കബനി നദിക്ക് കുറുകെ പാലം; രാഹുൽ ഗാന്ധി എം പിക്ക് നിവേദനം നൽകി: പുൽപ്പള്ളി മർച്ചന്റ്സ് അസോസിയേഷൻ

പുൽപ്പള്ളി : ബൈരക്കുപ്പയിൽ പാലം പണിയുന്നതിന് എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇത് മരക്കടവിലേക്ക് മാറ്റി പുതിയ അലൈൻമെന്റ് തയ്യാറാക്കി പാലം പണിയാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ രാഹുൽ ഗാന്ധി എംപിക്ക് നിവേദനം നൽകിയത്. കേരള കർണാടക അതിർത്തിയായ ബൈരക്കുപ്പയിൽ കബനി നദിക്ക് കുറുകെ പാലം പണിയുന്നതിന് പ്രധാന തടസ്സം തുടർന്നുവരുന്ന റോഡ് വനത്തിലൂടെ കടന്നു പോകുന്നുവെന്നതായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ്  കർണാടക സർക്കാർ പാലം പണിയുന്നതിന് താൽപര്യം പ്രകടിപ്പിക്കാത്തത്. എന്നാൽ ബൈരക്കുപ്പയിൽ നിന്നും 5 കിലോമീറ്റർ താഴെ മരക്കടവ്…

Read More

    എല്‍.ഡി.എഫ്‌ വടക്കൻ മേഖല ജാഥക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി

    മാനന്തവാടി: വികസന വിളംബരമുയുർത്തി ചുരം കയറി എത്തിയ എല്‍.ഡി.എഫ്‌ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ആദ്യസ്വ‍ീകരണം മാനന്തവാടിയിലായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ വൈകിട്ട്‌ ആറോടെയാണ്‌ മാനന്തവാടിയിലേക്ക്‌ എത്തിയത്‌.   തലപ്പുഴയില്‍ നേതാക്കളുടെ സ്വ‍ീകരണത്തിനുശേഷം ട‍ൗണില്‍ ജോസ് തിയറ്റർ ജങ്ഷനില്‍ ജനാവലി ഉജ്വല വരവേല്‍പ്പേകി. പൊതസമ്മേളന നഗരി ഗാന്ധി പാർക്ക്‌ ജനനിബിഡമായി. ജാഥ ക്യാപ്റ്റനെ സംഘാടക സമിതി കണ്‍വീനർ പി വി സഹദേവൻ ഷാളണിയിച്ചു. വാദ്യമേളങ്ങളോടെയും മുത്തുക്കുകകളുടെയും അകന്പടിയോടെയായിരുന്നു…

    Read More

    100 ദിനം പൂർത്തിയാക്കിയ തൊഴിലാളിക്ക് സഹപ്രവർത്തകരുടെ ആദരം

    മാനന്തവാടി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ഗോത്ര വിഭാഗത്തിലെ തൊഴിലാളിയെ സഹ പ്രവർത്തകർ ആദരിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട ഒഴുക്കൻ മൂല ഉണ്ടാടി ഉന്നതിയിലെ ലീലയെയാണ് സഹപ്രവർത്തകർ തൊഴിലിടത്തിൽ ആദരിച്ചത്. ആറാം വാർഡിൽ ഇതിനോടകം പത്തിലധികം പേർ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയിരുന്നു. തൊഴിലാളികൾ ലഡു വിതരണവും നടത്തി.

    Read More

      അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

      പൂതാടി: പൂതാടിയിൽ അടക്ക പറിക്കുന്നതിനിടെ 33 കെ.വി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് ഓമശ്ശേരി തെച്ചാട് സ്വദേശി കാടായി കണ്ടത്തിൻ റഫീഖ് (46) ആണ് മരിച്ചത്.   അടക്ക പറിക്കുന്നതിനിടെ ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇരുമ്പ് തോട്ടി 33 കെ.വി ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റതിനെ തുടർന്ന് മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു

      Read More

      നാളെ ജില്ലയിൽ സഹചാരി ഫണ്ട് കലക്ഷൻ

      കൽപ്പറ്റ : എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് കലക്ഷൻ നാളെ ജില്ലയിൽ സംഘടിപ്പിക്കും. 2024 – 25 വർഷത്തിൽ മാത്രം 3164000 രൂപയുടെ ചികിത്സാ സഹായങ്ങൾ ജില്ലയിലെ രോഗികൾക്ക് നൽകാനായിട്ടുണ്ട്. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന എഴുപതോളം സഹചാരി സെൻററുകൾ ആംബുലൻസ് സർവ്വീസുകൾ കിഡ്നിരോഗികൾക്ക് സ്ഥിരം സാമ്പത്തീക സഹായം, അപകടകളിലും മറ്റും പരുക്ക് പറ്റുന്നവർക്ക് സഹചാരിയുടെ അടിയന്തിര ചികിത്സാ സഹായം തുടങ്ങി കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം എന്ന സഹചാരി പ്രമേയത്തെ കൂടുതൽ അർത്ഥമുള്ളതാക്കുന്നതാണ് സംഘടനയുടെ…

      Read More

      കോഫി വിത്ത് ടീച്ചേഴ്സ്-അധ്യാപകരെ ആദരിച്ചു

      മാനന്തവാടി : സപ്തംബർ 5 അധ്യാപകദിനത്തിൽ പഴശ്ശിഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു. Coffee with teachers എന്ന പേരിൽ ആയിരുന്നു അധ്യാപക ദിനപരിപാടി സംഘടിപ്പിച്ചത്. ഗ്രന്ഥാലയത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ലൈബ്രറി പ്രവർത്തകർ കൂടിയായ അധ്യാപകരെയാണ് പഴശ്ശിയുടെ സൗഹൃദകൂട്ടായ്മയിൽ വെച്ച് ഗ്രന്ഥാലയം ആദരിച്ചത്. അധ്യാപകരുടെ ഓർമ്മകളും ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും പങ്കിട്ട മനോഹരമായ സായാഹനത്തിൽ അധ്യാപക ദിനാചരണം ഓർമ്മകളിലിടം പിടിക്കുകയായിരുന്നു. വിവിധ തലമുറകൾക്ക് PSC മത്സര പരീക്ഷകളിലൂടെ ജീവിതമാർഗ്ഗം തുറന്ന് കൊടുത്തവർ കൂടിയായ പഴശ്ശി ഗ്രന്ഥാലയത്തിലെ അധ്യാപകരായ എ….

      Read More

      ചെമ്പട്ടിയില്‍ ട്രൈബല്‍ ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി

      ചുണ്ടേല്‍: ചെമ്പട്ടിയില്‍ ട്രൈബല്‍ ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.എസ്. സുജിന അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. പുസ്തക ചലഞ്ചിന്റെ ഭാഗമായി പൂക്കോട് ഡയറി കോളജ് പത്താം നമ്പര്‍ എന്‍എസ്എസ് യൂണിറ്റ് സമാഹരിച്ച 200 പുസ്തകങ്ങള്‍ ആന്‍ജലോ പൗലോസ് ലൈബ്രറി സെക്രട്ടറി ബബീഷ് കുമാറിന് കൈമാറി. ജിപ്‌സ ജഗദീഷ് സ്വാഗതവും എം. മണി നന്ദിയും പറഞ്ഞു.

      Read More

      റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

      ബത്തേരി : സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമ്പിളി സുധി അധ്യക്ഷത വഹിച്ചു .ജില്ലാ ഫെസിലിറ്റേറ്റര്‍ പി.ടി ബിജു റിസോഴ്സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി. നായര്‍, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബീന വിജയന്‍, ഗ്ലാഡീസ് സ്‌കറിയ, പ്രസന്ന ശശീന്ദ്രന്‍, പി. കെ. സത്താര്‍,…

      Read More

      “വേരുകളുണങ്ങുമ്പോൾ ” പ്രകാശനം ചെയ്തു.

      തൃശ്ശൂർ : കേരള സാഹിത്യ അക്കാദമിയിൽ വച്ച് ഗ്രേസി കെ വി യുടെ കഥാസമാഹാരം “വേരുകളുണങ്ങു മ്പോൾ ” പ്രകാശനം ചെയ്തു. 16 – 11 – 24 ശനിയാഴ്ച ചങ്ങമ്പുഴ ഹാളിൽ വച്ച് നടത്തിയ പൊയട്രി ഫൗണ്ടേഷൻ്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രകാശനം നടന്നത്. പ്രശസ്ത ഗാനരചയിതാവും കവിയും പ്രഭാഷകനുമായ ശ്രീ രാജീവ് ആലുങ്കൽ പുസ്തക പ്രക പ്രശനം നടത്തി . പ്രശസ്ത കവിയും പൊയട്രി ഫൗണ്ടേഷൻ്റെ സെക്രട്ടറിയുമായ ശ്രീ രാജേഷ് ശ്രീധർ പുസ്തകം ഏറ്റുവാങ്ങി…

      Read More

        വയനാട്ടിൽ തണുപ്പ് കൂടി: കാപ്പിയുടെ ഉണക്ക് കുറഞ്ഞാൽ ഗുണത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിൻ്റെ മുന്നറിയിപ്പ്.

        കൽപ്പറ്റ: കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വയനാട്ടിൽ തണുപ്പ് കൂടിയിട്ടുണ്ട്. അതിനാൽ കൂടുതൽ സമയം വെയിലത്തിട്ട് ഉണക്കിയില്ലങ്കിൽ കാപ്പിയുടെ ഗുണനിലവാരത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിൻറെ മുന്നറിയിപ്പ് .അന്താരാഷ്ട്ര മാർക്കറ്റിൽ ഏറ്റവും ഡിമാൻഡുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് ചുരുങ്ങിയത് 12 ദിവസമെങ്കിലും വെയിലത്തിട്ട് ഉണക്കൽ ആവശ്യമാണെന്ന് കോഫി ബോർഡ് അധികൃതർ മുന്നറിയിപ്പു നൽകി.   സിമൻറ് ചെയ്തതോ ഇൻറർലോക്ക് പാകിയതോ ആയ കളങ്ങളിൽ ഉണക്കണമെന്നും നിർദ്ദേശമുണ്ട്.   വർഷങ്ങളുടെ മുന്നൊരുക്കം കൊണ്ട് കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ…

        Read More