പൂതാടി ബഡ്സ് സ്കൂൾ പ്രവേശനോത്സവം നടത്തി

    പൂതാടി : വ്യത്യസ്തമായ കഴിവുകളാൽ അനുഗ്രഹീതരായ ഓരോ കുട്ടിയുടെയും സമഗ്രമായ മുന്നേറ്റമാണ് ബഡ്‌സ് സ്‌കൂൾ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നത്.കുടുംബശ്രീയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് മാനസിക വികാസം സാധ്യമാക്കുന്നതിനും തുടർ പരിശീലനവും കരുതലും ഉറപ്പ് വരുത്തുന്നതിനുമാണ് ബഡ്സ് സ്ഥാപനങ്ങൾ ആരംഭിച്ചത്. ബഡ്സ് സ്കൂളിൻ്റെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ഇ. കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ബിന്ദു ബാബു അധ്യക്ഷത വഹിച്ചു . സിഡിഎസ് ചെയർപേഴ്സൺ ആശ കിരൺ, വൈസ് ചെയർപേഴ്സൺ വി.പുഷ്പ…

    Read More

    വയനാടിന്റെ യാത്ര ദുരിതം മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

    കൽപ്പറ്റ: വയനാട് ചുരം റോഡിലെ യാത്രാ ദുരിതമടക്കമുള വിഷയങ്ങളിൽ സംസ്ഥാന ഗവൺമെന്റിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി. ചുരം റോഡിലെ ഗതാഗത തടസം പരിഹരിക്കുന്നതിനും പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് നിർമ്മാണവും തുരങ്ക പാതയുടെ നിർത്തി വെച്ച നിർമ്മാണം പുനരാരംഭിക്കുന്നതിനും രാത്രികാല ഗതാഗത നിയന്ത്രണം, ബൈരക്കുപ്പ പാല നിർമ്മാണം, വയനാട് എയർപോർട്ട് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നും…

    Read More

    ലഹരിക്കെതിരെ ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി

    വൈത്തിരി: കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ വയനാട് ജില്ലാ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെയും ഡോണ്‍ ബോസ്‌കോ പ്രോജക്ടിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി സംഘടിപ്പിച്ചു. വൈത്തിരി പോലീസ് ട്രെയിനിംഗ് സെന്ററില്‍ നടത്തിയ പരിപാടി ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഡ്രീം വയനാട് ജില്ലാ ഡയറക്ടര്‍ ആന്റണി ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ എസ്.പി വിനോദ് പിള്ള മുഖ്യാതിഥിയായിരുന്നു. പി.എസ്. റോബിന്‍ ക്ലാസെടുത്തു. ജില്ലയിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിക്കുകീഴിലെ 45…

    Read More

    സീരിയലുകള്‍ സെൻസര്‍ചെയ്യാൻ വനിതാകമ്മീഷൻ ശുപാര്‍ശ

    തിരുവനന്തപുരം:മലയാള ടെലിവിഷൻ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുൻപ്‌ സെൻസർബോർഡിന്റെ പരിശോധന ആവശ്യമാണെന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട്. മെഗാപരമ്ബരകള്‍ നിരോധിച്ച്‌, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണം. ഒരുദിവസം ഒരു ചാനലില്‍ രണ്ടുസീരിയല്‍ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നും കമ്മിഷൻ ആവശ്യപ്പെടുന്നു. സീരിയലുകളുടെ സെൻസറിങ് നിലവിലെ സിനിമാ സെൻസർ ബോർഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേകബോർഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാകമ്മിഷന്റെ പഠനറിപ്പോർട്ട് ആവശ്യപ്പെടുന്നു. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷൻ ഇതേക്കുറിച്ച്‌…

    Read More

    പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് മഹിളകൾ ഓരോ വീട്ടിലുമെത്തും

    മുക്കം: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വനിതകൾ മണ്ഡലത്തിലെ ഓരോ വീട്ടിലുമെത്തും. ആറുപേരടങ്ങുന്ന സ്ക്വാഡുകളായാണ് വനിതകളുടെ നേതൃത്വത്തിൽ ഓരോ വീട്ടിലും പ്രിയങ്ക ഗാന്ധിയുടെ സന്ദേശമെത്തിക്കുക. മുക്കത്ത് നടന്ന യു.ഡി.എഫ് ലോക്സഭ വനിത നേതൃസംഗമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി അധ്യക്ഷയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എ.ൽഎ മുഖ്യപ്രഭാഷണം…

    Read More

      കണിയാമ്പറ്റ-മില്ല് മുക്കിൽ കെ.കെ.എം.എ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

      കണിയാമ്പറ്റ-മില്ല് മുക്കിൽ കെ.കെ.എം.എ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി കുടിവെള്ളത്തിന് വളരെയേറെ പ്രയാസമനുഭവിക്കുന്ന വയനാട് ജില്ലയിലെ കണിയാമ്പറ്റയിലെ മില്ല് മുക്കിലെ ഇരുപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പൊതു കിണർ നിർമിച്ച് നൽകി. 28-6-26 ന് കാലത്ത് നടന്ന ലളിതമായ ചടങ്ങ് ഉസ്താദ് മുഹമ്മദ് കുട്ടി ഹസ്സനിയുടെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ ആരംഭിച്ചു. കെ. കെ. എം. എ. സംസ്ഥാന കമ്മറ്റി പ്രസിഡൻ്റ് റസാഖ് മേലടി യുടെ അദ്ധ്യക്ഷതയിൽ നടന്ന…

      Read More

      ശാസ്ത്ര പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു

      കൽപറ്റ: കുട്ടികളിൽ ശാസ്ത്രീയ ചിന്തയും പരിസ്ഥിതി സംരക്ഷണ അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നടത്തിയ ഒരാഴ്‌ചത്തെ ‘വേനൽകൂട്ട്’ സഹവാസ ക്യാമ്പ് സമാപിച്ചു. മനുഷ്യൻ പ്രകൃതിയിൽ നിന്നും വേറിട്ട ഒന്നല്ല എന്നും പരസ്പര സഹവർത്തിത്വത്തിലൂടെ മാത്രമെ ഭൂമിയിൽ മുന്നേറാൻ സാധിക്കൂ എന്നും സമാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് കൽപറ്റ സോഷ്യൽ ഫോറസ്ട്രി ഡി എഫ് ഒ ഹരിലാൽ പറഞ്ഞു. കുട്ടികൾ എന്ന നിലയിൽ പരിസ്ഥിതിയെക്കുറിച്ചു കൂടുതൽ പഠിക്കുക എന്നുള്ളത് ഓരോരുത്തരുടെയും…

      Read More

        ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു

        ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു   വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ജുവാന്‍ ക്രിസ്റ്റോ ഷിജു, കെ. മുഹമ്മദ് ഹാനി, ആന്മരിയ ഷിജു എന്നിവര്‍ അര്‍ഹരായി. കലാ-കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും ഭിന്നശേഷി കുട്ടികളെ പ്രത്യേക വിഭാഗമായി കൂടി ഉള്‍പ്പെടുത്തിയുമാണ്…

        Read More

        എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

        കണിയാമ്പറ്റ: കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്കൂളിൽ ഒ. ആർ. സി പദ്ധതിയുടെ ഭാഗമായി SSLC വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.സൈക്കോളജിസ്റ്റും ഒ.ആർ.സി ട്രെയിനറുമായ ശ്രീ: ബിനു എം രാജൻ ആണ് ക്ലാസെടുത്തത്. സ്കൂൾ കൗൺസിലർ ഗ്രീഷ്മ പി. എ സ്വാഗതം പറയുകയും ശ്രീ: ഹരീഷ് കുമാർ കെ.പി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങ് പ്രധാനധ്യാപിക ശ്രീമതി: ഷിംജി ജേക്കബ് പരിപാടി ഉത്ഘാടനം ചെയ്തു.അധ്യാപിക ഷിനി ആശംസ, ശ്രീമതി: അനുഷ പി നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

        Read More

        ഭാര്യയെ വെട്ടി പരുക്കേൽപിച്ചു ഭർത്താവ് ആത്‍മഹത്യ ചെയ്തു

        കൽപറ്റ: വടുവൽചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയവീരമംഗലം വീട്ടിൽ ജ്യോതിഷ് (39) ആണ് ജീവനൊടുക്കിയത്. ഭാര്യ സുധി ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇന്നലെ രാത്രിയാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് സൂചന.

        Read More