മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

    മീനങ്ങാടി : മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെറ്ററിനറി ലാബിന്റെയും പാലിന്റെ അധിക വില വിതരണോദ്ഘാടനവും സഹകരണ സംഘം പ്രസിഡന്റ് പി.പി.ജയന്‍ നിര്‍വ്വഹിച്ചു. ക്ഷീര സംഘത്തില്‍ 2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 കാലയളവില്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക്…

    Read More

    പുത്തൻപുര -പിലാക്കാവ് റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം: സുബൈർ കെ

    മാനന്തവാടി – പുത്തൻപുര കവലയിൽ നിന്നും പിലാക്കാവിലേക്ക് പോകുന്ന റോഡ് പൊട്ടിപൊളിഞ് ഗതാഗത യോഗ്യമല്ലാതെയായിരിക്കുകയാണെന്നും നഗര സഭ അധികൃതർ ഉടൻ തന്നെ ആ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ.കെ.നൂറ് കണക്കിന് കുടുംബങ്ങൾ ഈ റോഡിന് വശങ്ങളിൽ താമസിക്കുന്നുണ്ട്. അതോടൊപ്പം ഒരു സ്പെഷ്യൽ സ്കൂളും ഈ റോഡ് സൈഡിൽ ഉണ്ട്. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ നാട്ടുകാരും യാത്രക്കാരും വളരെ പ്രയാസത്തിലാണ്. അത് കൊണ്ട് തന്നെ നഗരസഭ അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും റോഡ്…

    Read More

    കൊളഗപ്പാറ റോയൽ ബേക്കറിക്ക് സമീപം കാറും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

    ഇന്ന് രാവിലെ കൊളഗപ്പാറ റോയൽ ബേക്കറിക്ക് സമീപം കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും പനമരം ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ➖➖➖➖➖➖➖➖➖➖

    Read More

      മുഹമ്മദ് റഫി അനുസ്മരണം നടത്തി

      കൽപ്പറ്റ : ഇതിഹാസ ഗായകനായ മുഹമ്മദ് റഫിയുടെ 40ാം ഓർമ്മ ദിനത്തിൽ “വയനാട് മുഹമ്മദ് റഫി ലവേഴസ് ഫോറ”ത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും ഗാനാഞ്ജലിയും നടത്തി. പത്മപ്രഭ ലൈബ്രറിയിലെ MP വീരേന്ദ്രകുമാർ ഹാളിൽ വെച്ച് നടന്ന അനുസ്മരണ യോഗം ഡോ. ഡി. മധുസൂദനൻ ബത്തേരി ഉദ്ഘാടനം ചെയ്തു. ദൈവത്തിൻ്റെ ശബ്ദവുമായി ഭൂമിയിൽ വന്ന ഗന്ധർവ്വഗായകനായിരുന്നു മുഹമ്മദ് റഫി അദ്ദേഹം വിടപറഞ്ഞ് 46 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ശ്രോതാക്കൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഗായകനായി അദ്ദേഹം നിലനിൽക്കുന്നു. ഗാന്ധിജി…

      Read More

      ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

        തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.ടി. മമ്മൂട്ടി, സീതി തരുവണ,അബ്ദുള്ള.വി,നസീർ.ടി.കെ, അബൂബക്കർ.കെ, ഉസ്മാൻ.കെ,മൂസ.പി.കെ, മൊയ്‌ദു.പി.കെ, അബ്ദുള്ള.പി.കെ,റൗഫ്, കോൺട്രാക്ടർ മോയി തുടങ്ങിയവർ സംബന്ധിച്ചു

      Read More

      റിസോർട്ടിലെ അപകടമരണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു

      റിസോർട്ടിലെ അപകടമരണം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു കൽപ്പറ്റ : 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. റിസോർട്ട് അടച്ചിടാൻ പോലീസ് നിർദ്ദേശം…

      Read More

      ഖോ ഖോ ടൂർണമെന്റ് ആരംഭിച്ചു

      കൽപ്പറ്റ: എം സി എഫ് പബ്ലിക് സ്‌കൂളിൽ രണ്ടു ദിവസം നീണ്ടുനിന്ന സിബിഎസ്ഇ ജില്ലാ തല ഖോ ഖോ ടൂർണമെന്റ് വയനാട് പോലീസ് ചീഫ് തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. വയനാട് സഹോദയ വൈസ് പ്രസിഡന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ നീതു ജെ ജെ സ്വാഗതം പറഞ്ഞു.കെ പി മുഹമ്മദ് മുഖ്യ അതിഥിക്ക് ഉപഹാരം നൽകി. മുഹമ്മദ് മാസ്റ്റർ,ഒ കെ സകീർ, നദീറ എം , ഡോ. സാജിദ്, ഷൈജൽ കുന്നത്ത്, ഷംസുദീൻ കെ പി,സുനിത…

      Read More

        വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ കോൺഗ്രസ് തയ്യാർ: ഷാഫി പറമ്പിൽ എം പി

        വയനാട് കോൺഗ്രസ് ഫണ്ട് വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കോൺഗ്രസ് പിരിച്ച പണം കെപിസിസിയുടെ അക്കൗണ്ടിലൂടെയാണ് വന്നത്. അക്കൗണ്ടിലൂടെ അല്ലാതെ ഞങ്ങൾ പണം പിരിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. അക്കൗണ്ട് പരിശോധിച്ച് ജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ പാർട്ടി തയ്യാറാണ്. കാട്ടാക്കടയിൽ യുഡിഎഫ് സ്ഥാനാർഥി എം ആർ ബൈജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. വയനാട് ഫണ്ടിനുവേണ്ടി പിരിച്ചതിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല.സിപിഐഎമ്മിന് അധികാരം ലഭിക്കാൻ…

        Read More

        വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

        കല്പറ്റ: ജില്ലയിലെ പൊതുവിപണിയിലെ എല്ലാ കടകളിലും ഹോട്ടലുകളിലും വിലവിവര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാതല വിജിലന്‍സ് സമിതി. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിജിലന്‍സ് സമിതി യോഗത്തിലാണ് തീരുമാനം. വിലവിവര പട്ടിക നിര്‍ബന്ധമായുംപ്രദര്‍ശിപ്പിക്കണമെന്നും രണ്ട് തവണയില്‍ കൂടുതല്‍ നോട്ടീസ് നല്‍കിയിട്ടും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി.എം അറിയിച്ചു.   യോഗത്തില്‍ ഫുഡ് കമ്മീഷന്‍ മെമ്പര്‍ എം. വിജയലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസര്‍ എസ് കണ്ണന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍,…

        Read More

          ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ലാഷ്മോബ് അവതരണം

          മാനന്തവാടി: മാനന്തവാടി ജനമൈത്രി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കണിയാരം എ. എൽ. പി സ്കൂളും എരുമത്തെരുവ് A2 റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ്മോബ് പ്രത്യേക ജനശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. വിദ്യാലയത്തിൽ ഒരു മാസക്കാലം നീണ്ടുനിന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എരുമത്തെരുവിൽവെച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ്മോബിന്റെ ഉദ്ഘാടനം മാനന്തവാടി എക്സ്സൈസ് വിമുക്തി സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാർ. ടി നിർവഹിച്ചു. രക്ഷിതാക്കൾക്കായി നടത്തിയ ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പോസ്റ്റർ റെസ്റ്റോറന്റിൽ പതിപ്പിക്കുന്നതിനായി ജാഷി…

          Read More