“പോഷൺമാ 2024” ഫുഡ് എക്‌സിബിഷൻ സംഘടിപ്പിച്ചു

മാനന്തവാടി: പോഷൺമാ 2024 നോടാനുബന്ധിച്ച് ഐസിഡിഎസ് പ്രോജക്‌ട്, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഫുഡ് എക്‌സിബിഷൻ നടത്തി. മാനന്തവാടി മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിപിൻ വേണുഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്‌തു. മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ സി.കെ രത്നവല്ലി, സിഡിപിഒ സിന്ധു കെ.പി, പിഎച്ച്എൻഎസ് സുഷമ, ജെപിഎച്ച്എൻ മേരി, ഐസിഡിഎസ് സൂപ്പർവൈസർമാരായ സിനി മാത്യു, സന്ധ്യ.കെ, സിഡിഎസ് ചെയർപേഴ്‌സൺ മാരായ വത്സ മാർട്ടിൻ, ഡോളി രഞ്ജിത്ത്, ഐസിഡിഎസ് പ്രൊജക്റ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. വിവിധ പോഷകാഹാരങ്ങളുമായി ഏഴോളം…

Read More

കെ. പോളിനെ അനുസ്മരിച്ചു

വൈത്തിരി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും, കോട്ടത്തറ യു.ഡി.എഫ്. കൺവീനറുമായിരുന്ന കെ. പോളിന്‍റെ വിയോഗത്തിൽ വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗം അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എഉദ്ഘാടനം ചെയ്തു. കോൺഗസ് മുൻ മണ്ഡലം പ്രസിഡണ്ടും ത്രിതല പഞ്ചായത്ത് അംഗവുമായിരുന്ന കെ. പോളിന്‍റെ നിര്യാണം യു.ഡി.എഫ്. പ്രവർത്തകർക്ക് തീരാ നഷ്ടവും നിലപാടുകൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ സത്യസന്ധമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് കെ. പോളെന്ന് എം.എൽ.എ. അനുസ്മരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോൾസൺ കൂവക്കൽ കെ….

Read More

ആറാട്ടുതറ സ്കൂളിൽ “ഔറോറ 2k24” ന് തുടക്കമായി

മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന എസ് പി സി (ഔറോറ 2K24)പഠന ക്യാമ്പ് മാനന്തവാടി നഗരസഭാ ചെയർപഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. നഗര സഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. വികസനകാര്യ സ്ഥിരം സമിതി ചെയർപഴ്സൺ ലേഖ രാജീവൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സണൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സൺ വിപിൻ വേണുഗോപാൽ, ഡിവിഷൻ കൗൺസിലർ വർഗീസ് ജേക്കബ്, പി ടി എ പ്രസിഡന്റ്‌…

Read More

ഷിനോജ് ജോസഫിന് യാത്രയയപ്പ് നൽകി

ഷിനോജ് ജോസഫിന് യാത്രയയപ്പ് നൽകി മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പ്ലാൻ ക്ലർക്ക് ഷിനോജ് ജോസഫിന് യാത്രയയപ്പ് നൽകി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മൊമെന്റോ നൽകി ആദരം അർപ്പിച്ചുകൊണ്ട് സംസാരിച്ചു. വൈസ് പ്രസിഡണ്ട് എ.കെ.ജയഭാരതി അധ്യക്ഷയായിരുന്നു. ആശംസകൾ അർപ്പിച്ചുകൊണ്ട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി. വിജോൾ, വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി, ബ്ലോക്ക് സെക്രട്ടറി കെ. കെ. രാജേഷ്, ബി. പി.ഒ. പി.പി.ഷിജി, മെമ്പർമാരായ…

Read More

ജനവാസ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു; കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു.

കണിയാമ്പറ്റ: ജനവാസ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. മില്ലുമുക്ക് പള്ളി താഴെ പ്രദേശങ്ങളില്‍ കഴിഞ്ഞ 4 ദിവസമായി തുടര്‍ച്ചയായി ഇറങ്ങുന്ന കാട്ടുപന്നിക്കൂട്ടം പ്രദേശത്തെ ഒട്ടേറെ കര്‍ഷകരുടെ കപ്പ, വാഴ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. കഴിഞ്ഞ രാത്രിയിലിറങ്ങിയ കാട്ടുപന്നി പഞ്ചായത്തിലെ കര്‍ഷകനായ കറുത്തോടന്‍ ഇബ്രാഹിമിന്റെ വിളവെടുപ്പിന് പാകമായ അരയേക്കറോളം കപ്പ കൃഷിയാണ് നശിപ്പിച്ചത്. രണ്ടുദിവസം മുന്‍പ് പ്രദേശത്തെ പുല്‍പറമ്പില്‍ ഷുഹൈബ്, പൂളക്കല്‍ ഹക്കീം തുടങ്ങിയ കര്‍ഷകരുടെ വാഴ കൃഷി കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. കൂടാതെ സമീപത്തെ നെല്‍ക്കൃഷി…

Read More

എസ് പി സി പരിശീലന ക്യാമ്പ് ആരംഭിച്ചു.

പിണങ്ങോട്: വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കുള്ള മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പ് ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ പി എ ജലീൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ ക്ലാസുകൾ, പരേഡുകൾ, ഫീൽഡ് വിസിറ്റ്, യോഗ പരിശീലനം, പ്രസംഗ പരിശീലനം, സെമിനാർ തുടങ്ങിയവ നടക്കും. വിവിധ വിഷയ വിദഗ്ധർ പരിപാടിയിൽ സംബന്ധിക്കും. സി പി ഓ ഷൈജൽ, എ സി പി ഓ ഉമ്മുൽ ഫലീല…

Read More

ശ്രുതി ആശുപത്രി വിട്ടു

കൽപ്പറ്റ: വാഹനാപകടത്തെ തുടർന്ന് പത്ത് ദിവസമായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രുതി. തെലങ്കാന എം.പി. മല്ലു രവി മുഴുൻ ചികിത്സാ ചിലവും വഹിച്ചു. രാഹുൽ ഗാന്ധി എം.പി.യുടെ നിർദ്ദേശത്തെ തുടർന്നാണ് എം.പി. ചികിത്സാ ചിലവ് വഹിച്ചത്. ടി. സിദ്ദീഖ് എം. എൽ.എ. ആശുപത്രിയിലെത്തിയാണ് ശ്രുതിയെ ഡിസ്‌ചാർജ് ചെയ്തത്.

Read More

അജ്ഞാത മൃഗം ആടുകളെ കൊന്നു

മേപ്പാടി: മേപ്പാടി ഓടത്തോട് അജ്ഞാത മൃഗം ആടിനെ ആക്രമിച്ച് കൊന്നു. മേയാൻവിട്ട രണ്ട് ആടുകളെയാണ് ഉച്ചകഴിഞ്ഞ് ആക്രമിച്ചത്. മൂന്നാമ തൊരാടിനെ കാണാതായിട്ടുണ്ട്. ആക്രമിച്ചത് പുലിയോ കടുവയോ ആകാമെന്ന് സംശയം.

Read More

ജനവാസ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു; കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു

കണിയാമ്പറ്റ: മില്ല്മുക്ക് ജനവാസ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. മില്ലുമുക്ക് പള്ളി താഴെ പ്രദേശങ്ങളില്‍ കഴിഞ്ഞ 4 ദിവസമായി തുടര്‍ച്ചയായി ഇറങ്ങുന്ന കാട്ടുപന്നിക്കൂട്ടം പ്രദേശത്തെ ഒട്ടേറെ കര്‍ഷകരുടെ കപ്പ, വാഴ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. കഴിഞ്ഞ രാത്രിയിലിറങ്ങിയ കാട്ടുപന്നി പഞ്ചായത്തിലെ കര്‍ഷകനായ കറുത്തോടന്‍ ഇബ്രാഹിമിന്റെ വിളവെടുപ്പിന് പാകമായ അരയേക്കറോളം കപ്പ കൃഷിയാണ് നശിപ്പിച്ചത്. രണ്ടുദിവസം മുന്‍പ് പ്രദേശത്തെ പുല്‍പറമ്പില്‍ ഷുഹൈബ്, പൂളക്കല്‍ ഹക്കീം തുടങ്ങിയ കര്‍ഷകരുടെ വാഴ കൃഷി കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. കൂടാതെ സമീപത്തെ…

Read More

ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം.

മാനന്തവാടി: ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലബനനിലെ പേജർ സ്ഫോടനങ്ങളിൽ വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട…

Read More