കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 6 പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962…

Read More

എസ് പി സിയുടെ ഓണം ക്യാമ്പിന് തുടക്കമായി

ദ്വാരക: ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ ഓണം ക്യാമ്പ് ആയ അറോറ 2K24 ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിജി എം എബ്രഹാം ൻ്റെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സബ് ഇൻസ്പെക്ടറായ ശശീന്ദ്രൻ സാർ പതാക ഉയർത്തി. എടവക പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ എം.പി വത്സൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സന്തോഷ് ജോൺ തെക്കെയിൽ അധ്യക്ഷത വഹിച്ചു.മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ശശീന്ദ്രൻ സാർ മുഖ്യപ്രഭാഷണം നടത്തി.PTA പ്രസിഡൻറ് ശ്രീ….

Read More

വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും സൗഹൃദ സംഗമവും നടത്തി

പനമരം: വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും സൗഹൃദ സംഗമവും നടന്നു. പനമരം ചാരിറ്റി ഹൗസ് വെച്ചാണ് നടന്നത്. മാനസ് ഗ്രൂപ്പ് റീജിയണൽ മാനേജർ അബ്ദുൾ നാസർ, വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ബൈജു കല്ലോടി, സെക്രട്ടറി മുജീബ് മുട്ടിൽ, സംഘടനയുടെ മുൻ പ്രസിഡണ്ട് ഹനീഫ പുത്തൻകുന്ന്, സെക്രട്ടറി രാജേന്ദ്രൻ മീനങ്ങാടി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുണ്ടക്കൈ ദുരന്ത മേഖലയിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച സംഘടനയിലെ…

Read More

മലയോര ഹൈവെയുടെ പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണം: മുസ്ലിം ലീഗ്.

മാനന്തവാടി: ഇഴഞ്ഞു നീങ്ങുന്ന മാനന്തവാടി കൽപ്പറ്റ മലയോര ഹൈവെയുടെ പണി വേഗത്തിലാക്കി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ആറാം മൈൽ ഭാഗമടക്കം പല സ്ഥലത്തും പൊളിച്ചിട്ടതല്ലാതെ മാസങ്ങളായി ഒരു പണിയും നടക്കുന്നില്ലന്ന് യോഗം ചൂണ്ടിക്കട്ടി. മുണ്ടക്കൈ ഉരുൾ പൊട്ടലിൽ സകലതും നഷ്ടപ്പെട്ടവരെ എത്രയും വേഗം പുനരതിവസിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. കടവത് മുഹമ്മദ്,…

Read More

കർണാടകയിലെ ഹുൻസൂരിൽ ബസ് മറിഞ്ഞ് അപകടം മലയാളികൾ ഉൾപ്പെടെ നിരവധി പേരക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ബെം​ഗളൂരുവിൽ നിന്നും മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് ഹുൻസൂരിൽ വച്ച് അപകടത്തിപ്പെട്ടത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്‌റ്റിൽ ഇടിച്ച ശേഷം രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. കേരളത്തിലേക്ക് വരികയായിരുന്ന ബസ് ആയിരുന്നതിനാൽ യാത്രക്കാരിൽ ഭൂരിഭാഗം പേരും മലയാളികളായിരുന്നു. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ മണിപ്പാൽ ഉൾപ്പെടെ അടുത്തുള്ള ആശുപത്രികളിൽ…

Read More

റാങ്ക് തിളക്കത്തില്‍ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്

താളൂർ: ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ 2023-24 ഡിഗ്രി പരീക്ഷയില്‍ 9 വിദ്യാർത്ഥികള്‍ നേടിയ റാങ്ക് തിളക്കത്തില്‍ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്. ഫസ്ന ഫാത്തിമ വയനാട് (ബി. എസ്. സി സൈക്കോളജി, 2ാം റാങ്ക്), നസ്രിൻ പാഷ വയനാട് (ബി. എസ്. സി സൈക്കോളജി, 4ാം റാങ്ക്), ലക്ഷ്മി പ്രിയ കോഴിക്കോട് (ബി. കോം ഫിനാൻസ്, 4ാം റാങ്ക്), മിന്റു തോമസ് നിലഗിരി (ബി. കോം ഫിനാൻസ്, 5ാം റാങ്ക്), ഷഹാന ജാസ്മിൻ വയനാട് (ബി….

Read More

കേരള മോട്ടോര്‍ വാഹന വകുപ്പ് ജനകീയ സദസ് സംഘടിപ്പിച്ചു.

മാനന്തവാടി: കേരള മോട്ടോര്‍ വാഹന വകുപ്പ് മാനന്തവാടി സബ്ബ് റീജ്യണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുതിയ ബസ് റൂട്ട് രൂപീകരണം സംബന്ധിച്ച് ജനകീയ സദസ് സംഘടിപ്പിച്ചു. താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ പരിപാടിയില്‍ മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വയനാട് ആര്‍ടിഒ പി.ആര്‍ സുമേഷ്, ജോയിന്റ് ആര്‍ടിഒ പി.ആര്‍ മനു, എംവിഐ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പൊതുമരാമത്ത്, പോലീസ്, കെ എസ് ആർ ടി…

Read More

ആസ്പിരേഷന്‍ ബ്ലോക്ക് പദ്ധതി: റിവോള്‍വിങ് ഫണ്ട് വിതരണം ചെയ്തു

കൽപ്പറ്റ : ആസ്പിരേഷന്‍ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണത്തിന്റെ കല്‍പ്പറ്റ ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. കല്‍പ്പറ്റ ബ്ലോക്കിലെ 1072 അയല്‍ക്കൂട്ടങ്ങള്‍ക്കായി 1.68 കോടി രൂപയുടെ ആര്‍.എഫാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി സി.പി പ്രദീപന്‍ അധ്യക്ഷനായി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ അസ്മ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍,…

Read More

സമന്വയം പദ്ധതിക്കു തുടക്കമായി; 627 യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

കല്‍പ്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും നൈപുണി വികസനത്തിനും കേരള ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും സംയുക്തമായി നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് മാതൃകാപരമാണെന്ന് അവര്‍ പറഞ്ഞു. അഭ്യസ്തവിദ്യര്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കാനുതകുന്നതാണ് ക്യാമ്പ്. ജോലിയില്‍ ഒതുങ്ങിനില്‍ക്കാതെ പുത്തന്‍ ആശയങ്ങളും സാധ്യതകളും യുവജനങ്ങള്‍ സ്വായത്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ന്യൂനപക്ഷ…

Read More

സിജു സി മീനയെ എസ്.പി.സി ആദരിച്ചു

പനമരം: കാലിക്കറ്റ് സർവകലാശാല ബിരുദാനന്തര ബിരുദ വിഷയത്തിന് പാഠഭാഗമാക്കിയ വല്ലി എന്ന കവിതാസമാഹാരത്തിൻ്റെ രചയിതാവ് സിജു സി മീനയെ പനമരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്സ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ മൊമൻ്റോ നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുബൈർ കെ.ടി, പ്രിൻസിപ്പൾ രമേഷ് കുമാർ.കെ, ഹെഡ്‌മിസ്ട്രസ് ഷീജ ജയിംസ്, രേഖ.കെ, നവാസ്.ടി, ശിഹാബ് എം.എ എന്നിവർ പങ്കെടുത്തു.

Read More