ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

വെള്ളമുണ്ട: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്. ഐ മിനിമോൾ മുഖ്യ അതിഥി ആയിരുന്നു. എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. എം. മണികണ്ഠൻ, എം. നാരായണൻ, ബാബു രാജ്, എം. മോഹനകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Read More

    തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും

    ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. 2024 ഡിസംബർ 31 വരെ ചുമത്തിയിട്ടുള്ള എല്ലാ ട്രാഫിക് ഇ-ചെല്ലാൻ കേസുകൾക്കും ഈ ആംനസ്റ്റി ആനുകൂല്യം ലഭ്യമാകും. ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം പിഴകൾ നിലനിൽക്കുന്നതും ഉയർന്ന തുക അടയ്ക്കേണ്ടി വരുന്നതും കാരണം ഉടമകൾ പിഴയടക്കാൻ മടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.   നിലവിൽ കോടതികളിൽ കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗതാഗത കമ്മീഷണർ സമർപ്പിച്ച ശുപാർശ…

    Read More

    കോഴിക്കോട്-വയനാട് അതിവേഗ റെയിൽപാത നിർദ്ദേശം സ്വാഗതാർഹം: വ്യാപാരി വ്യവസായി ഏകോപന സമിതി

    കൽപ്പറ്റ: ചുരം റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവും വയനാടിന്റെ വികസനത്തിന് പുതിയ കുതിപ്പും നൽകുന്ന കോഴിക്കോട് – വയനാട് അതിവേഗ റെയിൽപാത പദ്ധതി സ്വാഗതാർഹമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. വയനാടിന്റെ ജീവനാഡിയായ താമരശ്ശേരി ചുരം റോഡിൽ ദിനംപ്രതി മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മഴക്കാലത്തും മണ്ണിടിച്ചിലുണ്ടാകുമ്പോഴും ജില്ല പൂർണ്ണമായും ഒറ്റപ്പെടുന്ന അവസ്ഥയാണ്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും, കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും യാത്രയ്ക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ റെയിൽപാത…

    Read More

    തൊണ്ടർനാട് പഞ്ചായത്തിലെ കോടികളുടെ അഴിമതി: പ്രസിഡന്റ് ഉടൻ രാജിവെക്കണം: സി.കെ അബു.

    കോറോം:തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അംബിക ഷാജി ധാർമികത മാനിച്ചു ഉടൻ തൽസ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് സെക്രട്ടറി സി.കെ അബു. തൊഴിലാളികളുടെ മസ്റ്ററിംഗില്ലാതെ ഉയർന്ന തുക രേഖപ്പെടുത്തിയും മെറ്റീരിയൽ വർക്കുകളുടെ പേരിലും വ്യാപകമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ആട്ടിൻകൂട്, കോഴിക്കൂട് തുടങ്ങിയവ വിതരണം ചെയ്തതിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലൂടെ അർഹതപ്പെട്ടവർക്ക് ഒരു വീടിൻ്റെ മുഴുവൻ പണിയും…

    Read More

      യോഗിക്ക് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ വീഴ്ച; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

      ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ വന്‍ സുരക്ഷാ വീഴ്ച. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത് പശു. ഗൊരഖ്പുര്‍ മുനിസിപ്പാലിറ്റിയിലെ ഗോരഖ്‌നാഥ് ഓവര്‍ബ്രിഡ്ജ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു ഓടിയടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ട് തടഞ്ഞതോടെ പശു മുഖ്യമന്ത്രിക്ക് സമീപത്ത് എത്തിയില്ല.   സംഭവം സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഗൊരഖ്പുര്‍ മുനിസിപ്പല്‍ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മുനിസിപ്പല്‍ കമ്മീഷണര്‍ പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണത്തിന്…

      Read More

        കഴുതവളര്‍ത്തലുമായി 22കാരൻ, പാല്‍ ലിറ്ററിന് 6000 രൂപ;പഠിച്ചത് വയനാട്ടിൽ.

        കണ്ണൂർ: പ്രൊഫഷണല്‍ ജോലിതേടി പോകാതെ കൃഷിയെ കൂട്ടുപിടിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തില്‍ വർദ്ധിക്കുകയാണ്. ഇവരില്‍തന്നെ വ്യത്യസ്തമായി ചിന്തിച്ച്‌ വേറിട്ട കൃഷിയിലൂടെ പണം സമ്പാദിക്കുകയാണ് കണ്ണൂരുകാരനായ ഒരു 22കാരൻ. കേരളത്തില്‍ വലിയ പ്രചാരത്തിലില്ലാത്ത കഴുത വളർത്തലാണ് യദുകൃഷ്ണൻ തിരഞ്ഞെടുത്തിരിക്കുന്നത്. കഴുതപ്പാലില്‍ നിന്ന് ഗുണമേന്മയേറിയ സൗന്ദര്യവർദ്ധക സോപ്പുകള്‍ നിർമിക്കുന്ന കമ്പനി ഉടമയാണ് കണ്ണൂർ ചൊക്ളി ഒളവില സ്വദേശി യദു. കല്‍പ്പറ്റ മുണ്ടേരി വിഎച്ച്‌എസ്‌എസില്‍ നിന്ന് ലൈവ് സ്റ്റോക്ക് ആന്റ് ഡയറി ഫാം പഠിച്ചിറങ്ങിയതിനുശേഷമാണ് കഴുതവളർത്തല്‍ എന്ന ആശയം യദുവിന്റെ മനസിലുദിച്ചത്….

        Read More

          കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ ഒരാൾക്കായി തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു

          വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ വൻ ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ട വിക്രം റാണയ്ക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തം നടന്ന് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ 7 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടന്ന പ്രദേശത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുക. തുരങ്കത്തിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും തുടർനടപടികൾക്കുമായി കൊങ്കൺ റെയിൽവേയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിച്ചേക്കും. അപകടത്തെ തുടർന്ന് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന തൊഴിലാളികളുടെ…

          Read More

            സെന്റ് മേരീസ് യു.പി സ്കൂൾ തരിയോട് പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും നടത്തി

            തരിയോട്: സെന്റ് മേരീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും 75ാം വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നിർവ്വഹിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സിജോ ഇളംകുന്നംപുഴ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ.റവ.ഫാ.തോമസ് പ്ലാശനാൽ അനുഗ്രഹ പ്രഭാഷണം നടത്തി. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു മാഗസ്സിൻ പ്രകാശനം ചെയ്തു. വൈത്തിരി ഉപജില്ല എ. ഇ.ഒ ബാബു ടി വിജയികളെ ആദരിച്ചു. സ്കൂൾ ഹെഡ്…

            Read More

              എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം സ്ഫോടനം; വളർത്തു നായ ചത്തു, സ്ഫോടക വസ്തുക്കൾ കണ്ടെത്തി

              കാസർകോട് ∙ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പഡാജെയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപത്തുണ്ടായ സ്ഫോടത്തിൽ വളർത്തു നായ ചത്തു. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്തു നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പന്നിയെ കൊല്ലാൻ വച്ച സ്ഫോടക വസ്തുവാണ് പൊട്ടിയതെന്ന് പൊലീസ് പറഞ്ഞു. പോളിങ് ദിവസമായതിനാൽ സ്ഫോടനം രാഷ്ട്രീയ പ്രേരിതമാണോ എന്നതിൽ ആശങ്ക പ്രചരിച്ചിരുന്നു.       ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി കാദ്രാബല്ലിയിലെ പ്രകാശന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ 7…

              Read More

              തീവ്ര ന്യൂനമർദം; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത

              തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ തീവ്രമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, ജില്ലകളിലും വ്യാഴാഴ്ചഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച്…

              Read More