Headlines

മാതൃകയായി സി.പി.ഐ.എം ചെന്നലോട് ബ്രാഞ്ച്; സ. വർഗീസ് വൈദ്യർ പാലിയേറ്റീവ് സൊസൈറ്റിക്ക് സാമ്പത്തിക സഹായം കൈമാറി

തരിയോട്: സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് ആശ്വാസമേകുന്ന സ. വർഗീസ് വൈദ്യർ പെയിൻ ആൻഡ് പാലിയേറ്റീവ് മെമ്മോറിയൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സി.പി.ഐ.എം ചെന്നലോട് ബ്രാഞ്ച്. സൊസൈറ്റി നേരിടുന്ന പ്രതിസന്ധികൾ മനസ്സിലാക്കി ആവശ്യപ്പെടാതെ തന്നെ സ്വയം മുന്നോട്ടുവന്നാണ് ബ്രാഞ്ച് കമ്മിറ്റി സാമ്പത്തിക സഹായം നൽകിയത്.

ധനസഹായം സൊസൈറ്റി കൺവീനർ പി.കെ. മുസ്തഫ, ചെയർമാൻ ഷിബു കെ.ടി. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സി.പി.ഐ.എം ചെന്നലോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ജയൻ, ഭാരവാഹികളായ ജോസഫ് കൂവക്കൽ, ദേവസ്യ മുത്തോലിക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രദേശത്തെ കിടപ്പുരോഗികൾക്ക് ചികിത്സയും മരുന്നും കൃത്യമായി എത്തിക്കാൻ പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, സി.പി.ഐ.എം ചെന്നലോട് ബ്രാഞ്ച് കാണിച്ച ഈ മാതൃകാപരമായ സമീപനം മറ്റുള്ളവർക്കും വലിയ പ്രചോദനമാണെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. സൊസൈറ്റിയുടെയും രോഗികളുടെയും പേരിൽ ബ്രാഞ്ച് കമ്മിറ്റിക്കും ഭാരവാഹികൾക്കും കൺവീനറും ചെയർമാനും നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *