യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടൽ കാലഘട്ടത്തിന്റെ അനിവാര്യത: കെ.എസ്. മുഹമ്മദ് സകരിയ്യ

മേപ്പാടി: യുവജനങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സാമൂഹിക മാറ്റങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനും യുവതലമുറയുടെ ശക്തമായ രാഷ്ട്രീയ പങ്കാളിത്തം അനിവാര്യമാണെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ പറഞ്ഞു. ചെമ്പോത്തറയിൽ നടന്ന ഡെമോക്രാറ്റ്സ് ബൂത്ത് കമ്മിറ്റി (DBC) രൂപീകരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

രാഷ്ട്രീയം അധികാരത്തിനും തിരഞ്ഞെടുപ്പിനും മാത്രമുള്ളതല്ലെന്നും സമൂഹത്തിലെ പ്രശ്നങ്ങൾ തിരിച്ചറിയാനും അനീതികൾക്കെതിരെ ശബ്ദമുയർത്താനും ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനുമുള്ള ജനാധിപത്യ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ കാഴ്ചക്കാരായി മാറിനിൽക്കാതെ സമൂഹത്തിന്റെ ഭാവി നിർണയിക്കുന്ന രാഷ്ട്രീയ പ്രക്രിയയിൽ ഉത്തരവാദിത്തത്തോടെ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

യങ് ഡെമോക്രാറ്റ്സ് കൽപ്പറ്റ അസംബ്ലി പ്രസിഡന്റ് ടി.എം. അഷ്‌റഫ് പതാക ഉയർത്തി. അസംബ്ലി സെക്രട്ടറി അർഷാദ് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം സെക്രട്ടറി ജാഫർ എം. ഉദ്ബോധന ക്ലാസ് നയിച്ചു. ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗം അനസ് കെ.വി., എസ്.ഡി.പി.ഐ മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹറൂഫ് പി., WIM മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷമീറ എന്നിവർ ആശംസകൾ നേർന്നു.

 

പ്രഥമ ചെമ്പോത്തറ ഡെമോക്രാറ്റ്സ് ബൂത്ത് കമ്മിറ്റി ഭാരവാഹികളായി അഫ്സൽ യു.എം. (പ്രസിഡന്റ്), ഫിദ മഹ്‌റൂഫ് (വൈസ് പ്രസിഡന്റ്), ആരിഫ്(സെക്രട്ടറി) മെഹ്‌ന ( ജോയിൻ സെക്രട്ടറി) അനീസ് ( ട്രഷറർ )എന്നിവരെ ജില്ലാ ജോയിന്റ് കൺവീനർ ആഷിഖ് പി. പ്രഖ്യാപിച്ചു.

അസംബ്ലി സെക്രട്ടറി നൗഫൽ പി.ടി. സ്വാഗതവും നിയുക്ത DBC വൈസ് പ്രസിഡന്റ് ഫിദ മഹ്‌റൂഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *