മേപ്പാടി മീനാക്ഷി എസ്റ്റേറ്റിൽ ആർ.സ്പിക്ക് കരുത്ത്; ആർ.ജെ.ഡി വിട്ട് 100 പേർ ആർ.എസ്.പിയിൽ

    മേപ്പാടി: മീനാക്ഷി എസ്റ്റേറ്റിൽ നടന്ന സ്വീകരണ യോഗത്തിൽ ആർ ജെ ഡി യിൽ നിന്നും നൂറോളം സഖാക്കൾ ഔദ്വോഗികമായി ആർ . എസ് പി യിൽ ചേർന്നു ആർ എസി പി കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞുമുഹമ്മദ് കൈതപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ എസ് പി വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർഗ്ഗീയ ശക്തികൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ജനാധിപത്യവും മത നിരപേക്ഷതയും സംരക്ഷിക്കാൻ ആർ എസ് . പീ…

    Read More

    സെക്യൂരിറ്റി ആന്‍ഡ് ഹൗസ്‌കീപ്പിംഗ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം നടത്തി.

      കല്‍പ്പറ്റ: സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിംഗ് മേഖലയിലെ ജോലിക്കാരുടെ മിനിമം വേതനം പുതുക്കണമെന്ന് സെക്യൂരിറ്റി ആന്‍ഡ് ഹൗസ്‌കീപ്പിംഗ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മിനിമം വേതനം 2022ല്‍ പുതുക്കേണ്ടതായിരുന്നുവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മില്‍മ വയനാട് ഡയറിയിലെ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വെള്ളാരംകുന്ന് കിന്‍ഫ്ര പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 65 വയസാക്കുക, മില്‍മ ഉത്പന്നങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്ന ടോറസ്, ടാങ്കര്‍, ലോറി ഡ്രൈവര്‍മാര്‍ക്ക് പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളും തിരിച്ചറിയില്‍ കാര്‍ഡും അനുവദിക്കുക…

    Read More

      വില്പനക്കായി സൂക്ഷിച്ച മദ്യം പിടികൂടി

      ഡ്രൈഡേ മുന്നിൽകണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്‌സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ യുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി യും പാർട്ടിയും വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ പന്നിയൊര ഭാഗത്തു കാടംകോട്ടിൽ വീട്ടിൽ ചന്ദ്രൻ മകൻ സുനിൽലാൽ കെ സി  എന്നയാളെ 10 ലിറ്റർ വിദേശ മദ്യം വില്പനക്ക് സൂക്ഷിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.. ഇയാൾ…

      Read More

      ബസിന് വേഗത പോരെന്ന് പരാതി, കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് യുവാവ്; ഡ്രൈവർക്കും മർദനം

      കെഎസ്ആർടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് യാത്രക്കാരൻ ഡ്രൈവറെ മർദിക്കുകയും വാഹനത്തിന്റെ ചില്ലടിച്ച് തകർക്കുകയും ചെയ്തു. താമരശ്ശേരി ചുരം രണ്ടാം വളവിൽ തിങ്കളാഴ്ച പുലർച്ചെ 1.30-നായിരുന്നു സംഭവം.   തൃശ്ശൂരിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായ പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ ആണ് അതിക്രമം കാണിച്ചത്. അക്രമത്തിൽ ബസിൻ്റെ മുൻഭാഗത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ് ലൈറ്റും തകർന്നു. ബസിലെയും മറ്റു വാഹനങ്ങളിലേയും യാത്രക്കാർ പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.   സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ…

      Read More

      കത്തോലിക്കാസഭയുടെ ദുരിതാശ്വാസ-പുനരധിവാസപ്രവര്‍ത്തനം മഹനീയം: ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജയിംസ് ഗോഡ്‌ബെര്‍

      കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മഹനീയമെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജയിംസ് ഗോഡ്‌ബെര്‍. ദുരന്തബാധിതര്‍ക്ക് മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുഖേന നല്‍കുന്ന ബാക്ക് ടു ഹോം കിറ്റുകളുടെ വിതരണം ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമാകാന്‍ സമൂഹം ഒന്നായി നില്‍ക്കണം. കൂട്ടായ പ്രവര്‍ത്തനം അതിജീവനം സാധ്യമാക്കും. ദുരന്തദിനം മുതല്‍ മാനന്തവാടി, സുല്‍ത്താന്‍…

      Read More

        ലോകസമാധാനം കളക്ടറേറ്റ് പരിസരത്ത് സ്കൂൾ ലീഡർമാരുടെ വേറിട്ട ധർണ്ണ

        കൽപ്പറ്റ:ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ സ്കൂൾ ലീഡർമാർ കലക്ടറേറ്റിനു മുന്നിൽ ലോകസമാധാനത്തിനായി ധർണ സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ധർണ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലീഡർമാർക്ക് പുറമെ ഗ്രന്ഥകാരൻ ബിജു പോൾ, ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശേരി നാരായണൻ, പി അബ്ബാസ്, ഹാരിസ് എം തുടങ്ങിയവർ സംസാരിച്ചു

        Read More

        വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തി

        കൽപ്പറ്റ : തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് വോട്ടിംഗ് മെഷിന്‍ പരിചയപ്പെടുത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റില്‍ ജില്ലാ കളക്ട്ര്‍ ഡോ.രേണുരാജ് നിര്‍വഹിച്ചു. ചീഫ് ഇലക്ടര്‍ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് താലൂക്കുകള്‍, എ.ആര്‍ ഓഫീസുകള്‍ എന്നിവടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് യന്ത്രം പരിചയപ്പെടുത്തുന്നതിന് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ റെജി പി ജോസഫ്, ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

        Read More

          നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ സ്വീപ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

          നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക, തെരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുക, വോട്ടര്‍ സാക്ഷരത വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.   സ്വീപിന്റെ ഭാഗമായി കല്‍പ്പറ്റ മുണ്ടേരി ട്രൈബല്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ് പ്രതിനിധി കെ ദിലീപ് കുമാര്‍ വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. വോട്ടര്‍ അവബോധം വര്‍ധിപ്പിക്കാന്‍ ആവശ്യമായ…

          Read More

          സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മികവുകാട്ടി സെന്റ് റോസല്ലോസ്.

          സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഉജ്വല പ്രകടനവുമായി പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂള്‍. കേള്‍വി പരിമിതിയുളളവരുടെ വിഭാഗത്തിലാണ് റോസല്ലോസിലെ വിദ്യാര്‍ഥികള്‍ മത്സരിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 50ല്‍ 50 പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 50ല്‍ 46 പോയിന്റ് നേടി രണ്ടാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നാടോടിനൃത്തം, സംഘനൃത്തം എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. എച്ച്എസ് നാടോടി നൃത്തത്തില്‍…

          Read More

            ഇറാനെതിരായ ആക്രമണം; മുസ്‌ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

            മാനന്തവാടി : ഇറാനെതിരായ അമേരിക്കന്‍ – ഇസ്രയേല്‍ ആക്രമണത്തിലും പശ്ചിമേഷ്യ ഒന്നാകെ യുദ്ധം വ്യാപിക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി യുദ്ധ വിരുദ്ധ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുളള,മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.എസ് മൂസ,ജന.സെക്രട്ടറി അര്‍ഷാദ്.കെ.എം,ഭാരവാഹികളായ ഹംസ ഇസ്മാലി,സി.എച്ച്.കുഞ്ഞുമുഹമ്മദ്,ഫസലുറഹ്മാന്‍,ഫൈസല്‍ പഞ്ചാരക്കൊല്ലി,ഷബീര്‍ സൂഫി,യാസിര്‍ ചിറക്കര വിവിധ ശാഖ ഭാരവാഹികളായ റസാഖ് മാസ്റ്റര്‍,ഹംസ പളളിയാല്‍ ഇബ്രാഹിം.സി.എച്ച്,റസാഖ് ചിറക്കര,സി.സൈനുദ്ധീന്‍, ഷമീര്‍ പിലാക്കാവ്, ഖാലിദ് താഴെയങ്ങാടി, ബഷീര്‍.ഇ,സുബൈര്‍.എ.പി എന്നിവര്‍ നേതൃത്വം നല്‍കി

            Read More