എൻ എസ്സ് എസ്സ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു

     കൽപ്പറ്റ :- കല്പറ്റ എൻ എസ്സ് എസ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും, കഴിഞ്ഞ എസ്‌.എസ്‌.എൽ. സി, ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് സമ്മേളനം ഉത്ഘാടനം ചെയ്തു. ക്യാഷ് അവാർഡുകളും മെമെന്റോകളും വിതരണം ചെയ്തു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കൃഷി ക്ലബ്‌ തുടങ്ങി കൃഷിയുടെ പ്രാധാന്യം വളർന്നു വരുന്ന സമൂഹത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു….

    Read More

    കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം; നിരവധി പേര്‍ക്ക് പരിക്ക്

    കോഴിക്കോട്: കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തിരുവമ്ബാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്ബുഴയിലേക്കാണ് കെഎസ്‌ആര്‍ടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ബസ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേല്‍ മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.   ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പുഴയോട് ചേര്‍ന്ന് കീഴ്മേല്‍ മറിഞ്ഞ നിലയിലാണ് കെഎസ്‌ആര്‍ടിസി ബസ്….

    Read More

    പൊഴുതനയിലെ കാട്ടാനയാക്രമണം; വനം വകുപ്പ് നിസംഗത വെടിയണം: നൗഷീർ പിണങ്ങോട്

    പൊഴുതന: പൊഴുതന ആറാം മൈൽ മേൽമുറിയിലും പരിസരങ്ങളിലും കാട്ടാനയുടെ ആക്രമണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ വനം വകുപ്പ് തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും, കാട്ടാനകളെ തുരത്തി മനുഷ്യ ജീവനുകളും സ്വത്തും സംരക്ഷിക്കണമെന്നും എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഷീർ പിണങ്ങോട്. കഴിഞ്ഞ ആഴ്ച 3 വിദ്യാർത്ഥികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒടുവിലായി ജോലിക്ക് പോവുകയായിരുന്ന മോനി എന്ന വായോധികനെ കാട്ടാന ആക്രമിക്കുകയുണ്ടായി. ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ ടെ ജീവൻ തിരിച്ചുകിട്ടിയത്. അത് കൊണ്ട്…

    Read More

      ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം: ഇ ജെ ബാബു

      കല്‍പറ്റ: ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. എട്ടാമെത്തെ മനുഷ്യ ജീവനാണ് ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ നഷ്ട്ടപ്പെടുന്നത്. വിളവെടുപ്പ് കാലത്ത് തോട്ടത്തില്‍ തെഴിലാളികള്‍ തൊഴില്‍ എടുക്കാന്‍ ഭയപ്പെടുകയാണ്. ക്ഷീരകര്‍ഷകരും ഭയപ്പാടിലാണ്. വിദ്യാര്‍ത്ഥികളെ സകൂളുകളിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിലയിലേക്ക് പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

      Read More

        വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ നിരവധി പദ്ധതി ആവിഷ്കരിച്ചു: മന്ത്രി ഒ.ആർ കേളു

        അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ നിരവധി പദ്ധതി ആവിഷ്കരിച്ചതായി  പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. അതിരാറ്റുകുന്ന് ഗവ ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം, വർണ്ണകൂടാരം, പ്രവേശന കവാടം, ഓഫീസ് കം സ്റ്റാഫ്‌ റൂം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയാരിരുന്നു മന്ത്രി. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നിരവധി പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കുന്നത്.  രണ്ടര കോടി രൂപ ചെലവിലാണ് അതിരാറ്റുകുന്ന് സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നത്. രണ്ടുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിൽ എട്ട്…

        Read More

        സബ് ജില്ലാ ശാസത്രോത്സവം; ലോഗോ പ്രകാശനം ചെയ്തു

        മാനന്തവാടി : സബ് ജില്ലാ ശാസത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ദ്വാരക സേക്രട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ദ്വാരക എ.യു. പി സ്കൂൾ, ദ്വാരക,ടെക്നിക്കൽ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങൾ സംയുക്തമായി ആതിഥ്യമരുളുന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ ലോഗോ ദ്വാരക എന് എച്ച് എച്ച് എസ് എസ് അങ്കണത്തിൽ എടവക പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ശിഹാബ് അയാത്ത് പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക ബിജി .എം. അബ്രഹാം സ്വാഗതം പറഞ്ഞു. പി ടി എ…

        Read More

        മുഖ്യമന്ത്രിക്ക് കരിങ്കൊടി: യൂത്ത് ലീഗ് നേതാക്കൾ കരുതൽ തടങ്കലിൽ

        പനമരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്താന്‍ ശ്രമിച്ച യൂത്ത് ലീഗ് പനമരം പഞ്ചായത്ത് നേതാക്കളെ പനമരം പോലീസ് കരുതല്‍ തടങ്കലിലാക്കി.  പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സാലിഹ് ദയരോത്ത്, ഭാരവാഹികളായബാവ ഷാനവാസ്, അജ്മല്‍ തിരുവാള്‍, നൗഫല്‍ വടകര, ലത്തീഫ് സി പി,  അര്‍ഷാദ് മഞ്ചേരി തുടങ്ങിയവരാണ് കരുതല്‍ തടങ്കലിലാക്കിയത്

        Read More

          സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാലിനങ്ങളിൽ എ ഗ്രേഡ് സ്വന്തമാക്കി ഋഗ്വേദ് എസ് നായർ

          ബത്തേരി:തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത നാലിനങ്ങൾക്കും A ഗ്രേഡ് കരസ്ഥമാക്കിയ ഋഗ്വേദ് എസ് നായർ . സു.ബത്തേരി അസംപ്ഷൻ സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. അഷ്ടപതി, കഥകളിസംഗീതം, ഗാനാലാപനം, വൃന്ദവാദ്യം എന്നിവയിലാണ് നേട്ടമുണ്ടാക്കിയത്. പുല്ലുമല സ്വദേശികളായ ശ്രീജേഷ് ഹസിത ദമ്പതികളുടെ മകനാണ്.

          Read More

            വാളത്തൂർ കുടിവെള്ള നവീകരണ ഫണ്ട്: വിവരങ്ങൾ പുറത്ത് വിടണം: എസ്ഡിപിഐ

            റിപ്പൺ: വാളത്തൂർ കുടിവെള്ള പദ്ധതി നവീകരണത്തിനായി 2025-ൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഒന്നര ലക്ഷം രൂപയുടെ ചെലവ് കണക്ക് പുറത്തുവിടണമെന്ന് എസ്‌ഡിപിഐ പുതുക്കാട് ബ്രാഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി. വേനൽച്ചൂട് ശക്തമായ സാഹചര്യത്തിൽ വാളത്തൂരിലെ കുടിവെള്ള വിതരണം ആഴ്ചയിൽ ഒരുതവണ മാത്രമായതിനാൽ പ്രദേശവാസികൾ കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞ വർഷം പദ്ധതിയുടെ നവീകരണത്തിനായി അനുവദിച്ച ഒന്നര ലക്ഷം രൂപയിൽ വളരെ കുറഞ്ഞ തുകയേ ചെലവഴിച്ചിട്ടുള്ളുവെന്നാണ് നാട്ടുകാരുടെ ആരോപണം. അത് കൊണ്ട് തന്നെ ഫണ്ടിന്റെ മുഴുവൻ ചെലവ് വിവരങ്ങൾ പരസ്യപ്പെടുത്താൻ…

            Read More

            ഭവന നിർമ്മാണത്തിനും, ആരോഗ്യമേഖലക്കും, കുടിവെള്ളത്തിനും ഊന്നൽ നൽകി പനമരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

            പനമരം. ഭവന നിർമ്മാണത്തിനും കുടിവെള്ളത്തിനും ആരോഗ്യ മേഖലയ്ക്കും സംരംഭകത്വ പരിപാടിക്കും ഊന്നൽ നൽകി പനമരം ബ്ലോക്ക് പഞ്ചായത്ത് 2025 -26 വാർഷിക ബഡ്ജറ്റ് 362499366 രൂപ വരവും360865000 രൂപ ചിലവും 1634366 രൂപ മിച്ചവുമുള്ള പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി അവതരിപ്പിച്ചു. പ്രത്യേക ബജറ്റ് യോഗത്തിൽ പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭവന നിർമ്മാണത്തിനായി ജനറൽ, എസ് സി, എസ് ടി, രണ്ടു കോടി 50…

            Read More