പടിഞ്ഞാറത്തറ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പടിഞ്ഞാറത്തറ എ.യു.പി സ്കൂൾ ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം “വെളിച്ചം – ഇരുളകറ്റാൻ കൈകോർക്കാം” എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.ചടങ്ങിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ ബോധവൽക്കരണ പോസ്റ്ററുകളുടെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.
സ്കൂൾ പ്രധാനാധ്യാപിക എ.എസ്.അനില അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എം.പി. രാജീവ്,പി.ടി.എ. പ്രസിഡന്റ് സി.ഹാരിസ്, വൈസ് പ്രസിഡന്റ് എം.സുമേഷ്, മദർ പി.ടി.എ.പ്രസിഡന്റ് വി.എ. മൈമൂന,സീനിയർ അസിസ്റ്റന്റ് എ.പാത്തൂട്ടി തുടങ്ങിയവർ സംസാരിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥികളിലും സമൂഹത്തിലും നിരന്തര ജാഗ്രത അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
