ജില്ലയിൽ 06/06/2026, 07/06/2026 തിയതികളിൽ റെഡ് അലർട്ട്

    വയനാട് ജില്ലയിൽ 06/06/2026, 07/06/2026 തിയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.   അടിയന്തര ഘട്ടങ്ങളിൽ വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ : 1077 ഫോൺ: 04936 204151  

    Read More

    ഗോകുലിൻ്റെ മരണം ജുഡീഷ്യൽ അന്വേഷണം വേണം ഐ സി ബാലകൃഷ്ണൻ എം എൽ എ

    സുൽത്താൻ ബത്തേരി : അമ്പലവയൽ പഞ്ചായത്തിലെ നെല്ലാറച്ചാലിന് സമീപം പുതിയപാടി പണിയ നഗറിലെ പരേതനായ ചന്ദ്രൻ, അമ്മിണി ദമ്പതികളുടെ മകനായ ഗോകുൽ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം അനിവാര്യമാന്നെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ അഭിപ്രായപ്പെട്ടു മുട്ടിൽ പഞ്ചായത്തിലെ ചീപ്രം നഗറിലെ ടിയാൻ്റെ പരിചയക്കാരിയായ പെൺ കുട്ടിയേയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാണാതായതിനെ തുടർന്ന് ബന്ധു വീടുകളിലും മറ്റും പ്രാദേശിക അന്വേഷണം നടത്തിയ ശേഷം ഗോകുലിന്റെ ബന്ധുക്കൾ…

    Read More

    മെമ്പർഷിപ് വിതരണം ചെയ്തു.

    കോറോം : യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പ്രവൃത്തിക്കുന്ന യുവജന പ്രസ്ഥാനമായ ജേക്കബിറ്റ് സിറിയൻ ഓർത്തഡോൿസ്‌ യൂത്ത് അസോസിയേഷൻ (ജെഎസ് ഒവൈഎ) മലബാർ ഭദ്രാസനം മെമ്പർഷിപ് വിതരണം ആരംഭിച്ചു. കൊറോം സെന്റ് മേരീസ്‌ യാക്കോബായ സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോട് അനുഭന്ധിച്ച്‌ നടന്ന ചടങ്ങിൽ മേഖലാ തല വിതരണ ഉദ്ഘാടനം ഇടവക വികാരി ഫാ. സോജൻ വാണാക്കുടി നിർവഹിച്ചു. ട്രസ്റ്റി എൻ.പി.ജോസഫ് നെടുവേലി അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി എൽദോസ് കെ.പി.മുഖ്യ പ്രഭാഷണം…

    Read More

      തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി; അന്വേഷണം ത്വരിതപ്പെടുത്തണം: എസ്ഡിപിഐ 

      കൊറോം : തൊഴിലുറപ്പ് പദ്ധതിയിൽ കോടികൾ അഴിമതി നടത്തിയതിലെ അന്വേഷണം മന്ദഗതിയിലണെന്നും അന്വേഷണം ത്വരിതപ്പെടുത്തണമെന്നും എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി. അന്വേഷണം ഉടൻ പൂർത്തിയാക്കി കുറ്റക്കാർക്ക് നേരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ദഗതിയിൽ നീങ്ങുന്ന അന്വേഷണത്തിന് നേരെ തെരുവുകളിൽ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.മുത്തലിബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്‌ദുറഹ്മാൻ, സെക്രട്ടറി അബു സി കെ,ട്രഷറർ റജി, കമ്മിറ്റിയംഗം ഇബ്രാഹിം സി, മൊയ്‌തു തുടങ്ങിയവർ സംസാരിച്ചു.

      Read More

        വിഞാന കേരളം അവലോകന യോഗം ചേര്‍ന്നു

        ഓണത്തിന് ഒരു ലക്ഷം തൊഴിലെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയുടെ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ 27 സി.ഡിഎസുകളിലും ഓണത്തിന് മുന്നോടിയായി തൊഴില്‍ മേള നടത്തും. അതത് ഗ്രാമപഞ്ചായത്ത് പരിധിയിലെ തൊഴില്‍ സാധ്യതകള്‍, തൊഴില്‍ അന്വേഷകര്‍ എന്നിവരെ കണ്ടെത്തുന്നത് അതത് സി.ഡി.എസുകളാണ്. തൊഴില്‍ മേളയുടെ ഭാഗമായി എല്ലാ സി.ഡി എസുകളിലും വിഞാന കേരളത്തിന്റെ മാസ്സ് ക്യാമ്പയിന്‍ ആരംഭിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി മികച്ച എംപ്ലോയി, മികച്ച സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, മികച്ച ചാര്‍ജ് ഓഫീസര്‍ എന്നിവര്‍ക്ക് വിഞാന ശ്രീ,…

        Read More

        കടുവയുടെ ആക്രമണം; സർവ്വകക്ഷി യോഗം ചേർന്നു

        കൽപ്പറ്റ : കടുവയുടെ ആക്രമണം; സർവ്വകക്ഷി യോഗം ചേർന്നുകടുവയുടെ ആക്രമണത്തിൽ മരോട്ടിപറമ്പിൽ പ്രജീഷ് കൊല്ലപ്പെട്ട സാഹചര്യവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡോ.രേണു രാജ് സർവ്വകക്ഷി യോഗം വിളിച്ചു. വനത്തിൽ നിന്നും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേ ക്കിറങ്ങുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ഷീര കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. പ്രജീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്ന് എം എൽ എ ഐ സി ബാലകൃഷ്ണൻ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രജീഷിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന്…

        Read More

        സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

        തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്ക് പടിഞ്ഞാറൻ ബിഹാറിനും വടക്ക് കിഴക്കൻ രാജസ്ഥാനിനും മുകളിലെ ന്യൂനമർദ്ദങ്ങളും ചക്രവാതച്ചുഴിയും മൂലമാണ് മഴ ശക്തമാകുന്നത്. ജൂൺ 22 മുതൽ 27 വരെ കേരളത്തിൽ ഇടവിട്ട് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് – ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്. ഇതിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…

        Read More

        ഭിന്നശേഷി കുട്ടികൾക്കായി മാനന്തവാടി ബി.ആർ.സി.യുടെ ‘ചങ്ങാതിക്കൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു

        മാനന്തവാടി: സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബി.ആർ.സി.യുടെ നേതൃത്വത്തിൽ കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന “ചങ്ങാതിക്കൂട്ടം” ഓണാഘോഷ പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം അഞ്ചുകുന്ന് ഗാന്ധി മെമോറിയൽ യു.പി. സ്കൂളിൽ നടന്നു. ഉഷ വിജയൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഓണം എന്നാൽ ഏവരെയും ചേർത്തുപിടിക്കലാണെന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു. ചടങ്ങിൽ കിടപ്പിലായ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഓണസമ്മാനങ്ങളുടെ വിതരണവും നടന്നു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട്…

        Read More

        സി.പി.ഐ.എം ശിൽപ്പശാല നടത്തി.

        കരണി :സി.പി.ഐ.എം കണിയാമ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റി വരദൂർ നവജീവൻ ഗ്രന്ഥശാലയിൽ വെച്ച് ശിൽപ്പശാല നടത്തി. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മധു ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.എം നാസറിന്റെ അധ്യക്ഷതയിൽ കമ്മിറ്റി അംഗങ്ങളായ സീതബാലൻ, എം.എം ഷൈജൽ,ടി.എസ് സുരേഷ്, എ.എൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

        Read More

          മഴ കുറയുന്നു: ഇന്ന് ഒരു ജില്ലയിലും പ്രത്യേക മുന്നറിപ്പില്ല

          തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ഇന്ന് മുതല്‍ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത.

          Read More