Headlines

എയിംസ്‌വേ ഡെവലപ്‌മെന്റ് സൊസൈറ്റി വയനാട് ജില്ലാ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

കൽപ്പറ്റ: എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റിയുടെ വയനാട് ജില്ലാ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയ്ക്ക് ഉണർവുണ്ടാകുന്ന പദ്ധതികളിലേക്ക് മാറണമെന്നും സർക്കാർ പദ്ധതികൾ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

തുടർന്ന് നടന്ന വിവിധ സെഷനുകളിൽ പ്രമുഖർ വിഷയാവതരണം നടത്തി. ‘സംരംഭകർക്കുള്ള പദ്ധതികളും സേവനങ്ങളും’ എന്ന വിഷയത്തിൽ അസിസ്റ്റന്റ് ജില്ലാ ഇൻഡസ്ട്രീസ് ഓഫീസർ കെ.കെ. രാജേഷ് വ്യവസായ വകുപ്പ് നൽകുന്ന വിവിധ പദ്ധതികൾ, മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പിക്കൽ, പ്രോജക്ട്, സബ്സിഡി, പരിശീലനങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ‘വളപ്രയോഗത്തിലെ നൂതന മാർഗങ്ങൾ’ എന്ന വിഷയത്തിൽ റാംസൈഡ്സ് ക്രോപ്പ് സയൻസ് പ്രൈവറ്റ് ലിമിറ്റഡിലെ ഡെവലപ്മെന്റ് ഓഫീസർമാരായ ശിവദാസൻ എൻ.വി, ജിനേഷ് കെ.ടി എന്നിവർ സംസാരിച്ചു. ‘കാർഷിക മേഖലയിലെ സാധ്യതകൾ’ എന്ന വിഷയത്തിൽ കൃഷി വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന ക്ലസ്റ്റർ പ്രോജക്ട്, ഫാർമർ പ്രൊഡ്യൂസർ കമ്പനി, അഗ്രിക്കൾച്ചറൽ മെഷിനറി, ഹോർട്ടികൾച്ചർ പദ്ധതികൾ, കൂൺ കൃഷി തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ച് കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് പി. വിശദീകരിച്ചു.

 

മറ്റു സെഷനുകളിലായി എയിംസ്‌വേ ഫൗണ്ടേഷൻ ചെയർമാൻ സൽമാൻ എൻ. റിപ്പൺ, അഗ്രിക്കൾചർ ഇൻഷുറൻസ് കമ്പനി ജില്ലാ മാനേജർ എൽദോ പി.ജെ, എയിംസ്‌വേ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തി. എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് സന്ദീപ് സെബാസ്റ്റ്യൻ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് ഷമീൽ പി.കെ, ട്രഷറർ ജസീം സി, വൈസ് പ്രസിഡൻ്റ് ജോണി കെ.വി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *