Headlines

പൊഴുതന മേൽമുറിയിൽ കാട്ടനാ ആക്രമണം; വായോധികന് പരിക്ക്

പൊഴുതന: പൊഴുതന മേൽമുറിയിൽ കാട്ടനാ ആക്രമണം ആക്രമണത്തിൽ വായോധികന് പരിക്ക് മേൽമുറി സ്വദേശി മോനി മടമനയെ (68)ആണ് കാട്ടാന ആക്രമിച്ചത് ജോലിക്ക് പോയ ഇയാളെ കട്ടാനാ ആക്രമിക്കുകയായിരുന്നു ആനയെ കണ്ട തൊഴിലാളികൾ ഓടി രക്ഷപ്പെടുന്നതിനിടയിൽ മോനി വഴുതി വീണതോടെ ആന ആക്രമിക്കുകയായിരുന്നു കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ വൈത്തിരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍.

മാനന്തവാടി :പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരായി അന്ധതയ്ക്ക് പരിഹാരം കാണാമെന്ന് എം.എല്‍.എ ഉഷ വിജയന്‍. മാനന്തവാടി സ്‌കില്‍ ലാബില്‍ നടന്ന 41-ാമത് ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു എം.എല്‍.എ. കണ്ണുകള്‍ ദാനം ചെയ്യുക, കാഴ്ച സമ്മാനിക്കുകയെന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. രാജ്യത്ത് 120 ലക്ഷത്തോളം അന്ധരാണുള്ളത്. ഇതില്‍ പന്ത്രണ്ട് ലക്ഷത്തോളം പേരുടെ അന്ധതയ്ക്ക് കാരണം നേത്രപടല തകരാറുകളാണ്. നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. മരണാനന്തരം ദാനം ചെയ്യുന്ന കണ്ണിന്റെ നേത്രപടലമാണ്…

Read More

    കഞ്ചാവുമായി യുവാവ് പിടിയിൽ

    ബാവലി: തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ കെ.പിയും സംഘവും ബാവലിയില്‍ നടത്തിയ പരിശേധനയില്‍ കഞ്ചാവുമായി യുവാവിനെപിടികൂടി.കോഴിക്കോട് കുണ്ടുതോട്, മരുതോങ്കര തോട്ടക്കാട് മരുതോരേമ്മേല്‍ വീട്ടില്‍വിജിന്‍ പി.വി (23) ആണ് 53 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എ.എസ്.ഐ ശിവന്‍, എസ്.സി.പി.ഒ ജിതിന്‍, സിപിഒമാരയ മനീഷ്, ഹരീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

    Read More

      എം.സി.എഫ് പബ്ലിക് സ്കൂളിൽ ‘ടെക് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

      കൽപ്പറ്റ: നിർമ്മിത ബുദ്ധിയും (AI) ആധുനിക സാങ്കേതികവിദ്യകളും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുന്നതിനായി എം.സി.എഫ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സംവേദന പരിപാടിയും സ്കൂൾ ‘ടെക് ഫെസ്റ്റും’ ആവേശകരമായ തുടക്കം കുറിച്ചു. പ്രമുഖ എഡ്യുക്കേഷൻ ടെക്നോളജി പ്ലാറ്റ്‌ഫോമായ ഇഡാപ്റ്റിന്റെ (Edapt) സി.ഇ.ഒയും പ്രശസ്ത യൂട്യൂബറുമായ ഉമർ അബ്ദുസ്സലാം ടെക് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.   മാറുന്ന ലോകത്ത് സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനൊപ്പം സഞ്ചരിക്കാൻ നിരന്തരമായ അറിവ് പുതുക്കലും സ്വയം നവീകരിക്കലും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു . “പുതിയ അറിവുകൾ പഠിക്കാനും കഴിവുകൾ…

      Read More

        തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

        തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി പത്രികയോടൊപ്പം വരണാധികാരിക്ക് സമര്‍പ്പിക്കാവുന്നതാണ്.   ട്രഷറിയില്‍ നേരിട്ട് തുക അടക്കുമ്പോള്‍ ഡി.ഡി.ഒ കോഡ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചലാനില്‍ (ഫോറം ടി.ആര്‍ 12) രേഖപ്പെടുത്തുകയും വരണാധികാരി കൗണ്ടര്‍ സൈന്‍ ചെയ്ത ശേഷം ട്രഷറി കൗണ്ടറില്‍ സമര്‍പ്പിക്കുകയും വേണം. പണം സ്വീകരിച്ചതായി രേഖപ്പെടുത്തിയ ചലാന്റെ…

        Read More

        ഉരുൾപൊട്ടൽ; ഹോട്ടലുകൾ ഉൾപ്പെടെ ഏറ്റെടുത്ത് സർക്കാർ പുനരധിവാസം ഒരുക്കണമെന്ന് ഹൈക്കോടതി; ബാങ്കുകൾ ഇഎംഐ പിടിച്ചാൽ കോടതിയെ അറിയിക്കണം

        കൊച്ചി : വയനാട് ഉരുൾപൊട്ടലുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ദുരിതബാധിതരുടെ പുനരധിവാസം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരെ മാറ്റി താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റി താമസിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത് പുനരധിവാസം ഒരുക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി ബില്ലുകൾ സർക്കാർ നേരിട്ട് കൊടുത്ത് തീർക്കണം. സർക്കാർ സഹായത്തിൽ നിന്നും ബാങ്കുകൾ ഇഎംഐ പിടിച്ചാൽ കോടതിയെ അറിയിക്കണം. ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി…

        Read More

        വയനാട് ഉപതെരഞ്ഞടുപ്പ് പിണറായി പോലീസ് ആർ.എസ്.എസ് കൂട്ട് കെട്ട് ചർച്ച ചെയ്യണം: അൻസാരി ഏനാത്ത്

        മുട്ടിൽ: വയനാട് ഉപതെരഞ്ഞെടുപ്പിൽ പിണറായി പോലീസ് ആർ എസ് എസ് കൂട്ട് കെട്ട് ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവെണമെന്ന് എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം അൻസാരി എനാത്ത് ആവശ്യപ്പെട്ടു. പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജന ജാഗ്രതാ കാംപയിന്റെ ഭാഗമായി കല്പറ്റ മണ്ഡലം പ്രസിഡന്റ് പി കരീം ഒക്ടോബർ 23 മുതൽ25 വരെ നടത്തുന്ന വാഹന ജാഥ രണ്ടാം ദിവസം…

        Read More

          മാനന്തവാടി പ്രസ് ക്ലബ് നിർമ്മിച്ച സ്നേഹവീട് കൈമാറി.

          നന്മതിരിച്ചറിഞ്ഞു പ്രവർത്തിച്ചു നമ്മയുള്ള സമൂഹംകെട്ടിപ്പടുക്കാൻ മാനന്തവാടി പ്രസ്ക്ലബ്ബ്നടത്തുന്നപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ബത്തേരിനിയോജകമണ്ഡലം എംഎൽഎ .ഐസി.ബാലകൃഷ്ണൻ. മാനന്തവാടി പ്രസ്ക്ലബ് നിർമ്മിച്ചുനൽകിയ സ്നേഹവീടിൻ്റെതാക്കോൽ കൈമാറ്റത്തിൻ്റെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ     പ്രതിസന്ധിനേരിടുന്ന മേഖല കണ്ടെത്തി അവിടെ ജാതി മത വ്യത്യാസം നോക്കാതെ കൈത്താങ്ങാകുന്ന പ്രസ് ക്ലബ്ബിൻ്റെ പ്രവർത്തനം മാതൃക പരമാണെന്നും, സഹപ്രവർത്തകനായി നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് എം എൽ എ പറഞ്ഞു.   മനുഷ്യമഹത്വംഉയർത്തിപ്പിടിക്കുന്ന കൂട്ടായ്മയാണ് മാനന്തവാടി പ്രസ്ക്ലബ്ബെന്നും, വളരുകയും…

          Read More

          മുസ്ലീം ലീഗ് സ്ഥാപക ദിനം വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക ഉയർത്തി

          വെള്ളമുണ്ട: ഇന്ന് മുസ്ലീലീഗ് സ്ഥാപക ദിനം. വേറിട്ടൊരു ചടങ്ങ് നടത്തിയാണ് വെളളമുണ്ട കട്ടയാട് മുസ്ലീം ലീഗ് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചത്. 104 വയസ്സുള്ള കുഞ്ഞവുള്ള ഹാജിയാണ് ഇവിടെ പതാക ഉയർത്തിയത്. മുസ്ലിം ലീഗിന് കേരളത്തിൽ വേരോട്ടമുണ്ടായ കാലം മുതൽ സജീവ ലീഗ് പ്രവർത്തകനാണ് വെളളമുണ്ട എട്ടേനാലിലെ തോലൻ കുഞ്ഞവുള്ളഹാജി. ഇപ്പോൾ 104 വയസ്സുണ്ട്. പ്രായമിത്രയായിട് യായിട്ടും പൊതുപ്രവർത്തകനും മഹല്ല് കാരണവരുമായ കുഞ്ഞവുള്ള ഹാജിക്ക് രാഷ്ട്രീയ ബോധത്തിനും പ്രതികരണത്തിനും കുറവില്ല. കട്ടയാട്‌ ആറാം വാർഡിൽ കുഞ്ഞവുള്ള ഹാജിയുടെ…

          Read More

          ടീം കേരള അംഗങ്ങളെ അനുമോദിച്ചു

          മാനന്തവാടി : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വയനാട് ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മുണ്ടകൈ ചൂരൽമല ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ ടീം കേരള അംഗങ്ങളെ അനുമോദിച്ചു. മാനന്തവാടിയിൽ വച്ച് നടന്ന പരിപാടി ബഹു. പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ. എസ് സതീഷ് മുഖ്യ പ്രഭാഷണം നടത്തി. മേപ്പാടി സെൻ്റ്…

          Read More