പിണങ്ങോട് ഹൈസ്കൂൾകുന്ന് മഴവെള്ള പ്രശ്നം; ഉപരോധ സമരം ആരംഭിച്ചു

പിണങ്ങോട്: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 12 -ാം വാർഡ് ഹൈസ്കൂൾകുന്ന് നിവാസികൾ കഴിഞ്ഞ 25 വർഷത്തിലധികമായി അനുഭവിക്കുന്ന ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ നിന്ന് വരുന്ന മഴവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം അടിയന്തിരമായി ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം തുടരുകയാണ്.മഴക്കാലത്തും വേനൽമഴ പെയ്യുമ്പോഴും കോമ്പൗണ്ടിലെ വെള്ളം കുത്തിയൊലിച്ച് പരിസരത്തെ വീടുകളിലേക്കും മറ്റും എത്തി വലിയ നാശനഷ്ടം സംഭവിക്കുകയാണ്. വലിയ മഴപെയ്യുമ്പോൾ ഭീകരമാണ് അവസ്ഥ. വീടിൻ്റെ ചുമരിലേക്കും വീടിനകത്തേക്കും കിണറുകളിലേക്കും വെള്ളം എത്തുകയാണ്. ഇതിനിടയിൽ പല വീടുകൾക്കും…

Read More

    അഞ്ചാംപീടിക മഹല്ല് കുടുംബ സംഗമം സംഘടിപ്പിച്ചു

    അഞ്ചാംപീടിക : അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. നവ സമൂഹത്തിൽ ഏറ്റവും വലിയ ഭീഷണിയായി മാറിയ ലഹരി വിപത്തിനെ കുറിച്ച് മാനന്തവാടി പോലീസ് സ്റ്റേഷൻ എസ്. എച്.ഒ പി. റഫീഖ് ക്ലാസ് എടുത്തു. ലഹരിയെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു . വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പടെ മുന്നൂറിലധികം പേർ സംഗമത്തിൽ പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് വി. അബ്ദുല്ല ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ്…

    Read More

    കൽപറ്റ ജനറൽ ആശുപത്രിയിൽ ഓൺലൈൻ ഒപി ടിക്കറ്റ് വിതരണം ആരംഭിച്ചു

    കൽപറ്റ: ജനറൽ ആശുപത്രിയിൽ ഓൺലൈൻ ഒപി ടിക്കറ്റ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായി 13 വയസ്സു വരെയുള്ള കുട്ടികൾക്ക് ഒപി ടിക്കറ്റ് ഓൺലൈനായി  എടുക്കാൻ സാധിക്കും. രോഗികൾക്ക് സൗകര്യമായ സമയത്ത് ഒപിയിൽ വന്നു ഡോക്ടറെ കാണുന്നതിനുള്ള സൗകര്യമാണ് ഓൺ ലൈൻ ബുക്കിങ്ങിലൂടെ സാധ്യമാവുന്നത്. അതേസമയം ആളുകൾക്ക്   മൊബൈൽ ഫോൺ ഉപയോഗിച്ചു വീട്ടിൽ നിന്നു തന്നെ ഒപി ടിക്കറ്റ് എടുക്കാൻ സാധിക്കും.  ജനറൽ ആശുപത്രിയിൽ നടപ്പിലാക്കിയ ഇ– ഹെൽത്ത് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഓൺ ലൈൻ ബുക്കിങ്  സൗകര്യം…

    Read More

    ജില്ലയിലെ മഴ അളവ് കൃത്യമായി പരിശോധിക്കണം: ജില്ലാ ആസൂത്രണ സമിതി

    കൽപ്പറ്റ: മഴക്കാലത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ് കൃത്യമായി പരിശോധിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളിലായി 250 മഴ മാപിനികള്‍ മുഖേന മഴയളവറിയാന്‍ സാധിക്കും. വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ അതത് സ്ഥാപന പരിധികളില്‍ ലഭിക്കുന്ന മഴയുടെ അളവ്, അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ച് യോഗത്തില്‍ സംസാരിച്ചു. വെള്ളപൊക്കം പ്രതിരോധിക്കാന്‍ കൈത്തോടുകള്‍, തോടുകള്‍, പുഴകള്‍ എന്നിവയിലെ ചെളിയും മണ്ണും…

    Read More

      ഗവ.എൽപി സ്കൂൾ മാണ്ടാട്: ഒരു കുട്ടി-ഒരു തൈ-പച്ചക്കറി തൈ നടീൽ ഉത്സവം ആഘോഷിച്ചു

      മാണ്ടാട്: ഈ അധ്യയന വർഷത്തിലെ കുട്ടികളുടെ എണ്ണത്തിന് തുല്യമായി വിവിധ ഇനങ്ങളിൽ പെട്ട 305 പച്ചക്കറി തൈകൾ നട്ടു കൊണ്ട് മണ്ടാട് ഗവ. എൽപി സ്കൂൾ പച്ചകറി തൈ നടീൽ മഹോൽസവം നടത്തി. അവാർഡ് ജേതാവായ ജൈവ കർഷകൻ ശ്രീ. മുഹമ്മദലി മാണ്ടാട് കാബേജ് തൈ നട്ടു കൊണ്ട് ഉത്സവത്തിന് തുടക്കം കുറിച്ചു. കൂടാതെ മുട്ടിൽ ഗ്രാമ പഞ്ചായത്ത് നൽകുന്ന ഗോത്ര വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ “എൻ്റെ കേരളം – സുന്ദര…

      Read More

      ലാപ്ടോപ്പ് വിതരണം ചെയ്തു

      കൽപറ്റ: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസര്‍, ജി.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.തങ്കച്ചന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ആര്‍ ശ്രീജിത്ത്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ കെ.ബബിത തുടങ്ങിയവര്‍ പങ്കെടുത്തു.

      Read More

        വയോജന സ്നേഹയാത്ര സംഘടിപ്പിച്ചു

        കമ്പളക്കാട് കെലക്ട്രോൺ വളവ് ഒന്നാം മയിൽ ജുമാ മസ്ജിദിന്റെ കീഴിലുള്ള 70 വയസ്സിന് മുകളിലുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റി, കമ്പളക്കാട് സംഘടിപ്പിച്ച “വയോജന സ്നേഹയാത്ര” ശ്രദ്ധേയമായി. സമൂഹത്തിലെ മുതിർന്ന പൗരന്മാർക്ക് സന്തോഷവും കൂട്ടായ്മയും ആത്മീയ ഉണർവും സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യാത്രയിൽ 100 യാത്രികർ പങ്കെടുത്തു. ഇതിൽ 53 പുരുഷന്മാരും 47 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.   രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലായി സംഘടിപ്പിച്ച യാത്രയിൽ യാത്രികർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സംവിധാനങ്ങളാണ്…

        Read More

          ഹരിത കര്‍മ്മസേന അംഗങ്ങളെ അനുമോദിച്ചു

          തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മ്മസേന അംഗങ്ങളെ കുടുംബശ്രീ ജില്ലാ മിഷന്റഎ നേതൃത്വത്തില്‍ അനുമോദിച്ചു. മേപ്പാടി, തരിയോട്, പനമരം, നൂല്‍പ്പുഴ, വൈത്തിരി, മാനന്തവാടി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളായ ഹരിതകര്‍മ്മസേന അംഗങ്ങളെയാണ് അനുമോദിച്ചത്. പരിപാടിയുടെ ഭാഗമായി അക്കൗണ്ട്‌സ് ആന്‍ഡ് ബുക്ക് കീപ്പിങ്, ആരോഗ്യവും ശുചിത്വവും, മെന്‍സ്ട്രല്‍ കപ്പ് സംബന്ധിച്ച് ബോധവത്കരണം തുടങ്ങിയ വിഷങ്ങയളില്‍ ക്ലാസുകള്‍ നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സില്‍ നടന്ന പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബൈജു ജോസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ…

          Read More

          മംഗലശ്ശേരി മാധവൻ മാസ്റ്ററെ അനുമോദിച്ചു

          തരുവണ: നാലു പതിറ്റാണ്ട് കാലത്തോളം തരുവണ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും, പ്രസിഡന്റുമൊക്കെയായിരുന്ന മംഗലശ്ശേരി മാധവൻ മാസ്റ്ററെ ഭരണ സമിതി മോമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ, വൈസ് പ്രസിഡന്റ് പി.തങ്കമണി ടീച്ചർ, ഡയറക്ടർമാരായ കൊടുവേരി ഇബ്രാഹിം, ആസ്യ മൊയ്‌ദു, മുൻ പ്രസിഡന്റ് കെ.ടി.മമ്മൂട്ടി, കെ.എം.അബ്ദുള്ള ഹാജി, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.

          Read More

          പാതയോരത്ത് മലർവാടി തീർക്കാൻ പൂപ്പാതയുമായി പഴശ്ശി നഗർ

          മാനന്തവാടി: കാട് പിടിച്ച് കിടന്ന പാതയോരത്ത് ജനകീയ പങ്കാളിത്തത്തോടെ മലർവാടി തീർക്കാൻ ‘പൂപ്പാത’ പദ്ധതിയുമായി പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ. മാനന്തവാടി -കല്ലോടി റോഡിൽ പഴശ്ശി നഗർ റസിഡൻസ് അസോസിയേഷൻ പരിധിയിൽ വരുന്ന കൊണിയൻ മുക്ക് മുതൽ പന്നിച്ചാൽ വരെയുള്ള ഭാഗത്താണ് റോഡിനിരുവശവും പൂച്ചെടികൾ നട്ട് പരിപാലിക്കുക. ആദ്യപടിയായി പൊതുമരാമത്ത് വകുപ്പിൽ നിവേദനം നൽകി പാതയോരത്തെ കാട് വെട്ടിച്ചു. റോഡരികിലെ മാലിന്യങ്ങൾ നീക്കിയ ശേഷമാണ് ചടികൾ നടുന്നത്. പഴശ്ശി നഗറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജൈവവൈവിധ്യ അവാർഡ്…

          Read More