Headlines

    അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു.

    വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തരുവണ നടയ്ക്കൽ പ്രദേശത്ത് യാതൊരുവിധ അനുമതികളുമില്ലാതെ വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് സെക്രട്ടറി നിരോധിച്ചു.   പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് ഇനിമുതൽ ഈ പ്രദേശത്ത് നിന്നും മണ്ണെടുക്കുകയോ കടത്തുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉത്തരവ് മറികടന്ന് മണ്ണെടുക്കാൻ ഉപയോഗിക്കുന്ന ജെ.സി.ബി, ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.   നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പഞ്ചായത്ത് അധികൃതരെ വിവരം…

    Read More

    സത്യന്റെ ഓർമകളിൽ കൈനാട്ടി പത്മപ്രഭ ഗ്രന്ഥലയം പാട്ടരുവി.

    കൽപറ്റ: മലയാള സിനിമ ചരിത്രത്തിലെ അഭിനയ ചക്രവർത്തി സത്യന്റെ ഓർമകളിൽ കൈനാട്ടി പത്മപ്രഭ ഗ്രന്ഥലയം പാട്ടരുവി. എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന പാട്ടരുവി 23-മത് ലക്കത്തിൽ കൈനാട്ടി അമൃതകൃപ ആസ്പത്രിയിലെ ഡോ. സഞ്ജീവ് വാസുദേവ് മുഖ്യാഥിതിയായി. ഗ്രന്ഥാലയം പ്രസിഡന്റ്‌ ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രകാശൻ, എസ്.സി. ജോൺ എന്നിവർ സംസാരിച്ചു. പി.വി. രഞ്ജിത്ത്, കെ.വി. ബാബുരാജ്, ആർ. ഗോപാലകൃഷ്ണൻ, രേണുക സുജിത്ത്, യാമി സിഡ്വി,എസ്. ധനീഷ് എന്നിവർ സത്യൻ പാടി അഭിനയിച്ച ഗാനങ്ങൾ…

    Read More

    ചീരാൽ വെള്ളച്ചാലിൽ വീണ്ടും പുലി; വളർത്തു നായയെ പിടികൂടി.

    ചീരാൽ വെള്ളച്ചാലിൽ വീണ്ടും പുലി; വളർത്തു നായയെ പിടികൂടി നോർത്ത് വെള്ളച്ചാലിലെ അരവിന്ദന്റെ മുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന നായയെ പുലി പിടികൂടി ഇന്ന് പുലർച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ട് ജനൽ കർട്ടൻ മാറ്റിയപ്പോൾ നായയെപുലി വലിച്ചുകൊണ്ടുപോകുന്ന ത് വീട്ടുകാർ നേരിട്ട് കണ്ടു. ഇന്നലെയും തൊട്ടടുത്ത പ്രദേശത്തു നിന്നും അഞ്ചു കോഴികളെ പുലി പിടികൂടിയിരുന്നു. ഇതേ തുടർന്ന് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു, എന്നാൽ ക്യാമറകൾ കൊണ്ട് പരിഹാരമാവില്ലെന്നും വെച്ച് ഉടൻ പിടികൂടണം…

    Read More

    ടെക്‌നോളജി ക്ലിനിക് ഉദ്ഘാടനം ചെയ്തു.

    അമ്പലവയല്‍ : ഭക്ഷ്യമേഖലയില്‍ പാക്കേജിങ്ങിന്റെ പ്രധാന്യമറിയിക്കാനായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിച്ച ടെക്‌നോളജി ക്ലിനിക്ക് ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ട്രെയിനിങ്ങ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം എം.എ ഷിഫാനത്ത് അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവേല്‍ മുഖ്യ പ്രഭാഷണം നടത്തി. ആധുനിക പാക്കേജിംഗ് മെഷീനുകള്‍ ഉപയോഗിച്ചുള്ള നൂതനമായ പാക്കേജിംഗ് രീതികള്‍, പാക്കേജിംഗിന്റെ നിയമവശങ്ങള്‍, പാക്കേജിംഗ് ഡിസൈനുകള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍…

    Read More

    വളയം പിടിക്കാൻ വളയിട്ട കൈകൾ, ഷീ ഡ്രൈവ് പരിപാടിക്ക് തുടക്കമായി.

    കാവുംമന്ദം: വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വിവിധ ഡ്രൈവിംഗ് സ്കൂളുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനം ഷീ ഡ്രൈവ് പരിപാടിക്ക് തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷയായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി ടി പത്മലാല്‍ മുഖ്യപ്രഭാഷണം നിർവഹിച്ചു. വളയം പിടിക്കാൻ വളയിട്ട കൈകൾ എന്ന ലക്ഷ്യത്തിൽ സബ്സിഡി നിരക്കിൽ ഇരുചക്രവാഹനം, കാർ, ഓട്ടോറിക്ഷ എന്നിവ പരിശീലിപ്പിച്ച് ലൈസൻസ് ലഭ്യമാക്കുന്നതാണ്…

    Read More

      ജിയോ ഓഫീസ് അടഞ്ഞു കിടക്കുന്നതിനാൽ പുൽപ്പള്ളി മേഖലയിലെ ജിയോ നെറ്റ്‌വർക്ക് ഉപഭോക്താക്കൾ കഷ്ടപ്പാടിൽ

      പുൽപ്പള്ളി : പുൽപ്പള്ളി മേഖലയിലെ ജിയോ നെറ്റ്‌വർക്ക് ഉപഭോക്താക്കൾക്ക് സേവനത്തിനായും പരാതി നൽകുവാനോ മറ്റു സേവനങ്ങൾ ലഭിക്കുന്നതിനുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പുൽപ്പള്ളി താഴെയങ്ങാടിയിലെ ഓഫീസ് മിക്ക ദിവസവും അടഞ്ഞു തന്നെ. മിക്ക ദിവസവും ആളുകൾ ഓഫീസിൻ്റെ മുമ്പിൽ വന്നു പോകുന്നത് പതിവാണെന്ന് അടുത്തുള്ള സ്ഥാപന ഉടമകൾ പറഞ്ഞു. ജിയോ നെറ്റ്‌വർക്ക് വിളിച്ചാൽ കിട്ടില്ല എന്നും ബിസി ആണെന്നും മറ്റുമുള്ള പരാതികൾ ഉള്ളപ്പോഴാണ് ഈ ഓഫീസ് തുറക്കാതിരിക്കുന്നത്. പുൽപ്പള്ളി മേഖലയുടെ 60 ശതമാനം ഉപഭോക്താക്കളും ജിയോ നെറ്റ് വർക്കിന്റെ കീഴിലായി…

      Read More

        കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി

        ചീരാല്‍: നെന്‍മേനി പഞ്ചായത്തിലെ കല്ലിങ്കര ഉന്നതിയില്‍ സാംസ്‌കാരിക നിലയം നിര്‍മാണം തുടങ്ങി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍ ശിലാസ്ഥാപനം നടത്തി. വാര്‍ഡ് അംഗം വി.ടി. ബേബി അധ്യക്ഷത വഹിച്ചു. ജെ.എ. രാജു, കെ.സി.കെ. തങ്ങള്‍, വി.ടി. രാജു, ടി.കെ. രാധാകൃഷ്ണന്‍, എം. സുനില്‍കുമാര്‍, ഇ.പി. പുഷ്‌കരന്‍, കെ.സി. വേലായുധന്‍, പീഞ്ചന്‍, ഷാജി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6,47,000 രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ബത്തേരി ലേബര്‍…

        Read More

        നെഹ്റു അനുസ്മരണം നടത്തി

        കല്‍പറ്റ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും നവഭാരത ശില്‍പിയുമായ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ 61-ാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് വയനാട് ഡി.സി.സി.യില്‍ അനുസ്മരണം നടത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിര പോരാളിയും, ബ്രിട്ടീഷുകാരോട് പടപൊരുതി പല തവണ ജയിൽ വാസം അനുഭവിച്ച നേതാവായിരുന്നു നെഹ്‌റു. ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രസിഡൻ്റും, സ്വാതന്ത്രലബ്ധിക്ക് ശേഷമുള്ള 17 വര്‍ഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന അദ്ദേഹം ഈ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മറക്കാന്‍ കഴിയില്ലെന്നും ശിശുക്കളെ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ഒരു തലമുറയെ തന്നെ പൂര്‍ണ്ണ രാജ്യസ്‌നേഹമുള്ളവരാക്കി…

        Read More

        വേൾഡ് ഡയബെറ്റിക് ഡേയോട് അനുബന്ധിച് മെഗാ വാക്കത്തോൺ നടത്തി,

        ൽമാനന്തവാടി : സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മർച്ചന്റ്സ് അസോസിയേഷൻ , എസ്.പി.സി , കേരള ഫയർ ആൻഡ് റെസ്ക്യൂ , സി – ഡിറ്റ് എഡ്യൂക്കേഷൻ സെഞ്ച്വറി ഫാഷൻ സിറ്റി, മാനന്തവാടി പ്രസ്സ് ക്ലബ് , ലയൺസ് ക്ലബ് , മറ്റു ഇതര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മെഗാ വാക്കത്തോൺ നടത്തി .വിദ്യാർഥികളടക്കം അഞ്ഞൂറോളം പേർ പങ്കെടുത്ത വാക്കത്തോൺ വയനാട് ജില്ലാ അഡീഷനൽ.ജില്ലാ മജിസ്ട്രേറ്റ് എൻ ഐ ഷാജുവും , മാനന്തവാടി ഡി.വൈ.എസ്.പി പി…

        Read More

          ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാൾ കമ്മിറ്റി രൂപീകരണം നടന്നു.

          ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാൾ കമ്മിറ്റി രൂപീകരണം നടന്നു. 2026 ഒക്ടോബർ 1 മുതൽ 12 വരെ നടക്കുന്ന തിരുനാൾ ഉൽസവത്തിന് 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ഇടവക വികാരി റവ.ഫാ.മാത്യു മലയിൽ, ട്രെസ്റ്റിമാരായ ജോസ് കുഴിക്കൊമ്പിൽ, രാജു ചൊവ്വാറ്റുകുന്നേൽ, പൈലി കല്ലുവെട്ടാംകുഴിയിൽ, രാജു തുടിയംപറമ്പിൽ, സെക്രട്ടറി റെജി കിഴക്കേപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

          Read More