അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ ഭാഗമായി ഒരുക്കിയ കന്നുകാലി പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു

വൈത്തിരി: ‘എടോ, ഈ ആളുകളൊക്കെ നമ്മെ കാണാൻ വന്നതാണ്. നീയിങ്ങനെ പിണങ്ങി നിൽക്കാതെ അവരെ സന്തോഷത്തോടെ സ്വീകരിക്ക്!’ കേരളത്തിന്റെ സ്വന്തം വെച്ചൂർ പശു തൊട്ടപ്പുറത്തു നിൽക്കുന്ന ആന്ധ്ര സ്വദേശി ഓഗോൾ പശുവിനോട് പറഞ്ഞു. ഇവരുടെ സംഭാഷണം ഇഷ്ടപ്പെടാതെ ഗുജറാത്ത് കച്ച് സ്വദേശി കാൻക്രജ് പശു തന്റെ വലിപ്പമാർന്ന കൊമ്പുകുലുക്കി. കാര്യമെന്തെന്നറിയാതെ ഗിർ പശുവും വടകര കുള്ളൻ പശുവും പരസ്പരം അന്തംവിട്ടു നിന്നു… പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ ഭാഗമായി ഒരുക്കിയ കന്നുകാലി പ്രദർശന…

Read More

‘തൂഫാൻ 2026’: വിസ്മയക്കാഴ്ചകളിലൂടെ ലഹരിവിരുദ്ധ സന്ദേശവുമായി അമ്പലവയൽ ജി.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ്

അമ്പലവയൽ: മയക്കുമരുന്നിനും മദ്യത്തിനുമെതിരെ വിദ്യാർത്ഥി സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (VHSE) നാഷണൽ സർവ്വീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ ‘തൂഫാൻ 2026’ മാജിക് ഷോയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.സ്കൂൾ വി.എച്ച്.എസ്.ഇ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്തു. ‘മയങ്ങില്ല കേരളം’, ‘ഓപ്പറേഷൻ തണ്ടർ’ എന്നീ വിപുലമായ ക്യാമ്പയിനുകളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മാജിക്കിന്റെ വിസ്മയക്കാഴ്ചകളിലൂടെ വിദ്യാർത്ഥികളിലേക്ക് നന്മയുടെയും…

Read More

    സീതാമൗണ്ട് സെന്റ് ജോസഫ് ദേവാലയത്തിൽ ജോസഫ് ജവാലയത്തിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ് നടത്തി

    പുൽപ്പള്ളി : സീതാമൗണ്ട് സെന്റ് ജോസഫ് ദേവാലയത്തിൽ ജോസഫ് ജവാലയത്തിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദർ ജെയിംസ് കുന്നത്തേട്ട് തിരുനാൾ കൊടിയേറ്റ് നടത്തി. തുടർന്ന് ആഘോഷമായ പാട്ടു കുർബാനയും നൊവേനയും സെമിത്തേരി സന്ദർശനവും അനുസ്മരണ പ്രാർത്ഥനകളും നടത്തി ജനുവരിയെ പതിമൂന്നാം തീയതി മുതൽ പതിനാറാം തീയതി വരെ വൈകുന്നേരം നാലരയ്ക്ക് ജപമാല ആഘോഷമായ കുർബാന നൊവേന എന്നിവ നടക്കും വിവിധ ദിവസങ്ങളിൽ ഫാദർ സജി ഇളയിടം, ഫാദർ ഷാജി…

    Read More

      അവെക്കോഡ വയനാടിന്റെ കാർഷിക മേഖലയെ സക്രിയമാക്കും

      ബത്തേരി: ലോകത്തെ അവെക്കോഡ കൃഷിയിലെ ഇരുപത് ശതമാനവും ഉദ്പ്പാദിപ്പിക്കുന്ന വയനാടിനെ, ശാസ്ത്രീയമായ മികവോടെ ശാക്തീകരിച്ചാൽ വയനാട് അവെക്കോഡയുടെ പറുദീസയായി മാറുമെന്ന് ബത്തേരിയിൽ നടക്കുന്ന അവെക്കോഡ ഫെസ്റ്റിവലിൽ നടന്ന സംവാദങ്ങളിൽ വിദഗ്ദർ അഭിപ്രായപ്പെട്ടു.   പ്രമേഹ രോഗികൾക്ക് പോലും ഉത്തമമായ അവെക്കോഡ പോഷക – ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്.   പരിചരണം, ആവശ്യമായ വള പ്രയോഗം, എന്നിവയുടെ ക്രമീകരണങ്ങളിലൂടേയും വളർത്തിയെടുത്ത ഗുണമേന്മയുള്ള പഴം ലോക വിപണിയിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ കഴിയും.   ഇത് വഴി കർഷകർക്ക് അധിക വരുമാനം…

      Read More

        ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.

        മീനങ്ങാടി: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു) വയനാട് ജില്ലാ സമ്മേളനം മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ ജില്ലാ പ്രസിഡൻ്റ് എം മധു അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങളെ ചെറുക്കണമെന്നും ജില്ലയിൽ വർധിച്ചുവരുന്ന വൈദ്യുതി അപകടങ്ങൾ ഇല്ലാതാക്കുന്നതിന് ലൈസൻസും പെർമിറ്റുകളും ഉള്ള ആളുകളാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത്…

        Read More

          സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു

          കൈതക്കൽ:ജി.വി.എച്ച്.എസ്സ് മാനന്തവാടി വി. എച്ച്. എസ്. ഇ. വിഭാഗം ഫസ്റ്റ് ഇയർ എൻഎസ്എസ് വളണ്ടിയേഴ്സിന്റ കൈതക്കൽ ജി.എൽ. പി. സ്കൂളിൽ വച്ച് നടന്ന സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു. പനമരം പഞ്ചായത്ത് മെമ്പർ ശ്രീമതി സൗജത്ത് ഉസ്മാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പി ടി എ പ്രസിഡന്റ്‌ ശ്രീ. നൂറുദ്ധീൻ പി, മുൻ പി.ടി.എ പ്രസിഡന്റ്‌ ശ്രീ. സിദ്ധിഖ്, ആശാ വർക്കറായ ശ്രീമതി.അമ്പിളി, അദ്ധ്യാപകരായ ബിനേഷ് രാഘവൻ, റംല കാവുങ്ങൽ എന്നിവർ സംസാരിച്ചു. സമാപന…

          Read More

          ബ്രഹ്മഗിരി കൊള്ള: ഇഡി അന്വേഷിക്കണം: കർഷക കോൺഗ്രസ്

          കൽപറ്റ: ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവിൽ സിപിഎം നേതാക്കൾ നടത്തിയ കൊള്ള ഇഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷകരിൽ നിന്നും ചെറുകിട വ്യാപാരികളിൽ നിന്നും പ്രവാസികളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നുമായി 200 കോടി രൂപയിൽ അധികം തട്ടിപ്പാണ് സൊസൈറ്റി നേതാക്കൾ നടത്തിയിട്ടുള്ളത്. സർക്കാരിൽ നിന്ന് 35 കോടി രൂപയോളം ഗ്രാൻഡ് ആയി ലഭിച്ചിട്ടും സൊസൈറ്റി പൂട്ടിയതിന് ഉത്തരവാദികൾ സിപിഎമ്മിന്റെ ജില്ല നേതാക്കളാണ്. വലിയതോതിലുള്ള പകൽ കൊള്ളയാണ് ഇത് സൂചിപ്പിക്കുന്നത്. ജനങ്ങളിൽ നിന്നും വിവിധ സൊസൈറ്റികളിൽ നിന്നും…

          Read More

            പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

            പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.   പുൽപ്പള്ളി ബവ്കോ മുൻ മാനേജരും ഐ.എൻ.ടി.യു.സി (INTUC) സംസ്ഥാന ട്രഷററുമായ കെ. പ്രഹ്ലാദന്റെ സഹോദരനാണ് മരിച്ച സന്തോഷ് കുമാർ. ഭാര്യ ദീപ അമ്പലവയൽ ബവ്കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരിയാണ്. മക്കൾ: രോഹൻ, ഗൗതം….

            Read More

            ഇന്ത്യയിലെ ജനതപരിവാറുകളെ ഒന്നിപ്പിക്കാൻ നേതൃത്വം കൊടുക്കും: ജെ.ഡി.എസ്

            കൽപ്പറ്റ : മതേതര പക്ഷത്ത് ഉറച്ചു നിൽക്കുകയും ഇന്ത്യയിലെ സോഷ്യലിസ്റ്റ് പുനരേകീകരണ പ്രക്രിയയുടെ ഭാഗമായി ജനത പരിവാറുകളെ ഒന്നിപ്പിക്കാൻ നിലകൊള്ളുകയും ചെയ്യുമെന്ന് ജനതാദൾ എസ് ദേശീയ സീനിയർ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സി.എം ഇബ്രാഹിം പറഞ്ഞു. കൽപ്പറ്റയിൽ സ്വകാര്യ സന്ദർശനത്തിനു എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ജനതാദൾ നേതാവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയും കൂടെയുണ്ടായിരുന്നു. ബംഗളുരുവിൽ വിളിച്ചു ചേർത്ത ജെ. ഡി. എസ് ദേശീയ പ്ലീനറി സമ്മേളനത്തിന്റെ…

            Read More

              വയനാട് മെഡിക്കൽ കോളേജ് റോഡ് നവീകരണം: സർവേയ്ക്ക് തുടക്കമായി

              മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലേക്കുള്ള തകർന്ന റോഡിന് ബദലായി ഉന്നത നിലവാരത്തിലുള്ള റോഡ് നിർമ്മിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി.ആദ്യഘട്ടമായി റോഡിൻ്റെ ലെവൽസ് സർവേയാണ് നിലവിൽ നടത്തുന്നത്. സർവേയ്ക്കു പൊതുമരാമത്ത് വകുപ്പ് അംഗീകാരം നൽകുന്ന മുറക്ക് നിർമാണപ്രവൃത്തി തുടങ്ങും. ബജറ്റിൽ അനുവദിച്ച രണ്ടു കോടി രൂപ മുടക്കിയാണ് റോഡ് നവീകരിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. മാനന്തവാടി പോസ്റ്റ് ഓഫീസ് പരിസരത്തുനിന്നു തുടങ്ങി പഴശ്ശികുടീരം വരേയുള്ള റോഡും മെഡിക്കൽ കോളേജിന്റെ ഇൻ്റേണൽ റോഡുകളും നവീകരിക്കും….

              Read More