത്തിയത്. ഏറെ നാളായി പുറം ലോകം കാണാതെ രോഗശയ്യയിലും, വീൽചെയറിലും ജീവിക്കുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്വാസമേകാനും, വിഷമങ്ങൾ പങ്കുവയ്ക്കാനും വേണ്ടിയാണ് സംഗമം പഴശ്ശി പാർക്കിലെ തുറന്ന സദസ്സിൽ അരങ്ങേറിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ സുധാകരൻ…

              Read More

              ന്യുനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവസരങ്ങൾ ഇല്ലാതാക്കരുത്: എം എസ് എം

              കൽപറ്റ: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാംസ്‌ക്കാരിക മുന്നേറ്റങ്ങൾക്ക് കൂടുതൽ അവസരമൊരുക്കാൻ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ സന്നദ്ധമാകണമെന്ന് കെ എൻ എം വിദ്യാർഥി വിഭാഗമായ എം എസ് എം സംസ്ഥാന സമിതി വയനാട്ടിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കാമ്പസുകളിൽ ഭയമില്ലാതെ പഠിക്കാൻ കഴിയുന്ന അന്തരീക്ഷമൊരുക്കണം. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ഉയർത്തി കൊണ്ടു വരേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. എന്നാൽ, രാജ്യത്തെ ഉന്നത കലായങ്ങളിൽ അങ്ങേയറ്റത്തെ വംശീയ വിദ്വേഷ അജണ്ടകൾ വളർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നത്…

              Read More

              ഡോ:പി എ ജലീൽ എഴുതിയ മൗനത്തിൻറെ സംവാദം പുസ്തക പ്രകാശനം സെപ്തംബർ 24 ന്.

              പിണങ്ങോട്:ഡോ : പി എ ജലീൽ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ മൗനത്തിൻറെ സംവാദം എന്ന പുസ്തകം സെപ്റ്റംബർ 24ന് പിണങ്ങോട് സ്കൂളിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി പ്രകാശനം ചെയ്യുന്നു. ബാഷോ ബുക്സ് ആണ് പ്രസാധകർ. എഴുത്തുകാരി പ്രീത ജെ പ്രിയദർശിനി പുസ്തകപരിചയം നടത്തും. . ടി സിദ്ധീഖ് എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഒ കെ ജോണി,അർഷദ് ബത്തേരി,ഡബ്ല്യുഎം ഒ പ്രസിഡണ്ട് ഖാദർ…

              Read More