വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട എക്‌സൈസ് ഉദ്യോഗസ്‌ഥനെ ഇടിച്ചുതെറിപ്പിച്ചു; പ്രതി കസ്‌റ്റഡിയില്‍.
മാനന്തവാടി: വയനാട്ടില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്‌ഥനുനേരെ ആക്രമണം. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.എസ്. ജെയ്‌മോന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിശോധനക്കായ്‌ക്കായി സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതി ഉദ്യോഗസ്‌ഥനെ വാഹനമിടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അഞ്ചാംമൈല്‍ കാട്ടില്‍ വീട്ടില്‍ ഹൈദര്‍ അലി (28)യെ തിരുനെല്ലി പോലീസ് കസ്‌റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച രാത്രി 8.20 നാണു കാട്ടിക്കുളം രണ്ടാംഗേറ്റില്‍വച്ചാണു ഹൈദര്‍ അലി എക്‌സൈസ് സംഘം തടഞ്ഞത്. അപകടത്തിനു ശേഷം മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍…
