ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ…

Read More

കേന്ദ്രം വയനാടിനെ അവഗണിക്കുന്നു: രാഷ്ട്രീയ യുവജനതാദൾ

കൽപറ്റ: ഓരോ വർഷവും രണ്ടുകോടി തൊഴിൽ നൽകുമെന്നാണ് അധികാരത്തിലേറുമ്പോൾ മോദി സർക്കാർ രാജ്യത്തെ യുവജനങ്ങളോട് പ്രഖ്യാപിച്ചത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ 11 വർഷം പിന്നിടുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞവർഷം വയനാട്ടിൽ മുണ്ടക്കൈ ചൂരൽമലയിൽ നടന്ന പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലും പുനരധിവാസം അടക്കമുള്ള കാര്യങ്ങളിലും സംസ്ഥാന സർക്കാരിനോടും ജനങ്ങളോടും രാഷ്ട്രീയ വിവേചനമാണ് കേന്ദ്രം പുലർത്തുന്നത്. വയനാട് നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധിക്കും ബദൽ റോഡ് വിഷയത്തിൽ വനഭൂമി വിട്ടുനിൽക്കുന്നതിൽ…

Read More

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏകദിന ജില്ലാ യുവജന ക്യാമ്പ് നടത്തി

പനമരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും വയനാട് നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ‘അ: അറിവ് അൻപ് അതിജീവനം’ ഏകദിന ജില്ലാ യുവജന ക്യാമ്പ് നടത്തി. പി.പി.സി സെക്രട്ടറിയും യുവസമിതി മുൻ സംസ്ഥാന കൺവീനറുമായ ഹരീഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവസമിതി ജില്ലാ ചെയർപേഴ്‌സൺ എം.പി. മത്തായി അധ്യക്ഷത വഹിച്ചു. രാജേഷ് കാളിയത്ത്, അഡ്വ. ജോസ് പി. ജോസഫ്, ഒ.കെ. പീറ്റർ, കെ.എ അഭിജിത്ത്, കെ.ആർ സാരംഗ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. പരിഷത്ത്…

Read More

    പ്രതിഷ്ഠാദിനം ആഘോഷിച്ചു

    കാക്കവയൽ :കല്ലുപാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗണപതി ഹോമം, വിവിധ അഭിഷേകങ്ങൾ, പ്രത്യേക പൂജകൾ ഭദ്രാദേവിക്ക് പൊങ്കാല സമർപ്പണവും നടന്നു. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ ഭക്തജനങ്ങൾ പൊങ്കാല സമർപ്പണത്തിൽ പങ്കാളികളായി. ഉച്ചയ്ക്ക് പ്രസാദ ഊട്ടോടുകൂടി ചടങ്ങുകൾ അവസാനിച്ചു. ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് ജനുവരി 28 ന് കൊടിയേറും. ഫെബ്രുവരി ഒന്നിനാണ് തൈപ്പൂയ്യം . ക്ഷേത്ര ചടങ്ങുകൾക്ക് കണ്ണൻ ശാന്തി ആലപ്പുഴ മേൽശാന്തി സുജിത്ത് ശർമ്മ എന്നിവർ നേതൃത്വം…

    Read More

    യുവധാര സ്വാശ്രയ സംഘം വിദ്യാർത്ഥികളെ അനുമോദിച്ചു.

    കാട്ടിക്കുളം: യുവധാര സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായ അഞ്ചാം വർഷവും SSLC, PLUS TWO, USS, LSS വിജയികളെ കാട്ടിക്കുളം SNDP ഹാളിൽ വെച്ച് അനുമോദിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ പി വി സഹദേവൻ, മെമ്പർ കെ സിജിത്ത്, ഗിരിജ ടീച്ചർ, ആഷിക് മാഷ്, ശ്രീജിത്ത് കെ കെ, രാകേഷ് കെ ജി, ശരൺ കെഎസ് എന്നിവർ സംസാരിച്ചു. യുവധാര സ്വായശ്രയ സംഘആംഗങ്ങളും രക്ഷിതാകളും പങ്കെടുത്തു

    Read More

    പൊതുപരിപാടികളിലെ സാന്നിധ്യം: ജുനൈദ് കൈപ്പാണിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്

    ന്യൂഡൽഹി : പൊതുപ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയെ തേടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്. കഴിഞ്ഞ നാല് വർഷത്തിനി ടയിൽ ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലാണ് ജുനൈദ് കൈപ്പാണിയ്ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചത്. കർമ്മബാഹുല്യത്തിനും ഭരണപരമായ തിരക്കുകൾക്കുമിടയിലും സമയം ക്രമീകരിച്ച്‌ പൊതുവായതും ഔദ്യോഗികവും അനൗദ്യോഗികവുമായ ആയിരകണക്കിന് ക്ഷണിക്കപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്ത് സാന്നിധ്യം അറിയിച്ചു. പൊതുപ്രവർത്തനരംഗത്തും ജീവകാരുണ്യമേഖലയിലും പരമ്പരാഗത…

    Read More

      മുസ്ലിം ലീഗ് ഗ്രാമയാത്ര സമാപിച്ചു

      തരുവണ: കേന്ദ്ര കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും,കഴിഞ്ഞ അഞ്ചു വർഷക്കാലം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ ഭരണം നടത്തിയ ഇടതുപക്ഷ ഭരണത്തിന്റെ വികസന മുരടിപ്പിന് എതിരെയും,സർക്കാർ ഭരണകൂടങ്ങളുടെ മറവിൽ നടക്കുന്ന അഴിമതി ക്കെതിരെയും വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയരണ്ട് ദിവസത്തെ ഗ്രാമ യാത്രവെള്ളമുണ്ട സിറ്റിയിൽ സമാപിച്ചു.കെല്ലൂരിൽ നിന്നും പ്രയാണമരംഭിച്ചു പഞ്ചായത്തിന്റെ പ്രധാ നകേന്ദ്രങ്ങളിലെല്ലാംആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് വെള്ളമുണ്ടയിൽ സമാപിച്ചത്.സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ട്രെഷറെർ ഇസ്മായിൽ കമ്പളക്കാടു ഉൽഘാടനം ചെയ്തു.ജില്ലാ മുസ്ലിം ലീഗ്…

      Read More

        വീടിൻ്റെ താക്കോൽദാനം ഞായറാഴ്ച

        കൽപ്പറ്റ: ചിക്കാഗോ സെൻ്റ് പീറ്റേഴ്സ് ദേവാലയത്തിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പുതുശേരിക്കടവ് പള്ളിയിലെ ഇടവകാംഗത്തിന് നിർമിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം മാർച്ച് എട്ട് ഞായറാഴ്ച നടക്കുമെന്ന് ചിക്കാഗോ പള്ളി വികാരി സ്ക്കറിയ തെലാപ്പിള്ളിൽ കോർഎപ്പിസ്ക്കോപ്പ, പള്ളി വൈസ് പ്രസിഡൻ്റ് ജോജി കുര്യാക്കോസ്,  ട്രസ്റ്റി ജോർജ്ജ് തോമസ്, സെക്രട്ടറി ജോ ജോയ് വർഗിസ് എന്നിവർ അറിയിച്ചു. . മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോ ർ സ്തേഫാനോസ് കൂദാശ കർമ്മത്തിന് മുഖ്യകാർമികത്വം വും ഫാ. ബാബു നീറ്റുംകര…

        Read More

          സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

          തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെയാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. മത്സ്യങ്ങളുടെ പ്രജനനസമയത്താണ് ഈ നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരങ്ങളില്‍ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയത്ത് വന്‍തോതില്‍ മത്സ്യബന്ധനം നടത്തിയാല്‍ മുട്ടയിടാറായ മത്സ്യങ്ങള്‍ കൂടുതലായി വലയില്‍ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങള്‍ ജനിക്കാതെ പോവുകയും ചെയ്യും. ഇത് തുടര്‍ന്നാല്‍ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി…

          Read More

            സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

            തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.   കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

            Read More