കുരുമുളക് മോഷണം: സംഘത്തിലെ മൂന്ന് യുവാക്കൾ പിടിയിൽ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

      പുൽപ്പള്ളി: ശശിമലയിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ നിന്നും മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച് കടത്തിയ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി വടാനക്കവല ചെമ്പക പുരയിൽ അനൂപ് (22), താന്നി തെരുവ് തെക്കേ പീടികയിൽ നൗഫൽ (22), താന്നി തെരുവ് ചെവിടക്കൽ പാറക്കൽ മുഹമ്മദ് സിനാൻ (18) എന്നിവരാണ് പിടിയിലായത്.   പുൽപ്പള്ളി ശശിമല കുഴുപ്പുമാലിയിൽ ബെന്നിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള കുരുമുളക് അതിവിദഗ്ധമായി കടത്തിയ…

    Read More

      കനത്ത ചൂടിൽ വെന്തുരുകി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.

      സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പുതുക്കിയ മുന്നറിയിപ്പ്. ഇന്ന് മുതൽ 19-ാം തിയതി വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…

      Read More

      ലിബർട്ടഡ് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

      മാനന്തവാടി : പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി മാനന്തവാടി വയനാട് ഗവ.എഞ്ചിനീയറിങ് കോളേജ് ലിബർട്ടഡ് യൂണിയൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഭദ്രദീപം കൊളുത്തി ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു. സിനിമാ താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, സോഹൻ സീനുലാൽ,  ബിനു തൃക്കാക്കര തുടങ്ങിയവർ പങ്കെടുത്ത ഉദ്ഘാടന വേളയിൽ കോളജിലെ ശുചീകരണ തൊഴിലാളികളായ ശശി വി.എം, ഇബ്രായി.കെ,സജീവൻ എൻ.കെ, ടെൽമ.ജെ,റംലത്ത്,ബിജു.എം.ടി,ബാബു.പി.കെ, വസന്ത കുമാരി, രമേശൻ, സദാനന്ദൻ.പി,ദിലീഷ് ഡൊമനിക്,ബിനി.കെ.സി, ഫൗസിയ, സിന്ധു, ശ്രീലാൽ കാക്കനാട്ട് തുടങ്ങിയവരെയും ഉന്നത…

      Read More

        സിവിൽ സർവ്വീസ് ജേതാവിനെ അനുമോദിച്ചു

        സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഹൃദ്യ എസ്. ബിജുവിനെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അനുമോദിച്ചു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ രണ്ടാംവർഷ എം എ സോഷ്യോളജി വിദ്യാർത്ഥിനിയായ ഹൃദ്യ എസ്. ബിജു സിവിൽ സർവീസ് പരീക്ഷയിൽ 202 ആം റാങ്ക് നേടിയിരുന്നു. യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എൻ. എം. എസ്. എം. ഗവൺമെൻറ് കോളേജ് കൽപ്പറ്റ ലേണർ സപ്പോർട്ട് സെന്ററിലെ വിദ്യാർത്ഥിനിയാണ് ഹൃദ്യ എസ്. ബിജു. കൽപ്പറ്റ ഗവൺമെൻറ് കോളേജിൽ നടന്ന അനുമോദന പരിപാടി ശ്രീനാരായണഗുരു ഓപ്പൺ…

        Read More

          ഡോ ശാഫി പുൽപാറയെ ബദ്റുൽഹുദ ആദരിച്ചു

          പനമരം:കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി യിൽ നിന്ന് കൊമേഴ്സ് വിഷയത്തിൽ പി എച്ച് ഡി ചെയ്ത് ഡോക്ടറേറ്റ് നേടിയ പ്രിയ സുഹൃത്തും ബദ്റുൽ ഹുദയുടെ സഹകാരിയും ആയ DR മുഹമ്മദ് ഷാഫി പുൽപ്പാറ(കൽപ്പറ്റ)ക്ക് ബദ്റുൽ ഹുദയിൽ സ്വീകരണവും ആദരവും നൽകി ഐ സി എഫ് ദുബൈ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുസലാം സഖാഫി വെള്ളലശ്ശേരി പൊന്നാട അണിയിച്ചു, ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി, മാനേജർ നസീർ കൊട്ടത്തറ, സെക്രട്ടറി ഇബ്രാഹിം സഖാഫി പി കെ, ക്യാമ്പസ് ഇൻ…

          Read More

          സഞ്ജു കെ.ജെ.യ്ക്ക് ജെസിഐ കൽപ്പറ്റ ബിസിനസ് അവാർഡ്

          കൽപ്പറ്റ: ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയിട്ടും, മനക്കരുത്തോടെ വീണ്ടും തിരിച്ചുവരുകയും പ്രദേശത്തിന് തൊഴിൽ സൃഷ്ടിക്കുകയും ചെയ്ത സഞ്ജു കെ.ജെ.യ്ക്ക് ഈ വർഷത്തെ ജെസിഐ കൽപ്പറ്റ ബിസിനസ് അവാർഡ് ലഭിച്ചു. ജെസിഐ സോണൽ പ്രസിഡന്റ് ജെസ്സിൽ ജയൻ ആണ് അവാർഡ് നൽകിയത്. സഞ്ജു കെ.ജെ. സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ *എക്സോട്ടിക് പെറ്റ്സ് സോൺ* എന്ന പേരിൽ അപൂർവമായ കിളികൾ, പാമ്പുകൾ, അണ്ണാൻ മീനുകൾ തുടങ്ങിയവയുടെ പ്രദർശനം ആരംഭിച്ചതോടെ പ്രദേശത്തെ ആറോളം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും…

          Read More

            കടുവ പശുവിനെ ആക്രമിച്ചു കൊന്നു

            തിരുനെല്ലി പോത്തുമൂലയിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. കൊല്ലിമൂല സുബ്രമണ്യന്റെ 1.5 വയസ്സുള്ള പശുക്കിടവിനെയാണ് ഇന്ന് രാവിലെ പത്തരയോടെയാണ് വീടിന്റെ സമീപത്തുള്ള പറമ്പിൽ മേയാൻ വിട്ട പശുവിനെ കടുവ പിടികൂടിയത്. കഴിഞ്ഞ വർഷവും സുബ്രമണ്യൻ്റെ പശുവിനെ കടുവ കൊന്നിരുന്നു

            Read More

              നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞു; യുവാവിന് പരിക്ക്

              നടവയൽ: നടവയൽ ചീഞ്ഞോടിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കയ്യാലമുക്ക് പുത്തൻപുരയിൽ ബിനോയിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

              Read More

                സ്പോർട്സെൻസ് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു

                വയനാട്ടിലെ യുവ സൈക്ലിസ്റ്റുകളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്പോർട്സ് പ്രൊമോട്ടിംഗ് സ്റ്റാർട്ടപ്പ് സ്ഥാപനമായ SPORTSENSEയുടെ നേതൃത്വത്തിൽ ഇന്ന് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം ഉദ്ഘാടനം നിർവഹിച്ചു. വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. സാജിദ് ആശംസകൾ അർപ്പിച്ചു. 23 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരങ്ങൾ രണ്ട് വിഭാഗങ്ങളിലായാണ് നടന്നത്. അണ്ടർ-12 പെൺകുട്ടികളുടെ വിഭാഗത്തിൽ ആലിയ ഫർവീൻ ഒന്നാം സ്ഥാനവും വേദ അഭിലാഷ് രണ്ടാം സ്ഥാനവും നേടി. അണ്ടർ-12 ആൺകുട്ടികളുടെ വിഭാഗത്തിൽ…

                Read More

                കുരുന്നുകൾക്ക് ആവേശം പകർന്ന് അംഗൻവാടി പ്രവേശനോത്സവം

                കമ്പളക്കാട്:കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അമ്പലച്ചാൽ അങ്കണവാടിയിലെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗം ലത്തീഫ് മേമടൻ അധ്യക്ഷത വഹിച്ചു. റീന ജോസഫ്,റൂഖിയ ഉസ്മാൻ,ആബിദ് കെ.ടി,ധന്യ ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. കുരുന്നുകൾക്ക് ആവേശവും കൗതുകവും പകർന്ന് അംഗൻവാടി പ്രവേശനോത്സവം ഗംഭീരമായി. മാതാപിതാക്കാൾ മടങ്ങിയപ്പോൾ തിരിച്ചു പോകണമെന്ന് പിടിവാശിയോ കണ്ണുനീരോയില്ലാതെ പുതിയൊരു ചുറ്റുപാടിയിൽ പുത്തൻ കൂട്ടുകാരെ കണ്ടതിലുള്ള സന്തോഷത്തിലായിരുന്നു കുട്ടികൾ. പ്രാർഥനയോട് കൂടിയ ചടങ്ങിൽ കുട്ടികൾക്ക് മധുരവിതരണം നടത്തി

                Read More