കുട്ടിക്കെതിരെ ലൈംഗികാതിക്രമം; തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

    മാനന്തവാടി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം മുങ്ങിയ തരുവണ അബ്ദുൾ മജീദി(56)നെ മാനന്തവാടി പോലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി

     

    നവംബറിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഞായറാഴ്ച തമിഴ് നാട്ടിലെ കൃഷ്ണഗിരിയിൽ വച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ഒരു മാസത്തോളം ഫോൺ ഉപയോഗിക്കാതെ ഒളിവിൽ താമസിക്കുകയായിരുന്ന ഇയാളെ വളരെ പണിപ്പെട്ടാണ് മാനന്തവാടി പോലീസ് പിടികൂടിയത്.

    Leave a Reply

    Your email address will not be published. Required fields are marked *