വന്യ മൃഗ സാന്നിധ്യം ; അധികൃതർ നിസംഗത വെടിയണം: എസ്‌ഡിപിഐ
മൂപ്പൈനാട്: പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വന്യജീവി സാന്നിധ്യം നിരന്തരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും വന്യമൃഗങ്ങളെ പിടികൂടി നാട്ടുകാർക്ക് സുരക്ഷ ഒരുക്കാൻ തയ്യാറാകാത്ത സർക്കാറും,വനം വകുപ്പും, ആവശ്യമായ ഇടപെടൽ നടത്താത്ത ജനപ്രതിനിധികളും നിസംഗത വെടിയണമെന്ന് എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്ത് എക്സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ദിനേനെയെന്നോണം റിപ്പൺ കടച്ചികുന്ന്, വാളത്തൂർ, അരമംഗലം ചാൽ,ആനടിക്കാപ്പ് പുതുക്കാട് അടക്കം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പുലി,കടുവ, കാട്ടുപോത്ത് തുടങ്ങിയവയെ നാട്ടുകാർ നേരിൽ കണ്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വാളത്തൂർ ആനടിക്കാപ്പ് വഴിയിൽ…
