ക്ഷാമബത്ത-സർക്കാരിൻ്റെ ഒളിച്ചുകളി അവസാനിപ്പിക്കണം: കെ പി എസ് ടി എ
മീനങ്ങാടി : ക്ഷാമബത്ത ജീവനക്കാരൻ്റെ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരും ധനവകുപ്പ് മന്ത്രിയും ക്ഷാമബത്ത ജീവനക്കാരൻ്റെ അവകാശമാണെന്ന് പാർട്ടി പത്രത്തിൽ വാർത്ത കൊടുത്തതിലൂടെ ജീവനക്കാരെ പരിഹസിക്കുകയാണെന്ന് കെ പി എസ് ടി എ ബത്തേരി ഉപജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ക്ഷാമബത്ത അനുവദിക്കുന്നതിന് പുതിയ രീതിയാണ് ഇനി മുതൽ അവലംബിക്കുക എന്ന് ധനവകുപ്പ് സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം അഡീഷണൽ ഡി എ എന്ന പേരിൽ അനുവദിക്കുന്ന ക്ഷാമബത്തയുടെ കുടിശ്ശിക ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ വിഷയത്തിലുള്ള സർക്കാരിൻ്റെ ഇരട്ടത്താപ്പ്…
