ഉജ്ജ്വലം എക്സലൻസ് പുരസ്‌കാരം ഉദയഗിരി ഗവ. എൽ. പി. സ്കൂളിന്

മാനന്തവാടി: 2024 വർഷത്തിൽ മാനന്തവാടി നിയോജനക മണ്ഡലം എം.എൽ.എ ശ്രീ ഒ.ആർ. കേളുവിൻ്റെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഉജ്ജ്വലം പദ്ധതിയിൽ വിജയികളായി ഉദയഗിരി ഗവ. എൽ. പി. സ്കൂൾ.വായനാ പ്രവർത്തങ്ങളിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് വിദ്യാലയം കരസ്ഥമാക്കിയത്.മാനന്തവാടി ഗവ.യു. പി.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ കെ എ ജോസ്, ഉജ്ജ്വലം പദ്ധതി കോർഡിനേറ്റർ എബിൻ പി ഏലിയാസ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

Read More

മേപ്പാടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മേപ്പാടിയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. നെല്ലിമുണ്ട സ്വദേശി ചീരങ്ങൽ ഫൈസൽ (42) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ മേപ്പാടി സെൻറ് ജോസഫ് സ്കൂളിന് സമീപം ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും കൂടുതൽ പരിക്കേൽക്കാതെ കുട്ടികൾ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയ്ക്ക് മുൻപിലൂടെ സ്കൂൾ വിദ്യാർത്ഥി ഓടിയപ്പോൾ കൂട്ടിയിടി ഒഴിവാക്കാനായി ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  

Read More

    കളരിയാണ് ലഹരി; ലഹരിക്കെതിരെ കായിക ലഹരി സെമിനാർ സംഘടിപ്പിച്ചു

    സുൽത്താൻ ബത്തേരി* : കടത്തനാട് ചോകോർ കളരി സംഘത്തിൻ്റെ നേതൃത്വത്തിൽ ആയുർ ജ്യോതി ഹെൽത്ത് ആൻ്റ് വെൽനസ്സ് സ്റ്റുഡിയോ മൂഴയിൽ കോപ്ലക്സിൽ വച്ച് നടക്കുന്ന സായാഹ്ന കളരി ക്ലാസ്സിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ “കളരിയാണ് ലഹരി ” ലഹരിക്കെതിരെ കായിക ലഹരി ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു. ഗുരുക്കൾ ജയ്ൻ മാത്യു അദ്ധ്യക്ഷത വഹിച്ചു.ഡോ.നിഖില പൗലോസ് സ്വാഗതം ആശംസിച്ചു….

    Read More

      മെത്തംഫിറ്റാമിനും, ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

      മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽ. എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ,  എക്സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ റമീഷ് അക്തർ (37) തറൂൽപറമ്പിൽ വീട്ടിൽ നാഗത്തുമ്പടം, ഒളവണ്ണ, കോഴിക്കോട്. എന്നയാളിൽ നിന്നും 1.400 ഗ്രാം മേത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ സുനിൽകുമാർ…

      Read More

        ആധാർ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവും ഇല്ല: മന്ത്രി വി. ശിവൻകുട്ടി

        തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ ആറാം പ്രവൃത്തി ദിവസത്തിനകം ആധാർ നമ്പർ ലഭ്യമാക്കാത്തവർക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.   കുറുക്കോളി മൊയ്തീന്‍റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വർഷം 57,130 വിദ്യാർഥികൾക്ക് ആറാം പ്രവൃത്തി ദിവസം യു.ഐ.ഡി നമ്പർ ലഭിച്ചിരുന്നില്ല. പാഠപുസ്തക അച്ചടി നേരത്തെ ആരംഭിക്കുന്നതിനാൽ മുൻവർഷത്തെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് വിതരണം നടത്തുന്നത്. പാഠപുസ്തക ഇൻഡൻറ് മുൻകൂട്ടി രേഖപ്പെടുത്തുന്നതിനാൽ ആകെ കുട്ടികളുടെ…

        Read More

        തപോഷ് ബസുമദാരി ജില്ലാ പോലീസ് മേധാവിയായി ചുമതലേറ്റു.

        കൽപ്പറ്റ : വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമദാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമദാരി നിയമിതനായത്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) എസ്.പി, കൽപ്പറ്റ-ഇരിട്ടി എന്നിവടങ്ങളിൽ എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസാം ഗുവാഹത്തി സ്വദേശിയാണ്.

        Read More

        പവർ ബ്രിഗേഡ് റോഡ് സുരക്ഷാ അംഗങ്ങൾ കലക്ടർക്ക് നിവേദനം നൽകി

        കൽപ്പറ്റ : എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ പവർ ബ്രിഗേഡ് റോഡ് സുരക്ഷാ അംഗങ്ങൾ, ദേശീയപാതയോരത്ത് കൈവരിയോട് കൂടിയ നടപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ കലക്ടർ വി.ചെൽസ സിനിക്ക് നിവേദനം നൽകി. ഹയർസെക്കൻഡറി വിഭാഗത്തിന് മുൻവശത്തുള്ള റോഡരികിൽ നിലവിൽ നടക്കാനുള്ള സൗകര്യം ഇല്ല എന്നത് മുൻനിർത്തിയാണ് വിദ്യാർത്ഥികൾ കലക്ടർക്ക് നിവേദനം നൽകിയത്. വാഹനങ്ങൾ നിരനിരയായി നിർത്തിയിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ടാർ റോഡിലേക്ക് കയറി മാത്രമേ യാത്ര ചെയ്യാൻ നിലവിൽ സൗകര്യമുള്ളൂ. കൈവരിയോട് കൂടിയ…

        Read More

        യു.കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് 44 ലക്ഷം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ

        കൽപ്പറ്റ: യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ കർണാടക ഹുൻസൂരിൽ നിന്ന് പിടികൂടി. പരാതിക്കാരിയിൽ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ച കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതുശ്ശേരിയിൽ അലക്സ് അഗസ്റ്റിൻ (25) എന്നിവരെയാണ് ഇഞ്ചി തോട്ടത്തിൽ ഒളിച്ചു കഴിയവെ പിടികൂടിയത്. ഒന്നാം പ്രതിയായ അന്നയുടെ നിർദ്ദേശ പ്രകാരം പരാതിക്കാരി ഇരുവരുടെയും അക്കൌണ്ടുകളിലേക്ക് 9 ലക്ഷം രൂപ…

        Read More

        ഇങ്ങനെ പറയുന്നവരുടെ ഉദ്ദേശം വേറെയാണ്’; വയനാട് ദുരന്തത്തിലെ വ്യാജ വാർത്തയിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്

        കൽപ്പറ്റ : വയനാട് ദുരന്തത്തെ മറയാക്കി മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്തിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. കോടതിയിൽ സമർപ്പിച്ച രേഖ പൊക്കി പിടിച്ചു സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതത്തുക ചിലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശം വേറെയാണ്. മാധ്യമങ്ങളാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുഖ്യശത്രുക്കൾ എന്ന് ഇനിയെങ്കിലും തിരിച്ചറിയണം എന്നും മാധ്യമങ്ങളെ ബഹിഷ്കരിക്കണമെങ്കിൽ അത് തന്നെ ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. ഓണത്തിന് ഇടതു നേതാക്കളുടെ കൂടെ ഓണമാഘോഷിക്കുന്ന പരിപാടി ഒക്കെ ഉണ്ടാകും. പക്ഷേ പിറ്റേന്ന്…

        Read More

        ഞങ്ങളുമുണ്ട് കൂടെ: തൊഴിൽ മേള ഇന്ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും

        കൽപ്പറ്റ : ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ മേപ്പാടി ദുരിതബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി “ഞങ്ങളുമുണ്ട് കൂടെ ” തൊഴിൽ മേളക്ക് ഇന്ന് (ഓഗസ്റ്റ് 23) തുടക്കമാകും. തൊഴിൽമേള കാപ്പംകൊല്ലി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ഹാളിൽ രാവിലെ 10 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എ ടി. സിദ്ധിഖ് അധ്യക്ഷനായിരിക്കും. മേപ്പാടി മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിത മേഖലയിലെ തൊഴിൽ അന്വേഷകർക്ക് വരുമാന ദായക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ഘട്ടങ്ങളിലായാണ് തൊഴിൽ മേള…

        Read More