ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുഃ  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യതയുണ്ട്. തമിഴ്നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

Read More

ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്യാമ്പ് സംഘടിപ്പിക്കും; അഡ്വ. പി. കുഞ്ഞായിഷ

കൽപറ്റ : ഗോത്രമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ. കൽപ്പറ്റ കളക്ട്രേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം. ഗോത്ര മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങൾ നേരിട്ട് പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പഞ്ചായത്ത് തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ശക്തിപ്പെടുത്തും. ഗോത്രമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ജാഗ്രത സമിതി പരിശീലനത്തിന് വയനാട്…

Read More

എസ്.ബി.വി ജില്ലാ സമ്മേളനം; പോസ്റ്റർ പ്രകാശനം ചെയ്തു

 കൽപറ്റ: വിജ്ഞാനം എത്ര ഔന്നത്യത്തിലെത്തിയാലും അത്അർഥപൂർണ്ണമാവണമെങ്കിൽ സംസ്കാരവും അർപ്പണ മനോഭാവവുംകൂടപ്പിറപ്പുകളാവണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അദബ് , അറിവ്, അർപ്പണം എന്ന പ്രമേയത്തിൽ എസ്.ബി.വി 30 -ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 17 ന് കമ്പളക്കാട്ട് നടക്കുന്ന എസ്.കെ.എസ്.ബി.വി ജില്ലാ സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.ബി.വി ജില്ലാ പ്രസിഡണ്ട് റൈഹാൻ അലി തങ്ങൾ പിണങ്ങോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശാഫി ദ്വാരക മുഖ്യ പ്രഭാഷണം നടത്തി. കെ.വി.എസ് ഇമ്പിച്ചിക്കോയതങ്ങൾ…

Read More

വാക്ക് പാലിച്ച് മന്ത്രി; മുള്ളന്‍കൊല്ലിയില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങി

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി യില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങി. പച്ചതേങ്ങ സംഭരണ കേന്ദ്രം മുളളന്‍കൊല്ലിയില്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പ്രഖ്യാപിച്ചിരുന്നു. സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. മുളളന്‍കൊല്ലി റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയിലാണ് പച്ചതേങ്ങ സംഭരിക്കുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ്.അജിത്കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് സിന്ധു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സി.എം ഈശ്വരപ്രസാദ്, എ.ടി വിനോയ്,…

Read More

ഇടിമിന്നലിൽ വീട് ഭാഗികമായി കത്തിനശിച്ചു.

  എടവക:ഇടിമിന്നലിൽ വീട് ഭാഗികമായി കത്തിനശിച്ചു.ഇന്നലെ രാത്രി പത്തരയോടെയുണ്ടായ ഇടിമിന്നലിൽഎടവക പഞ്ചായത്തിലെ കമ്മോത്ത് ബീരാളി ഇബ്രാഹിമിൻ്റെ വീട്ടിലെ ഒരു മുറിയാണ് പൂർണ്ണമായും കത്തിനശിച്ചത്. പാസ്പോർട്ട്, ആധാരം തുടങ്ങിയപ്രധാന രേഖകൾ തീപിടുത്തത്തിൽ കത്തിനശിച്ചു. ഇടിമിന്നലേറ്റഈ മുറിയിൽ കഴിഞ്ഞിരുന്ന ഇബ്രാഹിം അസുഖബാധിതനായിആശുപത്രി യിൽചികിത്സയിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. വീട്ടിലുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങൾ മറ്റ് മുറികളിലായിരുന്നു ഉണ്ടായിരുന്നത്. പുലർച്ചെ നാല് മണിയോടെ വീട്ടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. അപ്പോഴേക്കും മുറിയിൽ സൂക്ഷിച്ചിരുന്ന പാസ്പോർട്ടും ആധാരവുമടങ്ങുന്ന…

Read More

ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒരു മരണം, എട്ടു പേർക്ക് പരിക്ക്

  താമരശേരി: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളില്‍ പന മറിഞ്ഞു വീണതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കരിപ്പൂര്‍…

Read More

19.55 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ

ബത്തേരി: ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരിക യായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂര്‍, പാലക്കത്തൊടി വീട്ടില്‍, നിഹാല്‍ മുസ്തഫ അഹമ്മദ്(22), പന്നിയങ്കര, പടിഞ്ഞാറെത്തോപ്പിലകം വീട്ടില്‍ പി.ടി. അബ്‌റാര്‍ അബ്ദുള്ള(23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചാണ് ഇവർ പിടിയിലാകുന്നത്. 19.55 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എസ്.ഐ സി.എം. സാബു, സിവില്‍ പോലീസ് ഓഫിസര്‍മാരായ…

Read More

ഖര, ദ്രാവക മാലിന്യങ്ങളുടെ പേരിൽ ഹോട്ടൽ ഉടമകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

കൽപ്പറ്റ: ഖര ദ്രാവക മാലിന്യങ്ങളുടെ പേരിൽ ചെറുകിട ഹോട്ടലുകളെ വലിയ ഫൈൻ ഈടാക്കി  പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും ക്രമാതീതമായ വില വർദ്ധനവിന്റെ പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ആകാതെ ഭക്ഷണ വിതരണ മേഖല പ്രയാസപ്പെടുകയാണ്.  ഈ സമയത്താണ് സംസ്കരണ പ്ലാന്റുകൾ വേണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കുന്നത്.  ഇത്തരം പ്ലാന്റുകൾ നിർമ്മിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് അതിനാവശ്യമായ പിന്തുണ നൽകാൻ ഹോട്ടൽ അസോസിയേഷൻ സജ്ജമാണ്. ഈ…

Read More

ഗോത്രവർഗ പഠന പോഷണ ശില്പശാല നടത്തി

 എടവക: എടവക ഗ്രാമപഞ്ചായത്തിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ ഹാജർ നിലവാരം, വിദ്യാലയത്തിലെയും വീട്ടിലെയും പഠന സാഹചര്യം, പിന്തുണ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള  സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡയറ്റ് വയനാട്, കിർത്താർഡ്‌സ്, വിദ്യാഭ്യാസ വകുപ്പ്, പട്ടിക വർഗ വികസന വകുപ്പ്, കണ്ണൂർ യൂണിവേഴ്സിറ്റി ട്രൈബൽ സോഷ്യോളജി വിഭാഗം, അസാപ് മാനന്തവാടി, സന്നദ്ധ സംഘടനകൾ, പൊതുപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ശില്പശാല നടത്തി.   ശില്പശാല എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ…

Read More

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് പാചകപ്പാത്രങ്ങൾ, സ്പോർട്സ് കിറ്റ് എന്നിവ വിതരണം ചെയ്തു

തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികളിലെ വിദ്യാലയങ്ങൾക്ക് പാചകപ്പാത്രങ്ങൾ, വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റ് എന്നിവയുടെ വിതരണം നടന്നു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി വിതരണം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസമ്മ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥലം മാറിപ്പോകുന്ന ബി ആർ സി മാനന്തവാടിയിലെ തവിഞ്ഞാൽ സി ആർ സി സി രജിതയ്ക്ക് യാത്രയയപ്പ് നൽകി. മെമ്പർമാരായ സുരേഷ് പാലോട്ട്, ലൈജി തോമസ്,…

Read More