വനിത പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കമ്മന: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മന പൂളക്കൽ ഗോത്ര ദീപം ഗ്രന്ഥാലയത്തോടനുബന്ധിച്ച് പണിതീർത്ത വനിത പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിണ്ടന്റ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി, പി.കെ സുധീർ, 10-ാംവാർഡ് മെമ്പർ സി. എം സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെൻസി ബിനോയി, താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണ സമിതി അംഗം ഷാജൻ…

Read More

    അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചതിന് യുവാവിനെ അടിച്ചുനുറുക്കി; കാർ പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ; പ്രതിയെ അറസ്റ്റ് ചെയ്ത് യുവാവ്.

    കോഴിക്കോട്: വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപം ഏപ്രിൽ അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മനു ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പള്ളിക്കണ്ടി സ്വദേശിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മനുവിനെയും സ്കൂട്ടർ യാത്രക്കാരനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് എന്ന യുവാവ് ഉടൻ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു.   ആശുപത്രിയിൽ എത്തിയ മനുവിന്റെ സുഹൃത്തുക്കൾ, സഹായത്തിനെത്തിയ പ്രണവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി മർദിച്ചു. മർദനമേറ്റ പ്രണവിന്റെ നെറ്റിയിൽ നിന്ന് രക്തം വാർന്ന് ബോധം…

    Read More

      സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

      തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യത. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   അതേസമയം, സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുളളത്. സംസ്ഥാനത്തെ ശരാശരി പകൽ അന്തരീക്ഷതാപനില…

      Read More

      ജീവിതത്തിലേക്ക് വീണ്ടും നടന്ന് വിനീത

      മാനന്തവാടി : കഠിന വേദനയില്‍ ഏഴ് വര്‍ഷം തളര്‍ന്ന് കിടന്ന വിനീത നിറഞ്ഞ പുഞ്ചിരിയോടെ ജീവിതത്തിലേക്ക് കാല്‍വെക്കുകകയാണ്. അരിവാള്‍ രോഗബാധയെ തുടര്‍ന്ന് ഇടുപ്പെല്ലിന് പഴുപ്പ് സ്ഥിരീകരിക്കുകയും മാനന്തവാടി മെഡിക്കല്‍ കോളെജില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് സുഖം പ്രാപിച്ച സന്തോഷത്തിലാണ്. പുല്‍പ്പള്ളി കരിമ്പിന്‍ക്കൊല്ലി വീട്ടിലെ 32 കാരിയായ വിനീത ബിരുദ പഠന കാലത്താണ് കാലിന് വേദന അനുഭവപ്പെട്ട് വിവിധ ചികിത്സകള്‍ നടത്തിയിരുന്നു. ഇടുപ്പ് എല്ലിന് ആരംഭിച്ച പഴുപ്പ് ശരീരത്തിലേക്ക് ബാധിച്ചതോടെ ക്യാന്‍സര്‍ ബാധയാണെന്ന് പരിശോധിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലാണ്…

      Read More

      മുണ്ടക്കൈ ദുരിതബാധിതരോടുള്ള അവഗണന: രാപ്പകൽ സമരം 27ന്; 28ന് കളക്ടറേറ്റ് വളയും : യുഡിഎഫ്

      കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെയും പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാത്ത സർക്കാരിന്റെ കെടുകാര്യസ്ഥതയിലും അനാസ്ഥയിലും പ്രതിഷേധിച്ചുകൊണ്ടും യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന് വയനാട് കളക്ടറേറ്റിനു മുൻപിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നു. രാപ്പകൽ സമരം രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.രാപ്പകൽ സമര ശേഷം 28ന് രാവിലെ മുണ്ടക്കൈ ദുരിതബാധിതരുടെയും യുഡിഎഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് വളയൽ സമരം ഇ ടി മുഹമ്മദ് ബഷീർ എംപി…

      Read More

      മുതിരേരി ശിവക്ഷേത്രത്തിലെ നിറപുത്തരി ഉത്സവം ഒക്ടോബർ 22 ന്

      മുതിരേരി ശിവക്ഷേത്രത്തിലെ നിറപുത്തരി  ഉത്സവം ഒക്ടോബർ 22ന് തുലാമാസത്തിലെ തിരുവാത്തിര നാളിലാണ് പുത്തരി. ക്ഷേത്ര മൂപ്പൻ കരിമ്മത്തിൽ ഹരിദാസ് ശേഖരിച്ച് കൊണ്ടുവരുന്ന നെൽകതിരുകൾ. ട്രസ്റ്റി ബോർഡ ചെയർമാനും പരമ്പര്യ ട്രസ്റ്റി കോഴിയോട്ട് മൂപ്പിൽ നമ്പ്യാരും ചേർന്ന് സ്വീകരിക്കും തുടർന്ന് മേൽശാന്തി പുത്തൻ മഠം സുരേന്ദ്രൻ നമ്പൂതിരി കതിർ പൂജയും കതിൽ വിതരണവും നടത്തും. തുടർന്ന് പുത്തരി സദ്യയും ഉണ്ടാവും എന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

      Read More

        സംസ്ഥാന എൻഎസ്എസ് അവാർഡ് വയനാട് ജില്ലയ്ക്ക് അഭിമാന നിമിഷം

        കൽപ്പറ്റ:2023-24 അദ്ധ്യയന വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച എൻ എസ് എസ് വോളണ്ടിയർക്കുള്ള അംഗീകാരം വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കോമേഴ്‌സ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ്‌ ഫിനാസിന് ലഭിച്ചു.   സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വവികസനം എന്ന ലക്ഷ്യത്തെ മുൻനിർത്തികൊണ്ട് സ്കൂൾ നാഷണൽ സർവീസ് സ്കീം നടപ്പിലാക്കിയ വിവിധങ്ങളായ പരിപാടികളിലും സ്വന്തം നാട്ടിലെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിലും പങ്കെടുത്തുകൊണ്ട് ഫിനാസ് യുവ തലമുറക്ക് മാതൃകയാവുകയാണ്.   രണ്ട് വർഷങ്ങളിലായി വേണ്ട 240 മണിക്കൂറുകൾക്കുമപ്പുറം എല്ലാ…

        Read More

        ക്ഷീര സംഘം വാട്ടർ പ്യൂരിഫയർ നൽകി

        ക്ഷീര സംഘം വാട്ടർ പ്യൂരിഫയർ നൽകി പുൽപള്ളി:പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പെരിക്കല്ലൂർ ക്ഷീര സംഘവും ഫ്രഷ് ഫീൽഡ് മാർക്കറ്റിങ് കമ്പനിയും ചേർന്ന് വാട്ടർ പ്യൂരിഫയർ സംഭാവന ചെയ്തു. വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം ക്ഷീരസംഘം പ്രസിഡൻ്റ് ബൈജി ഇ എ നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി കെ വിനുരാജൻ സ്വാഗതവും പ്രധാനാധ്യാപകൻ ഷാജി പുൽപള്ളി നന്ദിയും പറഞ്ഞു. ഫ്രഷ് ഫീൽഡ് മാർക്കറ്റിങ് കമ്പനി ഡയറക്ടർ…

        Read More

        വാഹനം മോഷ്ടിച്ചതായി പരാതി

        വാഹനം മോഷ്ടിച്ചതായി പരാതി മുകളിലെ ഫോട്ടോയിൽ കാണുന്ന KL 76 C 3098 നീല നിറത്തിലുള്ള 15 V3 എന്ന വാഹനം 09.03.25 ഞായറാഴ്ച്ച വൈകിട്ട് മുതൽ വീട്ടു മുറ്റത്തു വച്ച് കാണ്മാനില്ല. മേൽകാര്യത്തിന് എഫ് ഐ ആർ രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഈ വാഹനത്തേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ: പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ: 04936273401 ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ: 9497980819

        Read More

          വെല്ലുവിളിയൊന്നും വേണ്ട, നിയമം നിയമത്തിന്‍റെ വഴിക്കു പോവും’, ഹിജാബ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

          തിരുവനന്തപുരം: പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി വിഷയം രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കം നടത്തിയെന്നും ആരോപിച്ചു. സര്‍ക്കാരിനെ മോശമാക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ നടപടികളില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്‍മാറണം. സര്‍ക്കാരിന് മുകളില്‍ ആണ് എന്ന് ആരും ധരിക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.   ഒരു അവസരം കിട്ടിയപ്പോള്‍ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജനും പിടിഎ പ്രസിഡന്റും മോശമായി സര്‍ക്കാരിനെ…

          Read More