കൽപ്പറ്റ :C W S A (Construction Workers Supewicers Association) 15ാം മത് വയനാട് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാൻ അഹമ ദു കുട്ടി മേപ്പാടി, കൺവീനർ റോബിൻസൺ ആന്റണി ചുണ്ടേൽ എന്നിവരെ ചുമതലപ്പെടുത്തി. കൺവെൻഷനും കുടുംബ സംഗമവും മേപ്പാടി M S ഓഡിറ്റേറിയത്തിൽ Oct-26 ന് രാവിലെ 9.00 മണിക്ക് കൊടിയേറ്റം തുടർന്ന് പ്രതിനിധി സമ്മേളനവും ഉച്ചയ്ക്ക് ശേഷം കുടുംബ സംഗമവും ആശ്വാസ് പദ്ധതി ( മരണപ്പെടുന്ന അംഗത്തിന് 10 ലക്ഷം ലഭിക്കുന്ന) ഉദ്ഘാടനവും 4 മണിക്ക് പ്രകടനവും നടത്തുന്നതായിരിക്കും. പ്രതിനിധി സമ്മേളനം ബഹു: കൃഷി മന്ത്രി T സിദ്ധിഖ് ഉദ്ഘാടനം ചെയ്യും , കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ശ്രീമതി ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. കൺവെൻഷൻ വിജയത്തിനായി 51 പേരുടെ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് K R രാജേഷ്, ജില്ലാ സെക്രടറി സോജൻ PC, ട്രഷറർ നിഷാന്ത് സംസ്ഥാന കമ്മിറ്റി അംഗം ഹൈദ്രു , ടെക്നിക്കൽ എഞ്ചിനീയർ അനൂപ് കുമാർ എന്നിവർ സംസാരിച്ചു
കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ 15-ാമത് ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചു
