മുണ്ടക്കൈ-ചൂരല്‍മല രക്ഷാപ്രവര്‍ത്തനം പഠിക്കാന്‍നീലഗിരി ജില്ലാ ഭരണകൂടം ജില്ലയിലെത്തി
കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ രക്ഷാപ്രവര്‍ത്തനം പഠിക്കാന്‍ നീലഗിരി ജില്ലാഭരണകൂടം ജില്ലയിലെത്തി. രണ്ട് ദിവസങ്ങളിലായുള്ള സന്ദര്‍ശനത്തിന് കൂനൂര്‍ സബ് കലക്ടര്‍ കെ.സംഗീത, നീലഗിരി ജില്ലാ റവന്യൂ ഓഫിസർ എം.നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, ഹൈവേ, തദ്ദേശം,ആരോഗ്യം, പൊലീസ് വിഭാഗങ്ങളിലെ 17 പേരടങ്ങിയ സംഘമാണ് ജില്ലയില്‍ എത്തിയത്. പഠനത്തിൻ്റെ ഭാഗമായി സംഘം ഇന്ന് (ഒക്ടോബർ 19) ചൂരൽമല സന്ദർശിക്കും. മുണ്ടക്കൈ-ചൂരല്‍മല ദുരന്തമേഖലയില്‍ റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യം, സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസം, തുടങ്ങി വിവിധ…
