ജില്ലയിൽ ഹോം വോട്ടിംഗ് തിങ്കളാഴ്ച മുതൽ
നിയമസഭാ തെരഞ്ഞെടുപ്പിൽ 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ, കിടപ്പുരോഗികൾ എന്നിവർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയ ജില്ലയിൽ തിങ്കളാഴ്ച (മാർച്ച് 30) ആരംഭിക്കും. ഏപ്രിൽ അഞ്ച് വരെ ഉദ്യോഗസ്ഥർ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. ജില്ലയിൽ ആകെ 4420 പേരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷ സമർപ്പിച്ചത്. ബി.എൽ.ഒ, പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫീസർ, മൈക്രോ ഒബ്സെർവർ, പോലീസ്, വീഡിയോഗ്രാഫർ ഉൾപ്പെടുന്ന സംഘമാണ് വീടുകളിൽ എത്തുക. 80 സ്‌ക്വാഡുകളാണ് ജില്ലയിൽ…
