ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി രണ്ടിന് തുടങ്ങും
കല്‍പ്പറ്റ : ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ക്ഷീര സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കാവുമന്ദം ലൂര്‍ദ്മാതാ ചര്‍ച്ച് ഹാളിലും പരിസരത്തുമായി നടത്തും. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഫെമി വി. മാത്യു, സുല്‍ത്താന്‍ബത്തേരി ക്ഷീര സംഘം പ്രസിഡന്റ് കെ.കെ. പൗലോസ്, തരിയോട് ക്ഷീര സംഘം പ്രസിഡന്റ് എം.ടി. ജോണ്‍, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എം. നൗഷ, ക്വാളിറ്റി കണ്‍ട്രോള്‍…
