അപകടത്തിൽപ്പെട്ട കാറിൽ എം.ഡി.എം.എ യും കഞ്ചാവും; യുവാക്കൾ പിടിയിൽ

    വൈത്തിരി : പിണങ്ങോട് സ്വദേശികളായ പനംതറ വീട്ടിൽ പി.അബ്ദുൾ സമദ് (30), ഒട്ടുംപുരംകുന്ന് വണ്ണത്താൻ വീട്ടിൽ വി.വി സൈനുദ്ധീൻ (29) എന്നിവരെയാണ് വൈത്തിരി പോലീസ് പിടി കൂടിയത്. 02.08.2026 രാത്രിയോടെ പൊഴുതന ചാത്തോത്ത് എന്ന സ്ഥലത്ത് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. കാറിലകപ്പെട്ട യുവാക്കളെ വൈത്തിരി പോലീസും, നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ യുവാക്കളുടെ പരിഭ്രമം കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവർ സഞ്ചരിച്ച കെ.എൽ 17 എഫ് 8315 നമ്പർ കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ…

    Read More

    ഗോകുലിൻ്റെ മരണം: ഉന്നതതല അന്വേഷണം വേണം: കെ.കെ. ഏബ്രഹാം

    പുല്പള്ളി: ഗോത്രവർഗ്ഗ യുവാവ് അമ്പലവയൽ നെല്ലാറച്ചാൽ ഗോകുൽ കല്പറ്റ പോലീസ് കസ്റ്റഡിയിൽ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേക്ഷണം വേണമെന്ന് മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. കെ. ഏബ്രഹാം ആവശ്യപ്പെട്ടു.പ്രായപൂർത്തി പോലും ആകാത്ത ഗോത്രവർഗ്ഗ ബാലനെ അനിധികൃതമായി കല്പറ്റ പോലീസ് കസ്റ്റഡിയിൽ വച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്ഥ തിയോടുള്ള കടുത്ത വെല്ലുവിളിയുമാണ്.പാവപ്പെട്ട ഒരു ഗോത്രവർഗ്ഗചെറുപ്പക്കാരൻ കസ്റ്റഡിയിൽ വച്ച് മരിച്ചിട്ടും പോലീസ് ക്രൂരമായി നിസാരവൽക്കരിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന മുഴുവൻ പോലീസ്…

    Read More

      അധ്യാപകര്‍-ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. ശിവന്‍കുട്ടി

      വ്യവസായിക പരിശീലന രംഗത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കല്‍പ്പറ്റ ഗവ ഐ.ടി.ഐ കോളേജില്‍ നിര്‍മ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്‌സ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായിക പരിശീലന രംഗത്ത് സംസ്ഥാനത്തെ മികച്ച ഐ.ടി.ഐയായി കല്‍പ്പറ്റ ഗവ ഐ.ടി.ഐ മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.   കല്‍പ്പറ്റ ഗവ ഐ.ടി.ഐ വികസന മുന്നേറ്റം സൃഷ്ടിച്ച് വ്യവസായിക പരിശീലന രംഗത്ത് മികച്ച അംഗീകാരം നേടിയതായി…

      Read More

      ആയുഷ് ഗ്രാമം വയനാടിൻ്റെ യോഗ പരിശീലനം; ബഡ്സ് പാരഡൈസിൽ

      തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായ് ലോഗോ പ്രകാശനം ചെയ്തു. യോഗ ദിന ലോഗോ പ്രകാശനം വാർഡ് മെമ്പർ കെ ജി ജയ നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമിൻ്റെ നേതൃത്വത്തിൽ നാല് വർഷമായി ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകുന്നുണ്ട്. ആയുഷ് ഗ്രാമം യോഗ പരിശീലക വി അശ്വതി, അറ്റൻ്റർ പി എഫ് ബിബിൻ എന്നിവർ ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് യോഗ…

      Read More

      “മഹിളാ സാഹസ്” ഏകദിന ക്യാമ്പും മെംബർഷിപ് ക്യാമ്പയിനും സംഘടിപ്പിച്ചു

      കൽപറ്റ: മഹിളാ കോൺഗ്രസ്‌ കൽപറ്റ ബ്ലോക്ക് കമ്മിറ്റി ‘മഹിളാ സാഹസ്‘ ഏകദിന ക്യാമ്പും മെമ്പർഷിപ് ക്യാമ്പയിനും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് അയിഷ പള്ളിയാലിന്റെ അധ്യക്ഷതയിൽ കെപിസിസി മെംബർ പി.പി. ആലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിസി സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി. മെംബർഷിപ് ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ് ജിനി തോമസ് കൽപറ്റ മണ്ഡലം പ്രസിഡന്റ് പി.ആർ.ബിന്ദുവിന് നൽകി ഉദ്ഘാടനം നടത്തി. ചടങ്ങിൽ മുതിർന്ന മഹിളാ കോൺഗ്രസ്‌ പ്രവർത്തകരെ ആദരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി…

      Read More

        സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാട് ജില്ലയ്ക്ക് കിരീടം.

        കൽപറ്റ: തൃശൂരില്‍ നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വയനാട് ജില്ലയ്ക്ക് കന്നി കിരീടം. തിരുവനന്തപുരം സെക്രട്ടേറിയറ്റ് ടീമിനെ പരാജയപ്പെടുത്തിയാണ് ജില്ലാ ടീം കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത വയനാട് ജില്ലാ ടീം നിശ്ചിത 8 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ സെക്രട്ടേറിയറ്റിന് 38 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. കാസർകോട്, കൊല്ലം, തൃശൂര്‍ ടീമുകളെ പ്രാഥമിക റൗണ്ടില്‍ തോല്‍പിച്ചാണ് വയനാട് ജില്ല ഫൈനലില്‍ പ്രവേശിച്ചത്.

        Read More

          കെഎസ്ആർടിസി ബസ്സിടിച്ച് സൂചനാ ബോർഡ് തെറിച്ചു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്.

          മാനന്തവാടി: അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് റോഡരികിലെ സൂചനാ ബോർഡിലിടിച്ച്, ബോർഡ് തെറിച്ചുവീണ് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബേഗൂർ ഉന്നതി സ്വദേശി സെൽവ(55)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുട്ടത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് തെറ്റ് റോഡിന് സമീപം വെച്ചാണ് അപകടമുണ്ടാക്കിയത്.   ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബോർഡ് സെൽവന്റെ മുഖത്തടിക്കുകയായിരുന്നു. അപകടം നടന്നയുടൻ നിർത്താതെ പോയ ബസ്, യാത്രക്കാരായ വിദ്യാർത്ഥികൾ ബഹളം വെച്ചതിനെ തുടർന്നാണ് നിർത്തിയത്. തുടർന്ന് ഡ്രൈവർ പരിക്കേറ്റയാളെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു….

          Read More

            നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞു; യുവാവിന് പരിക്ക്

            നടവയൽ: നടവയൽ ചീഞ്ഞോടിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കയ്യാലമുക്ക് പുത്തൻപുരയിൽ ബിനോയിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

            Read More

            ബാവലി മഖാം ആണ്ട് നേർച്ച സമാപിച്ചു

            മാനന്തവാടി: ജില്ലയിലെ ചരിത്ര പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ കേരള-കർണ്ണാടക അതിർത്തിയിലെ ബാവലി മഖാം ആണ്ട് നേർച്ച സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന നേർച്ചയിൽ ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സയ്യിദ് ബാവ അലി (റ) തങ്ങളുടെ പേരിലുള്ള ആണ്ട് നേർച്ചയിൽ പ്രമുഖ സദാത്തുകളും പണ്ഡിതരും പങ്കെടുത്തു. ഖത്‌മുൽ ഖുർആന് സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റയും, മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ വി മൂസ്സക്കോയ ഉസ്താദും നേതൃത്വം നൽകി. ആത്മീയ സദസ്സ്…

            Read More

              കണിയാരം ഫാ. ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം

              മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം കുറിച്ചു. ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോണി വാഴക്കാട്ട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പി.വി, എഎസ്‌ഐ സുനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് ജാക്വിലിന്‍ കെ ജെ, ആന്റണി എം.പി, ദീപ്തി എം.എസ് എന്നിവര്‍ സംസാരിച്ചു. എസ്.ഐ അജിത് സൈബര്‍ ക്രൈം വിഷയത്തില്‍ ക്ലാസ് നയിച്ചു. ക്യാമ്പിന്റെ ഭാഗമായി ഫീല്‍ഡ് വിസിറ്റ്, മോട്ടിവേഷന്‍ ക്ലാസുകള്‍, പരേഡുകള്‍, യോഗ ട്രെയിനിങ് എന്നിവ സംഘടിപ്പിക്കും….

              Read More