ജൈവ വൈവിദ്ധ്യ രജിസ്റ്റർ പുതുക്കൽ : ജൈവ അന്വേഷണ യാത്ര നടത്തി.

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കലുമായി ബന്ധപ്പെട്ട് ജൈവ അന്വേഷണ യാത്ര നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രക്കു ശേഷം ജൈവവൈവിധ്യ കർമ്മ പദ്ധതി സംബന്ധിച്ച് ചർച്ചകൾ നടന്നു. വികസന കാര്യ ചെയർമാൻ തോമസ് അദ്ധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡണ്ട് ഉഷാ ജ്യോതി ദാസ് ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ ഒ ദേവസി, ജിനിഷ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വാർഡ്തല കൺവീനർമാർ ,പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.വി തുടങ്ങിയർ…

Read More

മുതിരേരി ചെറുപുഷ്പ ദേവാലയ തിരുനാളാഘോഷം ജനുവരി 10,11,12 തീയതികളിൽ

മാനന്തവാടി : മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ജനുവരി 10, 11, 12 തീയതികളിൽ നടക്കും. ജനുവരി 10ന് വൈകുന്നേരം 4.30 ന് ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. അന്നേ ദിവസം ദിവ്യകാരുണ്യ പ്രദക്ഷിണവും വിശുദ്ധ കുർബാനയും കണിയാരം കത്തീഡ്രൽ വികാരി റവ.ഫാദർ സോണി വാഴക്കാട്ട് നയിക്കും. പൂർവികർക്കുവേണ്ടിയുള്ള പ്രാർത്ഥനയും ഉണ്ടാകും. 11ന് ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും റവ.ഫാ….

Read More

വയനാടിന്റെ മത-സാമൂഹിക- സാംസ്‌കാരിക -വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനയാണ് വയനാട് മുസ്ലിം യത്തീംഖാന നിർവ്വഹിക്കുന്നത്: പികെ അബൂബക്കർ.

വയനാടിന്റെ മത-സാമൂഹിക- സാംസ്‌കാരിക -വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനയാണ് വയനാട് മുസ്ലിം യത്തീംഖാന നിർവഹിക്കുന്നതെന്നു ഡബ്ലൂ.എം.ഒ വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കർ. ഡബ്ലൂ.എം.ഒ.യുടെ വെള്ളമുണ്ട പഞ്ചായത്ത് വെൽഫെയർ കമ്മിറ്റി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മുസ്ലിം ഓർഫനെജിന്റെ പ്രവർത്തനങ്ങൾ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബറിൽ നടക്കുന്ന കുടുംബ സന്ദർശനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് അത്തിലൻ ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി ഉസ്മാൻ പള്ളിയാൽ സ്വാഗതം പറഞ്ഞു.അഹമ്മദ് മാസ്റ്റർ, സി.കെ.മായൻ,പി.എ.ഗഫൂർ,സി.മമ്മുഹാജി,കെ.എം.അബ്ദുള്ള ഹാജി,ടി.നാസർ,മുരുട മൂസ്സഹാജി ,റഷീദ്…

Read More

ലഹരി വിരുദ്ധ സെമിനാർ നടത്തി

പുൽപള്ളി: കുടുംബശ്രീ മിഷൻ വയനാടും എക്സൈസ് വകുപ്പും ചേർന്ന് എഫ്.എൻ.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പുൽപള്ളി സി.ഡി.എസ്. ഹാളിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങിന് സി.ഡി.എസ്. വൈസ്. ചെയർ പേഴ്സൺ സൗമ്യ സജി സ്വാഗതം ആശംസിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ ശ്യാമള രവി അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ലാ കോ -ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു. എ.ഡി.എസ്. പ്രസിഡൻ്റ് വിലാസിനി ഹരിദാസ്, വാർഡ് മെംബർമാരായ അനിൽ സി.കുമാർ, അനുമോൾ…

Read More

ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ: പിച്ചതെണ്ടൽ സമരവുമായി പനമരം പൗരസമിതി

പനമരം: പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി ടൗണിൽ പിച്ചതെണ്ടൽ സമരം നടത്തി. സ്റ്റാൻഡിനകത്തെ ഏക കാത്തിരിപ്പുകേന്ദ്രത്തിൻ്റെ മേൽക്കൂര പഞ്ചായത്തധികൃതർ പൊളിച്ചിട്ടിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചായിരുന്നു വ്യത്യസ്ഥമായ സമരം. പിച്ചതെണ്ടിയെങ്കിലും കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് ഫണ്ട് കണ്ടെത്തണമെന്ന് പ്രതീകാത്മക സമരത്തിലൂടെ പൗരസമിതി സൂചന നൽകി. മേൽക്കൂരയില്ലാത്ത ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ താല്കാലികമായി കുടകളാണിപ്പോഴുള്ളത്. ജില്ലയിലെ പ്രധാന ടൗണായ പനമരത്ത് നൂറുകണക്കിന് യാത്രക്കാരെത്തും. ഇവരെല്ലാം മഴയും വെയിലും കൊണ്ട് നിൽക്കേണ്ട ഗതികേടിലാണ്. ഒന്ന്…

Read More

വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി സൈക്കിൾ റാലി നടത്തി

കൽപറ്റ: വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി സോഷ്യൽ ഫോറസ്റ്റി വയനാട് ഡിവിഷനും, വയനാട് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായി കൽപറ്റ മുതൽ മീനങ്ങാടി വരെ സൈക്കിൾ റാലി നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച റാലി മീനങ്ങാടി വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ എം.ടി ഹരിലാൽ [എസിഎഫ് സോഷ്യൽ ഫോറസ്റ്റി വയനാട് ഡിവിഷൻ] അധ്യക്ഷത വഹിച്ചു. രജ്ഞിത്, കെ.സി. സന്തോഷ്, എം കെ ശശി, പി.ആർ. രാജേഷ്, കൃഷ്ണദാസ്, വയനാട് ബൈക്കേഴ്സ് ക്ലബ്…

Read More

    കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്; വ്യാഴാഴ്ച വരെ ജാഗ്രത

    തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മുതല്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

    Read More

      എസ്ഡിപിഐ ഇടപെടൽ ഫലം കണ്ടു; KASP റീഫണ്ട് വിഷയത്തിൽ നടപടി സ്വീകരിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം

      മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) പ്രകാരമുള്ള റീഫണ്ട് വിതരണം വൈകുന്നതുമായി ബന്ധപ്പെട്ട് SDPI മാനന്തവാടി മണ്ഡലം കമ്മിറ്റി നടത്തിയ ഇടപെടൽ ഫലം കണ്ടു. വിഷയത്തിൽ സംസ്ഥാന ആരോഗ്യ ഏജൻസിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ മാനന്തവാടി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി. KASP പദ്ധതിയുടെ ഭാഗമായി റീഫണ്ട് ലഭിക്കേണ്ട നിരവധി രോഗികൾ മാസങ്ങളായി കാത്തിരിക്കുകയാണെന്നും, ഇതുമൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെടെ നിരവധി…

      Read More

      ജില്ലാപഞ്ചായത്ത്‌ ടോയ്ലറ്റ് ഉദ്ഘാടനം; വിജ്ഞാനപ്രദവും ആഘോഷവുമാക്കി വിദ്യാർത്ഥികൾ.

      തരുവണ: വയനാട് ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപയ്ക്കു തരുവണ ഹൈസ്കൂളിൽ നിർമിച്ച കംഫേർട്ട് സമുച്ഛയത്തിന്റെ ഉദ്ഘാടനം വിജ്ഞാനപ്രദവും ആഘോഷവുമായി മാറി. ചടങ്ങുകൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. ഹൈസ്കൂളിലും ഹയർസെക്കന്ററിയിലുമായി പഠിക്കുന്ന എണ്ണൂറിലധികം വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമായി നടത്തിയ ഓപ്പൺ ക്വിസ് മത്സര വിജയികളായവർക്ക്‌ ജുനൈദ് കൈപ്പാണിയുടെ വക ടോയ്ലറ്റ് ഉപകരണങ്ങൾ…

      Read More

        ടീച്ചേഴ്‌സ് ബ്രിഗേഡ് ശുചീകരണം നടത്തി

        സുൽത്താൻ ബത്തേരി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഉപജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ ടീച്ചേഴ്‌സ് ബ്രിഗേഡിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി വളപ്പിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ബ്രിഗേഡിലെ 15 അധ്യാപകർ പങ്കെടുത്തു. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. സ്വരാജ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി കെ.എൻ. ഇന്ദ്രൻ, ബ്രിഗേഡ് കൺവീനർ ഷാജൻ ബി. തോമസ്, ടി.എൻ. ദീപ, ടി.എസ്. ശ്യാംലാൽ, നൗഷാദ്, തോമസ് ടി. മാണി, ഡോ.കെ.കെ. ബിജു, എസ്. സുദീപ്കുമാർ, കെ….

        Read More