ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍ ചേർന്നു

കൽപ്പറ്റ : ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ…

Read More

    ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച; സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ

    നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയപാതയുടെ കാര്യത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് സംസ്ഥാനസര്‍ക്കാര്‍ കൂടിയാണെങ്കില്‍ ഇതില്‍ അവര്‍ക്ക് കൂടി ഉത്തരവാദിത്വമുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്ര സ്ഥലത്താണ് റീല്‍ എടുത്തതെന്നും, തകര്‍ന്നുവീഴുമ്പോള്‍ തള്ളിപ്പറഞ്ഞാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും…

    Read More

      എവറസ്റ്റ് കീഴടക്കിയ സുഹറ സിറാജിന് പനമരം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആദരിച്ചു

      പനമരം: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കി വയനാടിന്റെ അഭിമാനമായി മാറിയ സുഹറ സിറാജിനെ പനമരം ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (SPC) ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പനമരം ഐ.പി. പ്രതീഷ് ടി.വി. ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. സുഹറയുടെ ഈ ചരിത്രനേട്ടം വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ തൻ്റെ കഠിനമായ ഹിമാലയൻ യാത്രാ അനുഭവങ്ങൾ സുഹറ സിറാജ് കുട്ടി പോലീസുകാരുമായി പങ്കുവെച്ചു. കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ജീവിതത്തിൽ…

      Read More

        വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം

        മാനന്തവാടി : വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടിൽ ഫാത്തിമ (85) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.   പ്രദേശത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ കുത്തിനി ഉസ്മാന്റെ മാതാവാണ് കൊല്ലപ്പെട്ട ഫാത്തിമ. വൈപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന മാല ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. എന്നാൽ മരണകാരണം എന്താണെന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ ഔദ്യോഗികമായി…

        Read More

          കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

          മാനന്തവാടി: മാനന്തവാടി കൊയിലേരി പാലത്തിന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് മറിഞ്ഞത്.   പാലക്കാട് സ്വദേശി ഹമീദാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല. പാലക്കാട്ടുനിന്ന് ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി പാൽ അളക്കാനും മറ്റുമായി ആളുകൾ ധാരാളമായി കൂടുന്ന സ്ഥലത്താണ് അപകടം നടന്നത്. എന്നാൽ അപകടസമയത്ത് ആളുകൾ കുറവായതിനാൽ…

          Read More

            കൽപ്പറ്റ നഗരത്തിലെ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം സെപ്‌തംബർ 15ന്

            കൽപ്പറ്റ: കൽപ്പറ്റ നഗരത്തിലെ ടോയ്‌ലറ്റ് ബ്ലോക്ക് സെപ്‌തംബർ 15 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടോയ്‌ലറ്റ് ബ്ലോക്കിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. റോഡ് നവീകരണം ഉൾപ്പെടെ 49 ലക്ഷം രൂപ മതിപ്പ് ചിലവിലാണ് പദ്ധതി രൂപീകരിച്ചത്. നഗരസഭയുടെ ഫണ്ടാണ് പദ്ധതിക്ക് ഉപയോഗിച്ചത്. 5000 കെഎൽഡി ശുദ്ധീകരിക്കുന്ന ടാങ്കാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ട്രീറ്റ് ചെയ്‌ത മാലിന്യജലം പൊല്യൂഷൻ കൺട്രോൾ ബോർഡ് പറയുന്ന നിലവാരത്തിൽ ശുദ്ധീകരിക്കും. എയർകണ്ടീഷൻ ചെയ്‌ത ബ്ലോക്ക് 24 മണിക്കൂറും…

            Read More

              മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം:- പ്രിയങ്ക ഗാന്ധി എം.പി

              കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഉണ്ടായ ഗുരുതരമായ മെഡിക്കൽ അവഗണനയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സംബന്ധിച്ചാണ്‌ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് കത്തയച്ചത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രസവശേഷം ചികിത്സാ പിഴവ് കാരണം യുവതിക്ക് ജീവന് ഭീഷണിയാകാൻ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ്‌ കടന്നുപോയത്‌….

              Read More

                ദേശീയ അധ്യാപക പുരസ്‌കാര ജേതാവ് കെ.പി. ഷൗക്കുമാന്‍ നാളെ സര്‍വീസില്‍നിന്ന് വിരമിക്കും

                കല്‍പ്പറ്റ: പ്രഥമ ഐസിടി ദേശീയ അധ്യാപക അവര്‍ഡ് ജേതാവ് കെ.പി. ഷൗക്കുമാന്‍ നാളെ സര്‍വിസില്‍നിന്ന് വിരമിക്കും.പനങ്കണ്ടി ഗവ.ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരിക്കേയാണ് റിട്ടയര്‍മെന്റ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി(ഐസിടി)ക്ലാസ് റൂമുകളില്‍ സംവിധാനിച്ചതാണ് 2010ല്‍ അദ്ദേഹത്തെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കേന്ദ്ര മാനവശേഷി വികസന വകുപ്പ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ഇന്ത്യ ഇ പാഠശാല ലോഞ്ചിംഗില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച കേരളത്തില്‍ നിന്നുള്ള ഏക അധ്യാപകനാണ് ഷൗക്കുമാന്‍. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ…

                Read More

                സർവജനയുടെ മിന്നും പ്രകടനം; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൈമിന് എ ഗ്രേഡ്

                ബത്തേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സർവജന ഹയർ സെക്കണ്ടറി സ്കൂളിന്റെ മൈം ടീം ഉജ്ജ്വല വിജയം നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മത്സരിച്ച ടീം എ ഗ്രേഡ് കരസ്ഥമാക്കി. കായംകുളം കൊച്ചുണ്ണിയുടെ കഥ അവതരിപ്പിച്ച മൈം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരദ്വാജ്, എൽദോ ആൽവിൻ ജോഷി , ഡെല്ല ബെന്നി, ആദിത്യൻ, ജെനിഫർ, അഭിഷേക്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. കാണികളുടെ പ്രശംസ നേടിയ ഈ പ്രകടനം ടീമിന്റെ കഠിനാധ്വാനത്തിന്റെയും…

                Read More

                അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടാന്‍ നെന്‍മേനി പഞ്ചായത്ത് ഉത്തരവിട്ടു

                സുല്‍ത്താന്‍ ബത്തേരി: നറുമാടില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടാന്‍ നെന്‍മേനി പഞ്ചായത്ത് ഉത്തരവിട്ടു. വൃത്തിഹീന സാഹചര്യത്തിലാണ് ഫാം പ്രവര്‍ത്തിക്കുന്നതെന്ന പരാതി പഞ്ചായത്തിനു ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭരണസമിതി നടത്തിയ പരിശോധനയില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. മീനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ 500ഓളം പന്നികളുണ്ട്. ജനപ്രതിനിധികള്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍, ചത്ത പന്നിക്കുഞ്ഞുങ്ങളെ സംസ്‌കരിക്കാതെ മുറ്റത്തിട്ടിരിക്കയായിരുന്നു. ഫാമിലെ മാലിന്യം സംസ്‌കരിക്കുന്നതിന് മതിയായ സൗകര്യം ഒരുക്കിയിട്ടില്ല. ഫാം കഴുകുന്ന വെള്ളവും മറ്റു മാലിന്യവും സമീപത്തെ തോട്ടില്‍ ഒഴുക്കുന്നതായും കണ്ടെത്തി. മതിയായ സൗകര്യങ്ങള്‍ ഒരുക്കിയാല്‍…

                Read More