കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്

    മാനന്തവാടി: തൃശ്ശിലേരിയിൽ വീട്ടു മുറ്റത്തു വച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്കു പരുക്ക്.കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (50) ആണ് പരുക്കേറ്റത്. ഇന്നു പുലർച്ചെ വീട്ടുമുറ്റത്തെത്തിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം.വാരിയെല്ലിനു പരുക്കേറ്റ ചിന്നനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *