ചുരം ഗ്രീൻ ബ്രിഗേഡിന് കുടകൾ കൈമാറി

    താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ സന്നദ്ധ സേവകരായ ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർക്ക് റൊയാദ് ഫാം എം.ഡി അഷ്റഫ് അനുവദിച്ച കുടകൾ കൈമാറി. തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡൻ്റ് മുഹമ്മദ് എരഞ്ഞോണയ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു താന്നിക്കാക്കുഴി, വൈസ് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *